0%

Chapter Title : ശരത്തിന്റെ അമ്മ 8 [TBS]

Author : TBS Read All Parts 3.1K

സുഖമില്ലാണ്ട് ഇരിക്കുകയല്ലേ അപ്പൊ കാണാൻ വന്നതാ. മോന് സുഖമില്ലാത്തത് കണ്ടപ്പോൾ അവർക്ക് ഒത്തിരി സങ്കടായി

ഐശ്വര്യ: അയ്യോ..... വിഷമിക്കേണ്ട ട്ടോ സമയത്തിന് മരുന്നും, ഭക്ഷണം എല്ലാം കൃത്യമായിട്ട് നല്ല കുട്ടിയെ പോലെ കഴിച്ചാൽ മോനുവിന്റെ അസുഖമെല്ലാം പെട്ടെന്ന് മാറിക്കോളും എന്നിട്ട് മോനൂന് പഴയതുപോലെ ക്ലാസിൽ പോകാനും കൂട്ടുകാരോട് ഒരുമിച്ച് കളിക്കാനും ഒക്കെ പറ്റും അല്ലെങ്കിൽ ഇനിയും നേഴ്സ് വന്ന് ഇഞ്ചക്ഷനും, ഗ്ലൂക്കോസും എല്ലാം കുത്തും. മോനൂന് ഇനിയും ഇഞ്ചക്ഷൻ വേണോ?

റോഷൻ: അയ്യോ വേണ്ട ആന്റി ഞാൻ നല്ല കുട്ടിയായി മരുന്നും, ഭക്ഷണമെല്ലാം കഴിച്ചോളാം

ഐശ്വര്യ : ഗുഡ് നല്ല കുട്ടികൾ ഇങ്ങനെ അനുസരണയുള്ളവർ ആയിരിക്കും

റോഷൻ: ഹഹഹ

ഐശ്വര്യ : നീ തുടങ്ങിയപ്പോൾ ഞാൻ നിന്റെ കുട്ടി സംസാരം കേട്ട് രസം തോന്നി ഒന്ന് ഒപ്പം പിടിച്ചു എന്നേയുള്ളൂ നിന്റെ കുട്ടിത്തം നിറഞ്ഞ സംസാരം കേൾക്കാൻ നല്ല രസമുണ്ടായിരുന്നു ചെറുക്കാ. റോഷൻ കോളേജിലെ കലാപരിപാടികളിൽ പങ്കെടുക്കാറുണ്ടോ?

റോഷൻ: ഏയ് ഇതുവരെ ഒന്നിനും പങ്കെടുത്തിട്ടില്ല എന്തേ ചോദിക്കാൻ?

ഐശ്വര്യ: റോഷന്റെ ഉള്ളിൽ എവിടെയോ ഒരു കലാകാരൻ ഉള്ളതുപോലെ തോന്നി ഒന്നു ശ്രമിച്ചു നോക്കിയാൽ ആ കലാകാരനെ പുറത്തെടുത്ത് പൊടിതട്ടി എടുത്താൽ ഭാവിയിൽ നമ്മുടെ മലയാള സിനിമയ്ക്ക് ഒരു കഴിവുള്ള ഒരു യുവനടനെ കിട്ടിയാലോ.....

റോഷൻ :ഹോ ഹഹഹ ഹഹഹ ഐഷു ചേച്ചി എന്നെ ഇങ്ങനെ അങ്ങ് വാരി പോകല്ലേ. ഞാൻ രാവിലെ പറഞ്ഞതെല്ലാം സത്യം തന്നെയാണ് ഐഷു ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട് അതുകൊണ്ടുതന്നെയാണ് ഞാൻ ഉള്ളത് പറഞ്ഞത് അല്ലാതെ ഞാൻ ഐഷു ചേച്ചിയെ വെറുതെ പൊക്കിയതൊന്നുമല്ല

💬 Comments

View all comments