Chapter Title : ശരീഫ [പ്രകോപജനന്‍]
അസ്ലമിനെ വിളിച്ചു .
ഇക്ക് ... സഫീറ വിളിച്ചിരുന്നു ..
ആങ്ങളയുടെ നിശ്ചയം .. വെള്ള ഡ്രസ്സ് വേണം എന്ന് ..
അതിനിപ്പോ ഞാന്‍ എന്ത് ചെയ്യാന്‍ ആണ് ..
ഉറക്കത്തില്‍ തടസ്സം നേരിട്ട ദേഷ്യത്തില്‍ അസ്ലം പറഞ്ഞു ..
ഞാന്‍ പിന്നെ ആരോട് പോയി പറയേണ്ടത് ?
ദേഷ്യപ്പെടല്ലേ മുത്തെ ..
നീ ആരെയെങ്കിലും കൂട്ട് പോയി എടുത്തോ ..
പൈസ തരാം ..
എന്റെ കൂടെ വന്ന ഞ്ഞാന്‍ തിരക്ക് കൂട്ടും .
നിനക്ക് മനസ്സില്‍ പിടിച്ചത് നോക്കി എടുക്കാന്‍ നേരവും കാണില്ല ..
അത് ശരിയാ ..
ചെന്ന് കയറിയത് മുതല്‍ വേഗം നോക്ക് വേഗം നോക്ക് എന്നും പറഞ്ഞു വെറുപ്പിച്ചു കൊണ്ടിരിക്കും ..
ഒരു കണക്കിന് വേറെ ആരെയെങ്കിലും കൂട്ടി പോകുന്നതാ നല്ലത് .
ശരീഫ മനസ്സില്‍ കരുതി.
അപ്പോഴാണ് ശരീഫക്ക് പെട്ടെന്ന്‍ വിഷ്ണുവിന്റെ കടയെ കുറിച്ച് ഓര്‍മ്മ വന്നത്.
ആ ..ഇക്ക .ഇങ്ങളെ ഫ്രണ്ട് ന്റെ കടയില്‍ പോയാലോ ?
അവിടെ കളക്ഷന്‍ ണ്ടോ ?
അതെനിക്കങ്ങനെ അറിയാം ..
ഞാനും കടയുടെ കാര്യങ്ങള്‍ ഒക്കെ ഇന്നല്ലേ അറിയുന്നെ .. .
നീ തന്നെ പോയി നോക്ക് ..
പുതപ്പ് തല വഴി മൂടിക്കൊണ്ട് അസ്ലം പറഞ്ഞു .
അത് വരെ പോയിട്ട് ഒന്നും എടുക്കാതെ പോരുന്നത് മോശമാകും .
അത് അറിയുന്ന ആള്‍ അല്ലെ ?
അത് കൊണ്ട് ആദ്യം ഒന്ന് അന്വേഷിക്കാം ..
ശരീഫ വിഷ്ണു തന്ന കാര്‍ഡ് എടുത്തു അതിലെ കോണ്ടാക്റ്റ് നമ്പര്‍ നോക്കി .
💬 Comments
View all comments