Chapter Title : ഷീലാവതി 2 [രതീന്ദ്രൻ]
കിളികൾക്ക് ഇപ്പോൾ ഉരിയാടാൻ വായിൽ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.
"മോൾ എപ്പോ വന്നു..."
ഒടുവിൽ മൗനത്തെ ഭേദിച്ചു ഷീലയാണ് ആദ്യം സംസാരിച്ചത്
"ഇപ്പോ വന്നേയുള്ളൂ അമ്മേ"
അപ്പോഴും സങ്കോചം വിട്ട് മാറാതെ പാത്തു പറഞ്ഞു
"നിന്നെ കാണാഞ്ഞതുകൊണ്ട് പ്രാതൽ ഞാൻ തന്നെ അങ്ങ് ഉണ്ടാക്കി..."
ചെറിയ ചിരിയോടെയാണ് ഷീല അത് പറഞ്ഞത്
"എങ്കിൽ ഞാൻ ഉച്ചക്കത്തേക്കുള്ളത് ഒരുക്കട്ടെ "
അമ്മ പറഞ്ഞതിലെ കളിയാക്കൽ മനസിലാക്കി കൂടുതലൊന്നും പറയാൻ അവസരം കൊടുക്കാതെ പാത്തു തിരിഞ്ഞു നിന്ന് ഓരോ പണികൾ ചെയ്യാൻ തുടങ്ങി.
പാത്തുവിന്റെ കളികൾ കണ്ട് ഷീലക്ക് ചിരി പൊട്ടി.കുറച്ചു നാൾ പെണ്ണിനെ ഇളക്കാൻ ഇത് ധാരാളം എന്ന് കണക്കു കൂട്ടി അവർ പാത്തുവിനെ സഹായിക്കാൻ ഒപ്പം കൂടി.....
*******************************
ഒൻപത് മണിക്കുള്ള അലാറം ബെൽ കേട്ട് ആദി പുതച്ചിരുന്ന തുണി മാറ്റി കട്ടിലിൽ നിന്നും എഴുന്നേറ്റു.രാവിലെ തന്നെ ഉണ്ണി അങ്കിളിനെ കാണാം എന്നേറ്റതിനാൽ അര മണിക്കൂറിനുള്ളിൽ തന്നെ കുളിച്ചു ഫ്രഷ് അയി അവൻ താഴെ ഡൈനിങ് ഹാളിലേക്ക് പോയി.മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്നു അവൻ പ്രതാലിനായ് കാത്തിരുന്നു. അധികം വൈകാതെ തന്നെ ആഹാരം അവന്റെ മുന്നിലെത്തി. എന്നത്തേയും പോലെ തന്നെ പാത്തുവാവും കൊണ്ട് വന്നതെന്ന് കരുതി നോക്കിയപ്പോളാണ് ഒരു ആക്കിയ ചിരിയുമായി അവന്റെ അമ്മ മുന്നിൽ നിൽക്കുന്നത് ആദി കണ്ടത്.
ഒരു നിമിഷം അവൻ എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞു.
ഷീല :ആഹ്... നീ കുളിച്ചോ... ഞാൻ നിനക്ക് കുളിക്കാൻ ഇച്ചിരി തൈലം മാറ്റി വെച്ചിട്ടുണ്ടായിരുന്നു.
അമ്മ ഉദ്ദേശിച്ച വ്യങ്യാർത്ഥം ആദിക്ക് നല്ല പോലെ മനസിലായി...
ആദി : അമ്മ ഒന്ന് പോന്നുണ്ടോ....
💬 Comments
View all comments