Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]
അവൾക്ക് അറിഞ്ഞിട്ട പേര് തന്നെ" അനിത പ്രേമലതയെ മോക് ചെയ്യുന്നതുപോലെ സംസാരിച്ചു. അതുകണ്ട് ശേഖർ പൊട്ടിച്ചിരിച്ചു.
"അട അവൾക്കുവേണ്ടി മാത്രമേ ഉണ്ടാക്കിയുള്ളൂ? അജയന് ഉണ്ടാക്കിയില്ലേ?"
"നാലെണ്ണം ഉണ്ടാക്കിയിട്ടുണ്ട് രണ്ടെണ്ണം വെച്ച് അവർ രണ്ടുപേരും കഴിച്ചോട്ടെ..."
"ഓക്കേ..." അങ്ങനെ പറഞ്ഞ് അടുക്കളയിൽ നിന്നും തിരിച്ചിറങ്ങാൻ നേരം അനിത വീണ്ടും ശേഖറിന്റെ കയ്യിൽ പിടിച്ചു.
"ഞാൻ പറഞ്ഞത് കേട്ടല്ലോ അവളോട് ഇനി സംസാരിക്കണ്ട..." അല്പം ദയനീയമായാണ് അനിത അങ്ങനെ പറഞ്ഞത്. ശേഖർ പ്രേമലതയോട് സംസാരിക്കുന്നതിനുള്ള അവളുടെ പരിഭവം വ്യക്തമായിരുന്നു.
"അത്രയ്ക്ക് നിർബന്ധമാണോ?"
"അതെ... ശേഖർ പ്ലീസ്... അവളോട് സംസാരിക്കണം എന്നുണ്ടെങ്കിൽ അവളെ വിളിച്ചു പുറത്തെവിടെയെങ്കിലും കൊണ്ട് നിർത്തി സംസാരിക്ക്... എനിക്ക് കാണണ്ട"
"പൂർണ്ണ ഗർഭിണിയായ ഒരു സ്ത്രീയെയും വിളിച്ചുകൊണ്ട് ഞാൻ ഈ രാത്രിയിൽ എവിടെ പോകാൻ? ഇനി മോൾക്ക് അത്രയ്ക്ക് നിർബന്ധമാണെങ്കിൽ ഞാൻ പറയുന്ന ഒരു കണ്ടീഷൻ ചെയ്യേണ്ടിവരും "
"എന്ത് കണ്ടീഷൻ? ഞാൻ ചെയ്യാം."
"കണ്ടീഷൻ എന്താണെന്ന് ഞാൻ പറഞ്ഞില്ലല്ലോ?.. അതിനു മുൻപേ തന്നെ ചെയ്യാം എന്നങ്ങു പറഞ്ഞു കളഞ്ഞല്ലോ..."
"എന്താണെങ്കിലും പറഞ്ഞോ. എനിക്ക് ചെയ്യാൻ പറ്റുന്ന കണ്ടീഷൻ അല്ലേ ശേഖർ പറയൂ"
"അത് പറയാം. പിന്നെ മോൾക്ക് ചെയ്യാൻ പറ്റുന്ന കണ്ടീഷൻ ആണെന്ന് എനിക്ക് അത്ര ഉറപ്പില്ല. ഇതൊരു ചെറിയ ടാസ്ക് ആണ്. "
"എന്ത് ടാസ്ക്? എന്താണെങ്കിലും പറ"
"അതൊക്കെ പറയാം ആദ്യം ഫുഡ് കഴിയട്ടെ"
ഫുഡ് കഴിക്കാൻ നേരവും ശേഖർ പ്രേമലതയോടു സംസാരിക്കുന്നുണ്ടായിരുന്നു. അനിതയാണ് എല്ലാവർക്കും ഫുഡ് സെർവ് ചെയ്തത്. അതിനുശേഷം അവളും ഒപ്പം ഇരുന്ന് കഴിക്കാൻ തുടങ്ങി.
അപ്പോൾ ശേഖറിന്റെ പ്രേമലതയോടുള്ള സംസാരം
💬 Comments
View all comments