Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]
ഒക്കെ നിന്നു കൊടുക്കുന്നുണ്ട്.
ജിമ്മിൽ ഉള്ളവർ മസിൽപോസ് കാണിക്കുന്നത് പോലെ. അവന് പോസ് ചെയ്യാൻ ഒന്നുമറിയില്ല എങ്കിലും അവൻ ആ രീതിയിൽ ഒക്കെ കാണിക്കുന്നുണ്ട്. അനിത അവന്റെ ശരീരത്തിലേക്ക് നോക്കിയിരിക്കുകയാണ്.
അനിതയുടെ നോട്ടം കണ്ടപ്പോൾ തൽക്കാലം ഇപ്പോൾ കയറണ്ട എന്ന് ശേഖർ മനസ്സിൽ വിചാരിച്ചു. ഇപ്പോൾ മറ്റൊരുത്തന്റെ ശരീരത്തിൽ നോക്കിയിരിക്കുകയല്ലേ പെട്ടെന്ന് തന്നെ കാണുമ്പോൾ അവൾക്ക് നാണക്കേട് തോന്നിയാലോ. നല്ല ശരീര ഭംഗിയുണ്ട് അജയന്.
"ശേഖർ സാർ ഇപ്പോഴെങ്ങാനും കേറി വരുമോ?" ബോഡി ഷോ തൽക്കാലത്തേക്ക് മതിയാക്കി അജയൻ ചോദിച്ചു.
"ഏയ് ഇല്ല... ഒരിക്കലുമില്ല. ഇന്നിനി ഇങ്ങോട്ട് വരില്ല."
"അല്ല ഇനിയും എന്തെങ്കിലും ഫയൽ മറന്നിട്ടുണ്ടെങ്കിൽ... അത് എടുക്കാനായി സാർ വരില്ലേ?"
"ബെഡ്റൂമിൽ ശേഖർ ഒരു ഫയലും വെക്കാറില്ല വെക്കാൻ തീരെ സമ്മതിക്കാറില്ല. ആകെ ഒരേ ഒരു ഫയലേ ഉണ്ടായിരുന്നുള്ളൂ അതാണ് തിരികെ കൊണ്ടുവച്ചത്.
പിന്നെ പ്രൈവസി എന്ന് പറയുന്നത് ശേഖർ ഒരുപാട് ബഹുമാനിക്കുന്ന ഒന്നാണ്. അജയൻ കുറച്ചു മുമ്പ് പറഞ്ഞില്ലേ ഫ്രീഡം ഒക്കെ തരുന്ന ആളാണെന്ന്.
അത് 100% സത്യമാണ്. ശേഖർ അഥവാ ഇങ്ങോട്ട് വരികയാണെങ്കിൽ ആ വാതിലിനടുത്ത് നിന്ന് വിളിച്ചു ചോദിച്ചിട്ട് കേറിവരും. അതാണ് എന്റെ ശേഖർ" അനിത പറയുന്നത് കേട്ട് ശേഖർ ആകെ ഒന്ന് പരുങ്ങി.
ശരിക്കും താൻ പ്രൈവസി ഒക്കെ മാനിക്കുന്ന ആളാണ്. അതുപോലെ രണ്ടുപേർ ഇരിക്കുന്ന മുറിയിലേക്ക് കയറി ചെല്ലുന്നതിനു മുമ്പ് പെർമിഷൻ ചോദിക്കുന്ന രീതിയൊക്കെ ഉണ്ട്.
പക്ഷേ ആ രണ്ടുപേരിൽ ഒരാൾ ഭാര്യയാകുമ്പോൾ അതൊക്കെ മാറും. എന്നാലും ഇപ്പോൾ അങ്ങോട്ട് കേറി ചെല്ലാഞ്ഞത് നന്നായി എന്ന് തോന്നി. എന്തായാലും
💬 Comments
View all comments