0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]

Author : SarathyReddy Read All Parts 283.2K

ഏതെങ്കിലും ഒരു ബെഡ്റൂമിൽ റെഡിയാക്കി കൊടുക്കാം എന്ന് ശേഖർ മനസ്സിൽ കരുതി.

"അത് പിന്നെ ബേബി.... ഈ ഫ്ലോറിലെ ബാക്കി രണ്ട് ബെഡ്റൂമുകളും ആകെ ഡേർട്ടി ആയി കിടക്കുകയാണ്. പിന്നെയുള്ളത് സ്റ്റഡി റൂം ആണ്... സ്റ്റഡി റൂമിൽ എങ്ങനെയാ അജയനെ കിടത്തുക? അജയൻ നമ്മുടെ ഗസ്റ്റ് അല്ലേ?" അല്പം കൊഞ്ചലോടെയാണ് അനിത അത് പറഞ്ഞത്.

അനിത പറഞ്ഞത് കേട്ട് ശേഖറിന് മേലാകെ ഒരു വിറയൽ വന്നു. കാരണം രണ്ട് ബെഡ്റൂമുകളും വൃത്തികേടായി കിടക്കുകയാണെന്നാണ് അവൾ പറഞ്ഞത്. പക്ഷേ കാര്യം അതല്ല. മുറികൾ ഒന്നും തന്നെ വൃത്തികേടായി ഇടാറില്ല. വൃത്തിയുടെ കാര്യത്തിൽ അനിതയ്ക്ക് വലിയ ചിട്ടയാണുള്ളത്. അവൾ മനപ്പൂർവം കള്ളം പറഞ്ഞതാണ്. ടാസ്കിന്റെ ഭാഗമായി തന്നെയാണ് അവൾ കള്ളം പറഞ്ഞതെന്ന് ശേഖറിന് മനസ്സിലായി.

മറ്റ് രണ്ട് ബെഡ്റൂമുകളും പിന്നെ സ്റ്റഡി റൂമും ഇല്ലെങ്കിൽ പിന്നെ ആകെയുള്ളത് തന്റെയും അനിതയുടെയും ബെഡ്റൂം ആണ്. അവിടെയാണ് ഇന്നലെ അജയൻ കിടന്നുറങ്ങിയത്. നെഞ്ചിടിപ്പോടെയാണ് ശേഖർ അതോർത്തത്.

"അങ്ങനെയാണെങ്കിൽ... അജയൻ... ബെഡ്റൂമിൽ കിടക്കട്ടെ" വിക്കി വിക്കിയാണ് ശേഖർ അത് പറഞ്ഞത്.

"അയ്യോ... അത് വേണ്ട സർ... ഞാൻ അവരുടെ മുറിയിൽ താഴെ കിടന്നോളാം. അല്ലെങ്കിൽ ഹാളിലെ സോഫയിൽ കിടന്നോളാം"

"സോഫയിലും ഹാളിലും ഒന്നും കിടക്കാൻ ഞാൻ സമ്മതിക്കില്ല." അനിത അങ്ങനെ പറഞ്ഞുകൊണ്ട് അജയനെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വച്ചു. അജയൻ ആകെ ചൂളി നിന്നു. ശേഖർ കഴിവതും മുഖത്തെ പുഞ്ചിരി മായാതിരിക്കാൻ ശ്രമിച്ചു.

"അജയന്റെ ബാഗ് ഒക്കെ എവിടാ ഇരിക്കുന്നത്?"

"താഴെ.. അവരുടെ മുറിയിലാണ് സാർ"

"ശേഖർ ബേബി... ബേബി അതൊന്നു പോയി എടുക്കുമോ?"

💬 Comments

View all comments