0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]

Author : SarathyReddy Read All Parts 133.1K

ചെയ്താൽ ഒന്നും മിണ്ടാതെ നീ ഇറങ്ങി പൊയ്ക്കോണം. പിന്നെ നീ ഇത്രയും പറഞ്ഞ സ്ഥിതിക്ക് എന്റെ ഭാര്യ നിന്നെ റിജക്ട് ചെയ്താലും ഞാൻ നിനക്ക് ആ ഇരുപത്തയ്യായിരം അങ്ങ് തരും. ഇനി ഇരുപത്തയ്യായിരം എന്ന് പറഞ്ഞ് കിടന്ന് കരയേണ്ട.... പണം എനിക്കൊരു പ്രശ്നമല്ല... നീ പറഞ്ഞ ഇരുപത്തയ്യായിരം എനിക്കൊരു എമൗണ്ട് അല്ല..." ശേഖർ അവന്റെ കണ്ടീഷൻസ് എല്ലാം അഭിലാഷിനോട് വിശദീകരിച്ചു.

അനിതയ്ക്ക് അഭിലാഷിനെ ഒട്ടും ഇഷ്ടപ്പെട്ടില്ല എന്നുള്ളത് ധാരണ ശേഖറിന്റെ മനസ്സിൽ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശേഖറിന്റെ സംസാരത്തിൽ ഒരല്പം അഹങ്കാരവും പിന്നെ വലിയ ആത്മവിശ്വാസവും ഉണ്ടായിരുന്നു. അനിതയെക്കൊണ്ട് തന്നെ നോ പറയിപ്പിച്ച് അഭിലാഷിന്റെ ആത്മവിശ്വാസം തകർക്കണം എന്നൊരു വാശി കൂടിയുണ്ടായിരുന്നു.

"തുടക്കത്തിനൽ എന്തെങ്കിലും ഒക്കെ ഒന്ന് സംസാരിക്കാതെ എങ്ങനെയാണ് ബ്രോ.... ഞാൻ പേരും ഡീറ്റെയിൽസ് ഒന്നും ചോദിക്കില്ല.... നമ്മുടെ സുധാമണി ചേച്ചി പറയുന്നതെല്ലാം ഫോളോ ചെയ്യുന്ന നല്ല ഒന്നാന്തരം വരൻ തന്നെയാണ് ഞാൻ... ചേച്ചിയോട് ചോദിച്ചാൽ പറഞ്ഞു തരും.... ഞാനിവിടെ കളിക്കാൻ തുടങ്ങിയിട്ട് തന്നെ ഒന്നരവർഷമായി... എന്നെക്കുറിച്ച് ചേച്ചിക്ക് നല്ല അഭിപ്രായമാണ്... എന്റെ സ്വഭാവത്തെക്കുറിച്ച്..." അഭിലാഷ് കൂടുതൽ വിശദീകരിക്കാൻ തുടങ്ങിയപ്പോൾ ശേഖർ കൈകൊണ്ട് അഗ്യം കാണിച്ച് തടഞ്ഞു.

"നിന്നെക്കൊണ്ട് പറ്റുമോ ഇല്ലയോ?... ഇല്ല എന്നുണ്ടെങ്കിൽ വെറുതെ ഗീർവാണമടിക്കരുത്.... പണം മുടക്കുന്നത് ഞാനാണ്... അപ്പോൾ ഞാൻ പറയുന്നതാണ് കണ്ടീഷൻ... പറ്റില്ലെങ്കിൽ നീ പറഞ്ഞോ... ഇവിടെ വരന്മാർക്ക് കുറവൊന്നുമില്ലല്ലോ... കുറച്ചുമുമ്പ് നിന്റെ കോൺഫിഡൻസ് ഈ ലെവൽ ഒന്നുമായിരുന്നില്ലല്ലോ... നിന്റെ സംസാരം കേട്ടപ്പോൾ നീ തകർക്കും എന്നാണ് എനിക്ക് തോന്നിയത്... ഇപ്പോൾ ആ കോൺഫിഡൻസ് ഒക്കെ എവിടെപ്പോയി?" അവനെ കളിയാക്കുന്ന

💬 Comments

View all comments