0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]

Author : SarathyReddy Read All Parts 134.6K

ഞാൻ ആദ്യം പറഞ്ഞതൊന്നും മറക്കാൻ പാടില്ല. ഇനി എന്നെയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഏത്തമിടാൻ മറക്കരുത്. ഏത്തമിട്ടതിനുശേഷം നീ മുറിക്ക് പുറത്തേക്ക് ഇറങ്ങി പോണം. പിന്നെ എന്നോട് സംസാരിക്കാൻ വരരുത്." അഭിലാഷിനോട് ഇങ്ങനെ പറയുമ്പോൾ ശേഖറിന്റെ മുഖത്ത് ആത്മവിശ്വാസം തളംകെട്ടി നിന്നിരുന്നു.

"ഏത്തമിടാൻ ഒന്നും പറ്റില്ല ബ്രോ... ബാക്കി ഒക്കെ ചെയ്യാം... ഞാൻ ഇവിടെ നല്ല നിലവാരമുള്ള വരനാണ്... ഏത്തമിട്ടാൽ എന്റെ വിലയൊക്കെ പോകും... ബ്രോ പറഞ്ഞ ബാക്കി കണ്ടീഷൻസ് എല്ലാം ഓക്കെയാണ്..."

"അപ്പോൾ അവൾ നിന്നെ തിരഞ്ഞെടുക്കില്ല എന്ന് നീ ഉറപ്പിച്ചു കഴിഞ്ഞോ?..." ശേഖർ കളിയാക്കുന്ന മട്ടിൽ ചോദിച്ചു.

"അത് ബ്രോയും ബ്രോയുടെ വൈഫും കൂടി എന്തൊക്കെ പ്ലാൻ ചെയ്തിട്ടാണ് ഇങ്ങോട്ട് വന്നത് എന്ന് എനിക്കറിയില്ലല്ലോ... ആളിനെ ആസാക്കി വിടാനാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ വേറെ ആരെയെങ്കിലും നോക്കു ബ്രോ... ഞാൻ ഇവിടെ സുധാമണി ചേച്ചിയുടെ വീട്ടിൽ കളി തുടങ്ങിയിട്ട് ഇന്നുവരെ ഒരു സ്റ്റാൻഡേർഡ് ഞാൻ കീപ്പ് ചെയ്യുന്നുണ്ട്... അത് സുധാമണി ചേച്ചിക്കും നല്ലതുപോലെ അറിയാം... എന്റെ ക്ലൈൻസ് എല്ലാം പക്കാ സ്റ്റാൻഡേർഡ് ആണ്..."

"ഞാനും എന്റെ വൈഫും ഒന്നും പ്ലാൻ ചെയ്തിട്ടില്ല. നിനക്ക് വിശ്വസിക്കാൻ പറ്റുമെങ്കിൽ വിശ്വസിച്ചാൽ മതി. പിന്നെ വരനെ വേണമെന്ന് പറഞ്ഞു ഞാൻ നിന്റെ അടുത്തേക്ക് വന്നിട്ടില്ല. വരനെ വേണോ എന്ന് ചോദിച്ച് നീയാണ് എന്റെ അടുത്തേക്ക് വന്നത്. നീയല്ലാതെ ഒരുപാട് വരന്മാർ ഉണ്ട് ഇവിടെ. നീ തന്നെ വേണമെന്ന് എനിക്ക് യാതൊരു നിർബന്ധവുമില്ല." അഭിലാഷിന്റെ കോൺഫിഡൻസ് ഇടിയുന്നത് കണ്ടപ്പോൾ ശേഖറിന്റെ സംസാരത്തിൽ പരിഹാസവും സന്തോഷവും ഒക്കെ ഉണ്ടായിരുന്നു.

"ഏത്തമിടുന്നത് മാറ്റിനിർത്ത് ബ്രോ. ബാക്കിയെല്ലാം ഞാൻ

💬 Comments

View all comments