Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]
വരണ്ട.
അല്പം ഗൗരവത്തിലാണ് അവളുടെ നിൽപ്പ്. പരിചയമില്ലാത്ത സ്ഥലം അതുകൊണ്ടുതന്നെ ശേഖറിനോട് ചേർന്നാണ് അവൾ നിൽക്കുന്നത്. അവളുടെ മുഖം കണ്ടാലറിയാം അഭിലാഷിന്റെ സാമീപ്യം അവൾ ഒട്ടും ഇഷ്ടപ്പെടുന്നില്ല.
"അതാണ് മോളെ നമ്മുടെ മുറി..." നാലാമത്തെ മുറി അനിതയ്ക്ക് ശേഖർ കാണിച്ചുകൊടുത്തു. അങ്ങനെ പറഞ്ഞതും പെട്ടെന്ന് തന്നെ അവൾ താക്കോലുമായി നാലാമത്തെ മുറിക്കടുത്തേക്ക് ചെന്നു. എന്നിട്ട് മുറി തുറന്നു അകത്തേക്ക് കയറി. അഭിലാഷിനെ അവൾ നോക്കുക പോലും ചെയ്തില്ല.
"വരൻ ആണോ? അതോ മണവാളൻ ആണോ?" അഭിലാഷ് ശേഖറിനോട് ചോദിച്ചു. അവന്റെ ചോദ്യം ശേഖറിന് ഒട്ടും പിടിച്ചില്ല. സുധാമണിയുടെ വീട്ടിൽ വഴക്കിനു സ്ഥാനമില്ല. അവർ അതൊന്നും അനുവദിക്കില്ല. അതുകൊണ്ട് അഭിലാഷിനോട് മാന്യമായി തന്നെ ഇടപെടാം എന്ന് തന്നെ ശേഖർ കരുതി.
"നിനക്ക് ആവശ്യമുള്ള കാര്യങ്ങൾ മാത്രം അന്വേഷിച്ചാൽ പോരെ മോനേ..." നല്ലതുപോലെ ദേഷ്യം വന്നെങ്കിലും വളരെ ശാന്തനായി ശേഖർ മറുപടി പറഞ്ഞു.
ശേഖർ പറഞ്ഞത് കേട്ട് അഭിലാഷിന്റെ മുഖത്തെ ചിരി മാഞ്ഞുതൊന്നുമില്ല. ഇതുപോലെയുള്ള ഒരുപാട് ആൾക്കാരെ ഞാൻ കൈകാര്യം ചെയ്തിട്ടുണ്ട് എന്ന ഒരു മുഖഭാവം ആയിരുന്നു അവന്റേത്.
"മണവാളൻ തന്നെയാണ് അല്ലേ... ആ പോയ ആളിനെ ഞാൻ ഇതിനുമുമ്പ് കണ്ടിട്ടില്ല. ഇവിടെ വരുന്ന മിക്ക വധുമാരെയും എനിക്കറിയാം. അത് സുധാമണി ചേച്ചി ഏർപ്പാടാക്കിയ പുതിയ വധുവാണോ?" മുറിക്കകത്ത് ഇരിക്കുന്ന അനിതയെ നോക്കിയാണ് അഭിലാഷ് അങ്ങനെ ശേഖറിനോട് ചോദിച്ചത്.
അനിത നാലാം നമ്പർ മുറിക്കകത്ത് കയറി വാതിലൊക്കെ തുറന്നിട്ടു തന്നെയാണ് ഇരിക്കുന്നത്.
"അത് വധു അല്ല... എന്റെ ഭാര്യയാണ്" അനിതയെ അവൻ വധു എന്ന് വിളിച്ചത് ശേഖറിന് ഒട്ടും ഇഷ്ടപ്പെട്ടില്ല.
💬 Comments
View all comments