Chapter Title : ഷെറിൻ [ബോബി]
ഒരുപാട് ശ്രമിച്ചു പക്ഷേ നടന്നില്ല.
ഹോസ്റ്റൽ റൂമിലെ സൗകര്യം പോരാ ഒരു വീട് നോക്കാം എന്ന പ്ലാൻ അലക്സ് ഉന്നയിച്ചത്.
വിഷ്ണു അതിനോട് യോചിച്ചു ജോലി കഴിഞ്ഞ് വന്ന് എന്നോട് അവരുടെ കൂടെ പോരാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു, എനിക്കും ഹോസ്റ്റൽ മടുത്തത്കൊണ്ട് ഞാനും അവരോടു ഒകായ് പറഞ്ഞു. 2 ദിവസം ഞങ്ങൾ ലീവ് എടുത്ത് വീട് അന്വേഷിചിറങ്ങി. ആ രണ്ട് ദിവസം ഞാൻ ഒരുപാട് അവരോട് അടുത്തു, എനിക്ക് അങ്ങനെ നല്ല രണ്ട് സുഹൃത്തുക്കളെ കിട്ടി. അപ്പോഴേക്കും ഞങ്ങൾക്ക് നല്ലൊരു സൗകര്യമുള്ള വീട് കിട്ടി. വീട് കിട്ടിയപ്പോഴാണ് ഞാൻ അറിഞ്ഞത് ഞങ്ങൾ മൂന്നുപേരും അല്ലാതെ വേറെ ഒരാളും കൂടി ഞങ്ങളുടെ കൂടെ താമസിക്കാൻ വരുന്നുണ്ടെന്ന് കാര്യം ഞാൻ അറിഞ്ഞത്.
ഞങ്ങൾ മൂന്നു പേരും ടെക്നോപാർക്കിലാണ് വർക്ക് ചെയ്യുന്നതെങ്കിലും ഞങ്ങൾ മൂന്നുപേരും മൂന്നു കമ്പനികളായിരുന്നു വർക്ക് ചെയ്യുന്നത്, അതിൽ അലക്സിന്റെ കൂടെ വർക്ക് ചെയ്യുന്ന കുട്ടിയായിരുന്നു ഷെറിൻ. അലക്സിന്റെ ഉറ്റ സുഹൃത്തായിരുന്നു അവൾ.
അവൾക്കും അവളുടെ റൂമിൽ പ്രശ്നമായത് കൊണ്ട് അവളും വരാമെന്ന് ഇങ്ങോട്ട് പറഞ്ഞു, ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കുന്നത് സാധാരണ പോലെയാണ് അവൾക്കത് പ്രശ്നമേയല്ലായിരുന്നു. അവരെ വെച്ചുനോക്കുമ്പോൾ ഞാനൊരു നാട്ടിൻപുറത്തുകാരനാണ്, അതിന്റെതായ ചിന്താഗതികളും എനിക്കുണ്ടായിരുന്നു.
അങ്ങനെ ഞങ്ങൾ ഹോസ്റ്റൽ മാറി വീട്ടിലേക്ക് കുടിയേറി 3 റൂം അറ്റാച്ഡ് ബാത്രൂം ഒരു ഹാൾ കിച്ചൻ. ഷെറിന് ഒരു റൂം സ്‌പ്രേറ്റായി കൊടുത്തു. ഒരുമാസം കടന്നുപോയി, അപ്പോഴേക്കും ഞാനും ഷെറിനും കട്ട ഫ്രണ്ട്സ് ആയി സിനിമ കാണാനും, പുറത്തു പോകാനും, ഞങ്ങളുടെ പ്രശ്നങ്ങൾ
💬 Comments
View all comments