0%

Chapter Title : ശിവാനി [Master]

Author : Master Read All Parts 4.2K

ഞാന്‍ ചെന്നു.
“എന്താടീ?”
“യ്യോ തോണ്ട് ഫോണ്‍. മണിച്ചേട്ടന്‍ ചാകാന്‍ നോക്കി ആശൂത്രീലാന്ന്” അവള്‍
ഉള്ളിലേക്ക് കൈചൂണ്ടി വിറയലോടെ പറഞ്ഞു.
അവളുടെ നില്‍പ്പ് കണ്ടാല്‍ വീടിനുള്ളില്‍ ഏതോ കൊള്ളക്കാരന്‍ അതിക്രമിച്ചുകയറി
തോക്കും ചൂണ്ടി നില്‍പ്പുണ്ട് എന്ന് തോന്നുമായിരുന്നു. ഞാന്‍ ഉള്ളിലേക്ക് കുതിച്ചു.
ഫോണ്‍ പിടിച്ചുകൊണ്ട് എന്നെയും കാത്ത് മകള്‍ നില്‍പ്പുണ്ടായിരുന്നു. ഞാന്‍
അതുവാങ്ങി കാതോടു ചേര്‍ത്തു.
“എടാ മോനെ ഞാനാടാ..രാധേച്ചി. ചേട്ടന്‍ വിഷം കുടിച്ച് ചാകാന്‍ നോക്കി ആശൂത്രീല്‍
കൊണ്ടുവന്നേക്കുവാ. നീ ഒന്ന് വെക്കം വരാമോടാ” അപ്പുറത്ത് കരഞ്ഞു നിലവിളിക്കുന്ന
രാധേച്ചിയുടെ ശബ്ദം. അമ്മാവന്റെ മകന്റെ ഭാര്യയാണ്.
“ഞാനെത്താം. ഏത് ഹോസ്പിറ്റലിലാ ചേച്ചീ”
“സര്‍ക്കാരാശുപത്രീലാ”
“ഞാനിതാ എത്തി..”
ഫോണ്‍ വച്ചിട്ട് തിരിഞ്ഞപ്പോള്‍ ഭാര്യ തൊട്ടുമുന്‍പില്‍ ഭയന്നുവിറച്ച്
നില്‍പ്പുണ്ട്.
“എന്തായി മരിച്ചോ” കണ്ണുകള്‍ തള്ളി അവള്‍ ചോദിച്ചു.
“അറിയില്ല. ഞാനൊന്നു പോയിട്ട് വരാം. എന്തിനാ അങ്ങേരീ പണി ചെയ്തേന്നാര്‍ക്കറിയാം”
വേഷം മാറാനായി മുറിയിലേക്ക് പോകുന്നതിനിടെ ഞാന്‍ പറഞ്ഞു.
ആശുപത്രിയില്‍ ചെല്ലുമ്പോള്‍ ചേച്ചി പുറത്തുതന്നെ ഉണ്ടായിരുന്നു. സംഭവം
അറിഞ്ഞുകേട്ട് നാലഞ്ച് ബന്ധുക്കളും ഒപ്പമുണ്ട്. കാര്‍ പാര്‍ക്ക് ചെയ്തിട്ട് ഞാന്‍
തിടുക്കത്തോടെ ചേച്ചിയുടെ അടുത്തെത്തി. എന്നെ കണ്ടതും ചേച്ചി അലമുറയിട്ട് കരഞ്ഞു.
“എങ്ങനെയുണ്ട് ചേച്ചി” ഞാന്‍ ചോദിച്ചു.
“ഐസീ കെടത്തിയേക്കുവാ. കൊഴപ്പം ഇല്ലെന്നാ ഡോക്ടറു പറഞ്ഞെ. പക്ഷെ ഐസേ കെടത്തിയാ
ചേട്ടന് തണുക്കത്തില്യോ” മൂക്ക് പിഴിഞ്ഞുകൊണ്ട് ചേച്ചി പറഞ്ഞു.
“ഐസിയു ആണ് ചേച്ചി. ഐസല്ല”
ചേച്ചിയെ തിരുത്തിയ ശേഷം ഞാന്‍ ഐ സി യുവിനു നേരെ നടന്നു.
“ഡോക്ടര്‍, മിസ്റ്റര്‍ മണിയന് എങ്ങനെയുണ്ട്” ഡ്യൂട്ടി ഡോക്ടറോട് ഞാന്‍ ആരാഞ്ഞു.
“ഔട്ട്‌ ഓഫ്

💬 Comments

View all comments