Chapter Title : ശിവാത്മീക [MOON WALKER]
വന്ന് ഇരിക്കാറുണ്ട് ബീച്ചിൽ നല്ല തിരക്കുകാരണം ആളൊഴിഞ്ഞ തിരക്കില്ലാത്ത ഒരു സ്ഥലത്ത് ശിവ പോയി ഇരുന്നു എന്നാലും അവന്റെ മനസിൽ ശ്രീ തന്നെ ആയിരുന്നു.
എത്ര എത്ര രാപ്പകലുകൾ നിന്നെ ഓർത്തു തള്ളി നീക്കിരിക്കുന്നു വൈകുന്നേരങ്ങളിൽ കടലിന്റെ അഴങ്ങളിൽ കണ്മറഞ്ഞു പോകുന്ന സൂര്യനെ പോലെ നീയും എന്റെ ഉള്ളിൽ നിന്ന് ഓടി മറയുകയാണോ മനസിന്റെ ഏതോ കോണിൽ നിനക്കായുള്ള പ്രണയത്തിന്റെ മൽപ്പിടുത്തം നടന്നുകൊണ്ടിരിക്കുകയാണ് ഏതെങ്കിലും ഒരുനാൾ സാധ്യമാകും എന്ന പ്രതീക്ഷയിൽ.
ശിവയുടെ മനസിൽ പല പല ചിന്തകൾ മിന്നി മറഞ്ഞുവന്നിരുന്നു ആ സമയത്താണ് ആരോ ദൂരെ മാറിയിരുന്നു ഒറ്റയിക്ക് സംസാരിക്കുന്നത് ശിവ കണ്ടത്. ശിവ നടന്ന് അവന്റെ അടുത്തെത്തി.....
ഹലോ ""....
ശിവ ആ പയ്യനെ വിളിച്ചു....
"ഹായ് "..
" എന്താ ഇവിടെ ഒറ്റക്കിരുന്നു സംസാരിക്കുന്നത് ""......
"ഏയ് ഒന്നുല്ല ബ്രോ മനസിൽ തിങ്ങി നിറഞ്ഞ ഓർമകളും വിഷമങ്ങളും കുറച്ചൊക്കെ കടലിൽ ഒഴുക്കി കളയാം എന്ന് കരുതി "....
അവൻ ശിവയോട് പറഞ്ഞു....
" എല്ലാരുടെ ജീവിതത്തിലും അതിന്റെതായ വിഷമങ്ങൾ കാണും എന്ന് അറിയാം എനിക്കും ഉണ്ട് നിന്റെ വിഷമങ്ങൾ പറയാൻ പറ്റുന്നതാണെകിൽ എന്നോട് പറയാമോ ""....
ശിവ പറഞ്ഞു....
"ബ്രോ ചിലസമയത്തു മനസിൽ തോന്നും എന്നേക്കാൾ വിഷമിക്കുന്ന ആരും തന്നെ ഇല്ല എന്നാണ് അത്രക്ക് അനുഭവിച്ചിട്ടുണ്ട് ഞാൻ ""......
" എന്താ നിന്റെ പേര് ".
ശിവ അവനോട് ചോദിച്ചു..
"എന്റെ പേര് വിഷ്ണു ബ്രോയുടെ? ""
"ഞാൻ ശിവദേവ് വർമ്മ അടുത്ത് അറിയുന്നവർ എന്നെ ശിവ എന്ന് വിളിക്കും "....
"ശിവ നിങ്ങളും
💬 Comments
View all comments