0%

Chapter Title : ശിവനും മാളവികയും [Smitha]

Author : സ്മിത Read All Parts 948

രണ്ടുപേർക്കുമാത്രമായി ഒരുപാട് വലുതായി. തനിക്കും അൽഫെയ്സിനും. അൽഫേസ് ഖുറേഷി. ഗാന്ധാര സംഗീതത്തിന്റെ നറുമണവുമായി ലാഹോറിൽ നിന്ന് തന്നെ പ്രണയിക്കാൻ വന്നവൻ. അവന്റെ വെള്ളാരം കണ്ണുകളിൽ, നനവില്ലാത്ത, മാതള മണികളുടെ ചുവപ്പുള്ള ചുണ്ടുകളിൽ, അർജന്റ്റിനയിലെ ടാങ്കോയും സ്‌പെയിനിലെ ഫ്ലമങ്കോയും റഷ്യൻ ബാലെയും ഭരതനാട്യവും ഒരുപോലെ വഴങ്ങുന്ന അവന്റെ മോഹനമായ കൈകാലുകളിലും ദേഹത്തുമാണ് താൻ പ്രണയത്തിന്റെ വൻകര കണ്ടുപിടിച്ചത്. കോളാറാഡോ സമതലത്തെക്കാളും വിസ്തൃതിയേറിയതെന്ന് തോന്നിപ്പിച്ച വിർജീനിയയിലെ സാൻഡ്ബ്രിഡ്ജ് ബീച്ചിൽ, അപ്പോൾ ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള ചെറുപ്പക്കാർ ജീവിതവും പ്രണയവും ആഘോഷിക്കുകയായിരുന്നു. അപരരുടെ കണ്ണുകളെ ഭയക്കാതെ, അപരരുടെ നോട്ടങ്ങളിൽ ലജ്ജയേതും തോന്നാതെ അവർ പുണരുകയും ചുംബിക്കുകയും ശരീരങ്ങളെ ആത്മാവുകളിലേക്ക് വിലയിപ്പിക്കാൻ വെമ്പൽപൂണ്ട് പരസ്പ്പരം അമർന്നിരിക്കുകയും ചെയ്തു. താൻ അപ്പോൾ അൽഫേസിന്റെ മടിയിൽ കിടക്കുകയായിരുന്നു. മൃദുവായ സായാഹ്‌ന വെയിലിൽ. "നിന്റെ നോട്ടം ഞാൻ അറിയുന്നുണ്ട് ആൽഫ്..." അവൾ പറഞ്ഞു. "സോറി..." അവളുടെ മാറിടത്തിന്റെ സമൃദ്ധിയിൽ നിന്ന് കണ്ണുകൾ പിൻവലിച്ച് അവൻ പറഞ്ഞു. ബിക്കിനി പാന്റീസിൽ, ബിക്കിനി ബ്രായിൽ അവളുടെ ദേഹ കാന്തികത യൗവ്വനത്തിന്റെ ഭ്രാന്തൻ ആസക്തികളെ ഒളിപ്പിക്കാൻ പാടുപെട്ടു. ചുവന്ന ബ്രായുടെ സുതാര്യതയ്ക്കകത്ത് നിന്ന് ബഹളം വെയ്ക്കുന്ന മുലമുയൽക്കുഞ്ഞുങ്ങളെ ഒന്ന് താലിലിച്ച് ഓമനിക്കാൻ അവന്റെ ചുണ്ടുകളും വിരലുകളും വിറപൂണ്ടു. അവൻ അവളുടെ ദേഹത്തിന്റെ വിലോഭനീയതയിൽ നിന്നും നോട്ടം മാറ്റി. "നീയെന്നെ ഇൻസൽട്ട് ചെയ്യുവാണോ?" അവൾ ദേഷ്യം ഭാവിച്ചു. "എങ്ങനെ?" അവന് ശരിക്കും മനസ്സിലായില്ലായിരുന്നു. "ബാത്ത് റൂമിൽ പോലും ഫുൾ ന്യൂഡ് ആകാൻ എനിക്ക് നാണമാ," അവൾ പറഞ്ഞു. "എന്നിട്ടാണ് ഇക്കാണുന്ന മദാമ്മ മാരെപോലെ ഞാൻ ഈ കോണകവും ഒക്കെ ഉടുത്ത് നിന്റെ മടിയിൽ

💬 Comments

View all comments