Chapter Title : ശിവനും മാളവികയും [Smitha]
ഇതുപോലെ ഒരു ദുർമ്മാർഗ്ഗി കാസനോവയെ ആണോ ഈശ്വരാ ഞാൻ ആറ്റുനോറ്റിരുന്ന് പ്രേമിക്കാൻ കണ്ടുപിടിച്ചത്? യൂ ബ്ലഡി പാക്കി..!!! "മാളൂ ..." എണ്ണലും ആലോചനയും നിർത്തി അൽഫേസ് മാളവികയെ നോക്കി. ഭയത്തോടെ അവൾ അവനെയും. "എന്താടാ?" അവൻ ഗൗരവമായ ആലോചനയിലാണ് ഇപ്പോഴും. "ദൈവമേ? എത്രപേരെയാ?" അന്പതിന് മേലുള്ള ഒരു സംഖ്യകേൾക്കാൻ തയ്യാറെടുത്തതുകൊണ്ട് ഞാൻ ചോദിച്ചു. "ആ...പറയാം..അത് അത്...ഒരാളുടെ!" എന്നിട്ട് പൊട്ടിച്ചിരിച്ചു. "ങ്ഹേ?" "ഒരാളുടെയോ?" "അതെന്താ ഞാൻ നൂറുപേരുടെ മുല പിടിക്കണമായിരുന്നോ?" "പോടാ! ആരുടേയാ പിടിച്ചേ?" "എന്റെ മമ്മി ജാൻ പറയുമായിരുന്നു, ഞാൻ മൂന്ന് വയസ്സുവരെ മുലപ്പാൽ കുടിക്കുമായിരുന്നെന്ന്. ചിലപ്പോൾ മുല കുടിച്ച് അങ്ങ് ഉറങ്ങിപ്പോകും. എന്നെ ഉണർത്തിയിട്ട് മമ്മി ജാൻ പറയുമായിരുന്നുപോലും, മുന്നാ മമ്മീടെ അമ്മിഞ്ഞയില് ഉമ്മ വെച്ചാണ് ഇന്ന് ഉറങ്ങിയതെന്ന്. അപ്പോൾ ഒരാളുടെ മുലയിൽ ഞാൻ ഉമ്മ വെച്ചിട്ടുണ്ട്. പിടിച്ചിട്ടുണ്ട്. മെഹ്‌റൂന്നിസ ഖുറേഷിയുടെ. എന്റെ മമ്മി ജാൻറ്റെ..."മൂന്ന് വയസ്സുവരെ...” അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. "അപ്പോൾ?" മറ്റൊരു കുസൃതിയുടെ മണമറിഞ്ഞ് അവൾ ചോദിച്ചു. "അപ്പോൾ ആരെയൊക്കെയാ നീ ഉമ്മവെച്ചിട്ടുള്ളത്?' "മമ്മി ജാൻ, ഗ്രാൻമാ, ആന്റ്റിസ്...." "ചെറുക്കാ ഇത്രേം വലിയ ജോക്ക് പറയരുത് കേട്ടോ. ചിരിച്ച് ചിരിച്ച് എനിക്ക് മരുന്ന് കുടിക്കേണ്ടി വരും..." അൽഫേസ് അൽപ്പ സമയം മൗനിയായി. "എന്താടാ?" പെട്ടെന്ന് മൗനത്തിലേക്കുള്ള മടക്കം കണ്ട് അവൾ ചോദിച്ചു. "നീലാകാശം, നീലക്കടൽ...വല്ലാത്ത സൗന്ദര്യം! പക്ഷെ സൗന്ദര്യത്തിന്റെ ഒരു കുളിർ നീരുറവ പോലെ നീ എന്റെ മടിയിൽ കിടക്കുമ്പോൾ മറ്റൊന്നും സൗന്ദര്യമായി എനിക്ക് തോന്നുന്നില്ല പെണ്ണെ!" "ഓ! കവിത! നർത്തകന് കവിതയും വഴങ്ങുമോ?" "നീ മുമ്പിലിങ്ങനെ കൈതപ്പൂക്കൾ വേലി തീർത്ത തടാകത്തിൽ
💬 Comments
View all comments