Chapter Title : ശിവശക്തി 2 [പ്രണയരാജ]
നോക്കി പുഞ്ചിരിച്ചു. അപൂർവ്വമായി കാണാൻ കഴിയുന്ന കളിയുടെ പുഞ്ചിരി കണ്ടിട്ടും അവളിലെ ഭയം വിട്ടു മാറിയിട്ടില്ല.
എടി കൊച്ചേ......
പേടിച്ചരണ്ട പേടമാൻ മിഴികൾ ഉയർത്തി അവൾ കാളിയെ നോക്കി, കാളി കുഞ്ഞിനെ ചൂണ്ടി കൊണ്ട് അവളോടു പറഞ്ഞു.
ഇതിനെ എങ്ങനെ നോക്കണം എന്നെനിക്കറിയില്ല. നിനക്ക് ഇതിനെ ഇഷ്ടാന്ന് മനസിലായി. നോക്കൊ നീ ഇതിൻ്റെ കാര്യങ്ങൾ.
ഒരു പുഞ്ചിരിയോടെ അവളത് തലയാട്ടി സമ്മതിച്ചു.
പെണ്ണാ നീയും നാളെ ചതിക്കുവോടി....
ചുണ്ടുകൾ കോച്ചി കൊണ്ടവൾ ദേഷ്യം പ്രകടിപ്പിച്ചപ്പോൾ കാളി അവളെ നോക്കി പറഞ്ഞു.
നോക്കണ്ട കാളി അനുഭവത്തിൽ നിന്നും പഠിച്ചതാ.... പിന്നെ എൻ്റെ ശിവക്ക് ആ അനുഭവം വരാതെ നോക്കണം.
ശിവ അതാരാ.....
ഇതിനു ഞാനിട്ട പേരാ.....
ശിവ.. നല്ല പേരാണല്ലോ.. കുഞ്ഞാവേ... നിനക്കിഷ്ടായോടാ.... ഈ പേര്.
ടി പെണ്ണേ.... ഇവനെ നോക്കാൻ നിനക്ക് എപ്പോ വേണേലും ഇവിടെ വരാ..... വേറെ ഏതവളെയെങ്കിലും നീ കൂട്ടി വന്നാ... പിന്നെ നീയും കേറില്ല ഇവിടെ മനസിലായോ......
ഉം.....
അതിനവൾ സമ്മതം മൂളി.
?????
ലാവണ്യപുരത്തു നിന്നും കാലകേയൻമാർ വർണ്ണശൈല്യത്തെ അക്രമിക്കാൻ ഒരുങ്ങുകയാണ്. ലാവണ്യപുരം കീഴടക്കി എന്ന ഒരേ.. ഒരു ആത്മവിശ്വാസത്തിൻ്റെ പിൻബലത്തിൽ അവർ പട കോപ്പുകൾ കൂട്ടി.
ലാവണ്യപുരത്തിൻ്റെ അതിർത്തിയിൽ നിന്നും മന്ത്രാസ്ത്രങ്ങൾ തുടരെ തുടരെ വർണ്ണശൈല്യം ലക്ഷ്യമാക്കി എഴ്തു തുടങ്ങി. വായുവിൽ ഉയർന്ന ആ അസ്ത്രങ്ങൾ തീഗോളമായി രൂപാന്തരപ്പെട്ടു വർണ്ണശൈല്യത്തെ ലക്ഷ്യമാക്കി മുന്നേറി.
വർണ്ണശൈല്യത്തിൻ്റെ അതിർ വരമ്പുകൾ എത്തിയ തീ നാളം തടയപ്പെട്ടു. തീ നാളത്തിനരികിൽ ഒരു വെളുത്ത പ്രതലം തെളിഞ്ഞു കാണാം. അതെ വർണ്ണശൈല്യത്തിൻ്റെ സുരക്ഷാകവചം . പ്രഹരമേൽക്കുന്ന
💬 Comments
View all comments