Chapter Title : ശിവശക്തി 2 [പ്രണയരാജ]
വഞ്ചകി..........
എടി , എരണം കെട്ടവളേ.....
ദാക്ഷായണീ......
പിറു പിറുത്തു ഒടുക്കം കയർപിരി കട്ടിലിൽ കിടന്നു മയങ്ങി. രാത്രിയുടെ ദൈർഘ്യം കൂടി കൂടി വന്നു. കുഞ്ഞു വയറും വിശപ്പിനടിമയായി.... അവൻ്റെ ശബ്ദകാഹളം ആ കുരയിൽ അലതല്ലി.
കടൽ രുദ്ര ഭാവം സ്വീകരിച്ചു, കാറ്റ് അതി ശക്തമായി, വീശി, ഇടിയും മിന്നലും മഴയെ മണ്ണിലേക്ക് ആനയിച്ചു. ആ കുഞ്ഞു ശബ്ദം ഉയരും തോറും പ്രകമ്പനം കൊണ്ടത് പ്രകൃതിയാണ്, കാർമേഘ പൂരിതമായ ആകാശത്തിലും ചന്ദ്രൻ വ്യക്തതയോടെ തെളിഞ്ഞു നിന്നു.
പ്രകൃതിയിലെ മാറ്റമോ, കുഞ്ഞിൻ്റെ കരച്ചിൽ ശബ്ദമോ... അർദ്ധബോധാവസ്ഥയിൽ കാളി ഉണർന്നു. അവൻ ആ കുഞ്ഞു ശബ്ദം കാതോർത്തു, മുഖത്ത് പുച്ഛം മാത്രം.
നശൂലം... കിടന്നു കാറാതെ.....
ഇവിടെ ഒരു കുന്തവുമില്ല......
വേണെ ഇതു തരാം....
അവ്യക്തമായ ശബ്ദവീചികൾ ചൊരിഞ്ഞ കാളി, പതറുന്ന കാലടിയോടെ, മദ്യ കുപ്പി കൈകളിലേന്തി കുഞ്ഞിനരികിലെത്തി, പതിയെ മദ്യം ഉയരത്തിൽ നിന്നും ആ കുഞ്ഞിനായി ചൊരിഞ്ഞു.........
നിമിഷങ്ങൾക്കകം ആ കുഞ്ഞു കരച്ചിൽ അസ്തമിച്ചു.ശബ്ദം നിശ്ചലമായതും, കാളി ഒരു പുഞ്ചിരിയോടെ തൻ്റെ കട്ടിലിലേക്ക്, തിരികെ പോയി, '. നിദ്രയുടെ ലോകത്ത് അയാൾ വിരാചിതനായപ്പോ, മദ്യം അയാളുടെ കാഴ്ചയെ മറഞ്ഞപ്പോ , കുഞ്ഞിൻ്റെ ചുണ്ടിൻ്റെ കോണിൽ അവശേഷിക്കുന്ന ഒരു പാൽത്തുള്ളി.
??????
ലാവണ്യപുരത്ത്, ആമി ഒളിച്ചിരിക്കുകയാണ്. സൗന്ദര്യം നുറഞ്ഞു തുളുമ്പുന്ന നിറ യവ്വനം അവളിൽ തെളിഞ്ഞു കാണാം. സൗന്ദര്യ തിടമ്പുകളെ കാലകേയൻമാരുടെ കൈയിൽ ലഭിച്ചാൽ ഉള്ള അവസ്ഥകൾ
മുത്തശ്ശിക്കഥ പോലെ അവിടെ പാട്ടാണ്.
ഒരു ഇടുങ്ങിയ മരപ്പെട്ടികളുടെ കൂട്ടത്തിൽ അവൾ മറഞ്ഞിരിക്കുകയാണ്, സ്വന്തം കൈ കൊണ്ട്, വായും മൂക്കും പൊത്തിപ്പിടിച്ച്
💬 Comments
View all comments