0%

Chapter Title : ഷോക്ക് ട്രീറ്റ്മെന്റ് [ആനീ]

Author : ആനീ Read All Parts 11.8K

"അയ്യോ! അതൊന്നും പറ്റില്ല! എനിക്ക് ശീലമില്ല അതൊന്നും."

"അത് കൊണ്ടല്ലേ കുടിക്കാൻ പറഞ്ഞത്.. അവന്റെ കണ്ണിൽ നോക്കി പ്രിയ ഇത് കുടിക്കുമ്പോൾ അവനിൽ ഒരു ഞെട്ടൽ ഉണ്ടാക്കും. അതാണ് നമൂക്ക് വേണ്ടത്.."

"ഇല്ല, എന്നെക്കൊണ്ട് പറ്റുമെന്നു തോന്നുന്നില്ല.."

"ഹ! ഇത്ര സിമ്പിൾ കാര്യം പോലും പറ്റില്ലേ.. എന്നാൽ പ്രിയക്ക് അവനോടു ഒട്ടും സ്നേഹമില്ലെന്നു വേണം പറയാൻ!"

"ഏയ്‌ ഉണ്ട്! ഏട്ടൻ എനിക്ക് ജീവനാ!.."

"മ്മ്, എങ്കിൽ കുടിക്ക്, കാണട്ടെ.."

"ഹ്മ്മ്.. ഓക്കേ."

"അവന്റെ കണ്ണിൽ നോക്കി വേണം കുടിക്കാൻ.."

"ഓക്കെ!.."

കിഷോർ ആ ബിയർ ബോട്ടിൽ ഓപ്പൺ ചെയ്ത് പ്രിയയുടെ കയ്യിൽ കൊടുത്തു.

അവൾ മനസ്സില്ലാമനസ്സോടെ ആ ബോട്ടിൽ മേടിച്ച് ഒരു സിപ് എടുത്തു.

"ബ്ലെഹ്!.." അവൾക്ക് ഓക്കാനം വന്നു.

"പ്രിയ, ആർ യൂ ഒക്കെ?"

"എന്തോ ഒരു ചുവ!"

"ബോട്ടിൽ കുറച്ചു ചെരിച്ചു മെല്ലെ മെല്ലെ കുടിക്ക്.."

"മ്മ്ഹ്.."

അവൾ അത് പോലെ ചെയ്തു. പതുക്കെ പതുക്കെ ആ ബിയർ പ്രിയ കുടിക്കുവാൻ തുടങ്ങി. ഇടയ്ക്ക് അതിന്റെ പത തൊണ്ടയിൽ കെട്ടുമ്പോൾ അവൾ ബോട്ടിൽ വായിൽ നിന്നുമെടുക്കും, പിന്നെയും കുടിക്കും. പകുതി കുടിച്ചപ്പോൾ തന്നെ അവൾക്ക് വീണ്ടും ഓക്കാനം വരാൻ തുടങ്ങി.

"മ്മ് പ്രിയ, ഇനി ഒന്ന് കുറച്ചു നേരം അനങ്ങാതെ നിൽക്ക്. ഓക്കാനം പോകും.."

"മ്മ്. ഇതു മൊത്തം കുടിക്കണ്ടല്ലോ?"

"പിന്നെ, വേണം! പ്രിയക്ക് ഓർമ്മ ഇല്ലെ, കുറച്ചു നാൾ മുമ്പ് സനു ഇതു പോലെ പ്രിയയെ ബിയർ കുടിപ്പിക്കാൻ നോക്കിയത്. അന്ന് പ്രിയ നല്ലോണം എതിർത്തു. ഇന്ന് ഇതു മൊത്തം കുടിക്കുന്നത് കാണുമ്പോൾ

💬 Comments

View all comments