Chapter Title : ഷോർട്ഫിലിം [കൊച്ചുമോൻ]
ഇവള് വിളിക്കുന്ന പോലെ മമ്മിന്ന് വിളിച്ചോ..
അത് കേട്ട് അവൻ ചിരിച്ചു.. അപ്പോൾ മമ്മി അവനോടു ചോദിച്ചു..
മോന് ബുദ്ധിമുട്ട് ഇല്ലല്ലോ..
ഏഹ്ഹ്.. ഇല്ല..
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. അപ്പോൾ ബഷിറിക്ക പറഞ്ഞു..
എന്നൽ വിഷ്ണു. ഗോമതിയെ നോക്കി മമ്മിന്ന് വിളിച്ചേ. ഞങ്ങൾ ഒന്ന് കേൾക്കട്ടെ..
ഞങ്ങൾ അവനെ നോക്കി.. അവൻ മമ്മിയെ നോക്കി.. മമ്മി അവനെ നോക്കി ചിരിച്ചു കൊണ്ട് നിന്നു.. അവൻ മമ്മിയെ മെല്ലെ വിളിച്ചു..
മമ്മി....
കൊള്ളാം...
വിശ്യം സാറ് പറഞ്ഞു... എന്നിട്ട് എന്നെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു..
അശ്വതിക്ക് കുഴപ്പം ഉണ്ടോ. വിഷ്ണു നിന്റെ മമ്മിയെ മമ്മിന്ന് വിളിച്ചാൽ....
ഏഹ്.. എനിക്ക് ഒരു കുഴപ്പവും ഇല്ല..
ഞാൻ വിഷ്ണുവിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു....
അപ്പോൾ സാറ് എന്നോട് പറഞ്ഞു..
എന്നാൽ അശ്വതിയും വിഷ്ണുവും കൂടി ഒരു റൊമാന്റിക് സീൻ ചെയ്തേ..
ഞാനും വിഷ്ണുവും റെഡിയായി നിന്നു..സാറ്സിറ്റുവേഷൻപറഞ്ഞു.. ഒരു മുറിയിൽ അശ്വതിയെ കാണാൻ വിഷ്ണു രാത്രി വന്നിരിക്കുവാണ് ...ബഷിറിക്ക കാമറ ഓൺ ആക്കി..
ഞങ്ങൾ അഭിനയിച്ചു തുടങ്ങി...
എന്നിൽ നിന്ന് അവൻ അകലം പാലിച്ചു നിന്നു.. അതുപോലെ ഞാനും..
സാറ് പറഞ്ഞു..
കുറച്ചു കൂടി ഇടപഴകി അഭിനയിക്കു..
പിന്നെയും ഞങ്ങൾ അഭിനയിച്ചു.. അവൻ എന്നോട് ചേർന്ന് നിന്നപ്പോൾ ഞാൻ അല്പം നാണത്തോടെ നിന്നു...
മമ്മി എന്നെ നോക്കി ഇരിക്കുവാണ്...
അതിന്റെ ഒരു മടി എനിക്കുണ്ട്..
സാറ് പറഞ്ഞു..
അശ്വതി അങ്ങനെ അല്ല...
അപ്പോൾ മമ്മി ചിരിച്ചു കൊണ്ട് എന്നെ നോക്കി പറഞ്ഞു..
അച്ചു.. നിങ്ങൾ നല്ല പ്രണയത്തിൽ ആണ്.
💬 Comments
View all comments