0%

Chapter Title : ശോശന്നയുടെ ഉത്തമഗീതം [മിഹാ]

Author : kkstories Read All Parts 442

രൂപം എന്നെ വീണ്ടും ഓർമ്മിപ്പിച്ചു. ഇടയ്ക്കെപ്പൊഴോ ഞാനത് മറന്നുപോയിരുന്നു...

"വാ ശോശന്നാ..." സാർ പുറത്തുനിന്ന് വിളിച്ചു. ഞാൻ നെസ്റ്റിന്റെ വാതിൽ പൂട്ടി ഇറങ്ങിയപ്പോഴേക്കും സാർ കാറെടുത്തു വന്നു. ഞാനും കാറിൽ കയറി. ഞങ്ങൾ വൈകാശിയിലെ മഞ്ഞിലേക്കിറങ്ങി. നേരെ പോയത് മാർക്കറ്റിലേക്കാണ്. കാർ ഒരിടത്ത് ഒതുക്കിയിട്ട് ഞങ്ങൾ ആ മുഷിഞ്ഞ കടകൾക്കിടയിലൂടെ നടന്നു. ഒരു തൂക്ക്സഞ്ചിയും താങ്ങി ഞാനും എന്റെ മുന്നിലൂടെ പ്രൗഢിയോടെ സാറും.

ഓരോന്നും വാങ്ങുമ്പോള്‍ സാർ എന്നോട് അഭിപ്രായം ചോദിക്കുന്നുണ്ടായിരുന്നു. എന്റെ ഇഷ്ടത്തിന് വാങ്ങാൻ വന്നതുപോലെ! കറി വെക്കാൻ എനിക്ക് ഇഷ്ടമുള്ളത് വാങ്ങിക്കണം, ചന്ദനത്തിരി എനിക്കിഷ്ടമുള്ള മണം വേണം, എനിക്കിഷ്ടമുള്ള സോപ്പ് വേണം.... അങ്ങനങ്ങനെ...!

എനിക്കെന്തോ എല്ലാം കൊണ്ടും നാണം വന്നു. അകലങ്ങൾ ഞാൻ വീണ്ടും മറന്നുപോവുകയായിരുന്നു.... എനിക്ക് സാറിനോട് കൈവിരലുകൾ കോർത്ത് നടക്കണമെന്നുണ്ടായിരുന്നു. ആ കൈയ്യിൽ കൈകോർത്ത് തോളോട് തോളുരഞ്ഞ് നടക്കണമെന്നുണ്ടായിരുന്നു....

ചുറ്റിലുമുള്ള പരിചിതരോടെല്ലാം എനിക്കിപ്പോള്‍ ദേഷ്യം തോന്നി.... ആരെയും അറിയാത്ത ഒരിടമായിരുന്നെങ്കിൽ.... അല്ലെങ്കിൽ ആരുമില്ലാത്ത ഒരിടമായിരുന്നെങ്കിൽ...! മഞ്ഞലിഞ്ഞു മാഞ്ഞ വെയിലില്‍ ഞാൻ അദ്ദേഹത്തിന്റെ നിഴലായി നടന്നു....

മാർക്കറ്റിൽ നിന്ന് തിരിച്ച് പോകുന്നേരം സാറിന് കാണാന്‍ കൊള്ളാവുന്ന എവിടേയെങ്കിലും കാഴ്ച്ച കാണാന്‍ പോകണമെന്ന് പറഞ്ഞു. ഒരുപാട് കാണാനുണ്ടെന്ന് ഞാൻ ഒരിക്കൽ പറഞ്ഞതുകൊണ്ട് ഞാൻ തന്നെ കൊള്ളാവുന്ന ഒരിടം പറഞ്ഞുകൊടുക്കാനാണ് പറയുന്നത്. അധികം ദൂരേയ്ക്ക് പോകാൻ താത്പര്യമില്ലാത്തകൊണ്ട് ഞാൻ തട്ടാത്തിപ്പാറയിലേക്ക് പോകാമെന്ന് പറഞ്ഞു.

തട്ടാത്തിപ്പാറ കോവിൽപ്പടിയ്ക്കരികിൽ തന്നെയാണ്. നെസ്റ്റിന്റെ അടുത്തൂടെ പടിഞ്ഞാട്ടേക്ക് നീളുന്ന വഴിയേ മുക്കാല്‍ കിലോമീറ്റർ പോയാൽ മതി. അതൊരു ചെറിയ വെള്ളച്ചാട്ടമാണ്. ഏലക്കാടുകൾക്കരികിൽ ഒരു നേരിയ അരുവി ഉരുളൻപാറകളുടെമേൽ വന്നു വീണ് ഒഴുകിയിറങ്ങുന്ന വളരെ ചെറിയ ഒരു വെള്ളച്ചാട്ടം.

അത് നേരെ ഇറങ്ങി ചില്ലാറിൽ പോയി ചേരുന്നു. തട്ടാത്തിപ്പാറയിൽ ഒരു ബണ്ട് കെട്ടുണ്ട്. ഒരു ചെറിയ സ്വിമ്മിംഗ് പൂൾ പോലെയാണത്. അവിടെ വൈകുന്നേരങ്ങളിൽ അൺകുട്ടികൾ മുങ്ങിക്കുളിക്കാൻ വരുന്നത് പതിവാണ്. അവിടെ

താഴത്ത് കാർ നിർത്തി ഞാൻ സാറിനെയും കൂട്ടി മുകളിലേക്ക് കയറി. ചെറുമരങ്ങൾക്കും വള്ളിച്ചെടികൾക്കുമിടയിലൂടെ നീളുന്ന കാൽനടവഴിയിലൂടെ ഞങ്ങൾ ഏച്ചുകയറുമ്പോൾ സാർ കിതക്കുന്നുണ്ടായിരുന്നു. മുകളിലെ തേച്ചുമിനുക്കിയപോലുള്ള പാറക്കെട്ടിന്റെ മേലെ കുനിഞ്ഞുനിന്ന് കിതപ്പാറിയപ്പോൾ സാർ വെള്ളച്ചാട്ടം

💬 Comments

View all comments