Chapter Title : ശോശന്നയുടെ ഉത്തമഗീതം [മിഹാ]
നോക്കി. പതിയെ അതിന്റെ ചുളിവുകൾ വിടർന്നത് ഞാനറിഞ്ഞു. ഞൊറിഞ്ഞുകയറിയിരുന്ന മണികൾ തുടുത്ത നെല്ലിക്കകൾ പോലെയായതും കയ്യിലറിഞ്ഞു. എന്റെ കൈത്തണ്ടമേൽ തലവച്ച് സാർ നല്ല മയക്കത്തിലായിരുന്നു. മരുന്നിന്റെയായിരിക്കണം...
കുണ്ണയിൽ നിന്ന് കൈ എടുത്ത് ഞാൻ വീണ്ടും നെഞ്ചൂഴിഞ്ഞുകിടന്നു. ഇടയ്ക്കെപ്പൊഴോ ഞാനും ഉറക്കത്തിലേക്ക് പോയി. മൂന്നോ നാലോ മണിക്കൂര്‍ ഞങ്ങൾ അങ്ങനെ കിടന്നുറങ്ങിപ്പോയി. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതുമില്ല. എന്റെ കൈവിരലുകളിൽ ഒരു മുറുക്കം അനുഭവപ്പെട്ടപ്പോഴാണ് ഞാൻ ഉണർന്നത്.
കണ്ണുതുറന്നു നോക്കിയപ്പോള്‍ എന്റെ മുഖം സാറിന്റെ പിൻകഴുത്തിന് കീഴെ മുതുകിൽ പതിഞ്ഞ് കിടക്കുകയായിരുന്നു. വലം കയ്യില്‍ സാറിന്റെ കൈ മുറുകിയിട്ടുണ്ട്. ഇടത്തേ കൈത്തണ്ടയിൽ നേരിയ ചൂടുള്ള നനവറിയുന്നു....
സാറിന്റെ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ...! ഞാൻ ഒന്നും മിണ്ടിയില്ല, സാറും.... നെരിപ്പോടിലെ തീയണഞ്ഞ് കനൽ നീറുന്നു... ആ ശിരസ്സ് താങ്ങി എന്റെ ഇടംകൈ ആകെ തരിച്ച് പോയിരിക്കുന്നു. പക്ഷേ ഞാൻ കൈ എടുത്തില്ല! പുതപ്പ് ഇപ്പോൾ ഒരു പ്രപഞ്ചമാണ്....
എന്റെ കയ്യിന്മേലെ മുറുക്കിയ കൈ ഒന്ന് അയഞ്ഞത് കുറേനേരം കഴിഞ്ഞാണ്. ഞാൻ ആ കൈ അപ്പോൾ വീണ്ടും സാറിന്റെ വയറിന്മേൽ വച്ചു.
"ശോശന്ന..."
"മ്..."
"എന്നോട് ക്ഷമിക്കണം... I am so sorry...!"
"എന്തിന്...?!"
"അത്... ഇങ്ങനെ.... ഞാൻ കാരണം..."
"...................."
"ശോശന്ന....."
"മ്...."
"ഞാൻ കാരണം നമ്മൾ....!"
"വേദന മാറിയോ....?"
"മ്..."
"തണുപ്പോ...?"
"മാറി..."
"അത് മതി.... വേറൊന്നും ചിന്തിക്കണ്ട".
"അതിന് കഴിയുമോ?! "
" കഴിയും സാർ... "
"എന്നാലും... എന്നെയിങ്ങനെ..... ശോശന്ന....!!"
"ഞാൻ കാണാത്തതൊന്നുമല്ലല്ലോ....! "ഞാൻ ചിരിച്ചു.
" കാണുക മാത്രമായിരുന്നോ കുറച്ചുമുന്നേ....?! "
ഞാൻ ഒന്നും മിണ്ടിയില്ല.
💬 Comments
View all comments