Chapter Title : ശ്രീ & പാർവതി 2 [ശ്രീ]
ഇല്ലായിരുന്നു. അങ്ങനെ ഞാനും അമ്മുവും ചേച്ചിയും അമ്മയും ഒകെ കൂടെ കുറെ നേരം സംസാരിച്ചു ഇരുന്നു.
"എത്ര നാളിന് ശേഷം ആണ് അമ്മു നീ ഇവിടെ നില്കുന്നത്? തൊട്ട അടുത്തയിട്ടു കൂടെ നിന്നെ ഇപ്പോ ഇങ്ങോട്ടു കാണാറേ ഇല്ലല്ലോ പണ്ട് ഇടക്കിടക്ക് വന്നിരുന്ന കുട്ടി അല്ലെ നീ ഇപ്പോ ഇത്ര തിരക്കയോ?" 'അമ്മ അമ്മുവിനോട് പരിഭവം പറയാൻ തുടങ്ങി
"അങ്ങനെ ഒന്നും ഇല്ല ചെറിയമ്മേ ആദ്യത്തെ പോലെ അല്ലാലോ കുറച്ചു കൂടെ പഠിക്കാൻ ഉണ്ട് പിന്നെ ഓരോ വർക്ക് അങ്ങനെ ആയിട്ട" അവൾ മറുപടി കൊടുത്തു
"എന്നാലും നീ ഇടയ്ക്കു ഒകെ ഇവന്റെ കൂടെ അമ്പലത്തിൽ പോവാൻ ഒകെ എങ്കിലും ഇങ്ങോട്ടു വരാറുണ്ടായിരുന്നല്ലോ ഇപ്പോ അമ്പലത്തിൽ പോക്കും നിർത്തിയോ?" 'അമ്മ എന്നെ കാണിച്ചു കൊണ്ട് പറഞ്ഞു
"ഞാൻ ഇപ്പോളും അമ്പലത്തിൽ പോവരൊക്കെ ഉണ്ട് ചെറിയാമ്മേ ഈ മടിയൻ അല്ലെ വരാത്ത " അവൾ എന്റെ മുഖത്തു നോക്കി കൊണ്ടാണ് അത് പറഞ്ഞത്
"അവൻ ദേവൂനെ കൂട്ടി പോവാറുണ്ട് ഇടക്ക്" 'അമ്മ പറഞ്ഞു.
ഓഹ് അപ്പോ അതാണ് കാര്യം പണ്ട് ഞാനും ചേച്ചിയും വല്യ കമ്പനി ആയിരുന്നില്ല ഇപ്പോ ഞങ്ങൾ അടയും ചക്കരയും പോലെ നടക്കുന്നതും അവൾ ശ്രെദ്ധിച്ചിരുന്നു. അത് കൊണ്ടാണ് ഇപ്പോ ഇവാൻ എന്റെ അടുത്ത് അധികം വരാത്തത്. അമ്മു മനസ്സിൽ കരുതി. പിന്നെ അങ്ങനെ കുറെ നേരം സംസാരിച്ചു ഇരുന്നു രാത്രി കിടക്കാൻ നേരം ആയിട്ടും അമ്മു എന്നെ ചുറ്റി പറ്റി തന്നെ നിന്ന്. അവൾക്കു എന്നോട് എന്തോ പറയാൻ ഉള്ള പോലെ എനിക്ക് തോന്നി. പക്ഷെ ചേച്ചിയും ഫുൾ ടൈം ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നതിനാൽ അവൾക്കു പറയാൻ പറ്റിയില്ല. അവൾ എന്നെ ഒറ്റയ്ക്ക് കിട്ടാൻ വേണ്ടി കുറെ നേരം ശ്രെമിച്ചിരുന്നു. പക്ഷെ ഞാൻ ചേച്ചിയെ തന്നെ ചുറ്റി പറ്റി നില്കുന്നെ കൊണ്ട് അവൾക്കു അതിനു കഴിഞ്ഞില്ല.
കിടക്കാൻ ആയപ്പോ അവളെ ചേച്ചി ചേച്ചിയുടെ റൂമിലേക്ക് വിളിച്ചു. അവൾക്കു എന്റെ കൂടെ ഇരിക്കണം എന്നുണ്ടായിരുന്നു അത് മനസ്സിലാക്കി തന്നെ ആണ് തോനുന്നു ചേച്ചി അവളെ വിളിച്ചതും.
💬 Comments
View all comments