0%

Chapter Title : ശ്രീഭദ്രം ഭാഗം 10 [JO]

Author : JO Read All Parts 996

ചാടി പുറത്തിറങ്ങിനിന്നു. പണി പാളിയാൽ ഏതു നിമിഷവും പുറത്തേക്കോടാവുന്ന മട്ടിൽ.... !!!

എന്താ....???. വന്നുനിന്നതേ ഒരു ഭാവമാറ്റോമില്ലാതെ അതേ കലിപ്പിൽ ചോദ്യമെത്തി. കയ്യുംകെട്ടി എന്തോ വലിയ സംഭവം കേൾക്കാൻ നിൽക്കുമ്പോലത്തെയൊരു നിൽപ്പും.... !!!

പൊ... പൊറത്തോട്ടു വരാവോ... ???

ഇനിയെങ്ങാനുമവൾക്ക് തല്ലാൻവല്ലോം തോന്നിയാലോന്ന പേടിയിൽ ഞാനൊരു ഉപാധി വെച്ചു. വീണ്ടും ക്ലാസ്സിലുള്ളവരുടെ മുമ്പിൽക്കിടന്നു നാറണ്ടല്ലോ...!!!. എന്തു തോന്നിയിട്ടാണാവോ; മറുപടിയൊന്നും പറയാതെ കൂടെവന്നു. പുറകേ വരുന്നുണ്ടോന്നു നോക്കാൻ ഇടയ്ക്കു ഞാനൊന്നു തിരിഞ്ഞു നോക്കിയപ്പോൾ എന്റെ തൊട്ടുപുറകേ വരുന്നുണ്ട്. അതും പോലീസുകാരുടെ പുറകേ വിലങ്ങിട്ട പ്രതി വരുന്നപോലെ. വന്നുനിന്നപ്പോ കെട്ടിയ കൈ ഇതുവരെ അഴിച്ചിട്ടില്ല. ഇവളെന്താ ഇങ്ങനെ നടക്കുന്നതെന്ന് ഞാനൊന്നാലോചിച്ചു. സാധാരണ കാണാത്തൊരു അനുസരണയുണ്ട് മുഖത്ത്. ഉദ്ദേശം എന്താണാവോ...???!!!. പക്ഷേ അവളെന്റെകൂടെനടക്കുന്നത് ചെറിയൊരു സന്തോഷമൊക്കെ പകരുന്ന കാര്യമായതിനാൽ ഞാനല്പം സൈഡിലേക്കൊതുങ്ങി നടക്കാൻ തുടങ്ങി. ഇപ്പൊ ആരുകണ്ടാലും ഞങ്ങള് ഭയങ്കര ടൈയ്യപ്പിലാണെന്നു തോന്നും...!!!.

ഇന്നെങ്ങാനും നടക്കുവോ ???

എന്റെ പുറകേ നടന്ന് ക്ഷമകെട്ടിട്ടാണന്ന് തോന്നുന്നു സ്റ്റെപ്പിറങ്ങാൻ തുടങ്ങുമ്പോഴേക്കും ചോദ്യം വന്നു. അതിനുമുമ്പേ ആ ചോദ്യം പ്രതീക്ഷിച്ചിരുന്നതായതിനാൽ എന്നെയതത്രക്കങ്ങോട്ടു ഞെട്ടിച്ചൊന്നുമില്ല. ആളില്ലാത്തൊരു സ്ഥലം നോക്കി നടക്കുകയായിരുന്നു ഞാൻ. പോകുന്ന സ്ഥലത്തുമൊത്തം ആരേലുമൊക്കെ കാണും. എന്റെകൂടെ അവളെക്കൂടി കാണുമ്പോ എന്തോ കണ്ടുപിടിച്ചപോലൊരു ആക്കിയ ചിരിയും ചിലരുടെ മുഖത്തുകണ്ടു. ക്ലാസ്സിലെ സംഭവങ്ങൾ അറിയാവുന്നവരുടെ മുഖത്താവട്ടെ ഒരമ്പരപ്പും. ഇതെല്ലാംകൂടിയായപ്പോ ഇപ്പൊപ്പൊട്ടിത്തെറിക്കുമെന്ന മട്ടിലാണ് ഭദ്രകാളി. എന്നിട്ടും അവളുടെ ക്ഷമ പരീക്ഷിച്ചുകൊണ്ട് ഞാൻ മുമ്പോട്ടുതന്നെ നടന്നു.

ലാബിന്റെ ഭാഗത്തേക്ക് ചെന്നപ്പോഴേക്കും അവള് ചിന്നംവിളി തുടങ്ങി. ആരേലും കണ്ടാലൊന്നു കരുതിയാന്നൊക്കെപ്പറഞ്ഞ് ഒരു വിധത്തിലാണ് ഞാനൊന്നടക്കി നിർത്തിയത്. എന്തായാലും വന്നുപോയി, ഇനി പറഞ്ഞു

💬 Comments

View all comments