0%

Chapter Title : ശ്രീഭദ്രം ഭാഗം 10 [JO]

Author : JO Read All Parts 999

എനിക്കൊന്നും കേൾക്കുവേം വേണ്ട. മേലാൽ ഈക്കാര്യോം പറഞ്ഞോണ്ട് എന്റെ പുറകേ നടക്കാനും വരണ്ട. എന്റെ ദൈവമേ
ഏതു നേരത്താണാവോ ഇറങ്ങിപ്പോരാനും തോന്നിയത്. ഒന്നാമതേ നാണക്കെടുകൊണ്ട് ക്ലാസ്സിൽ കയറാൻ പറ്റാത്ത അവസ്ഥയാ... ഇപ്പൊ ഇതുംകൂടിയായപ്പോ തീരുമായിക്കാണും... !!!

അപ്പൊ ഇതുഞാൻ ക്ലാസ്സിൽ വെച്ചു ചോദിച്ചിരുന്നേലോ... ??? അങ്ങനേംകൂടി നിന്നെ നാണംകെടുത്തണ്ടാന്നുവെച്ചാ ഞാൻ നിന്നേം വിളിച്ചോണ്ടു പുറത്തേക്കു പോന്നത്. അതെന്നാ നീ മനസ്സിലാക്കാത്തേ... ??? സമ്മതമല്ലാന്നും പറഞ്ഞ് പൊടീംതട്ടി നിനക്കങ്ങോട്ടു പോയാ മതി. പക്ഷേ എനിക്കങ്ങനെ പറ്റണ്ടേ... ??? നിന്നെ മറക്കാനെനിക്കു പറ്റണ്ടേ... ???!!! അതെന്നാ നീ ചിന്തിക്കാത്തെ... ???

ഞാനെന്തിന് ചിന്തിക്കണം... ??? എന്റെ പുറകേ നടക്കാൻ ഞാൻ പറഞ്ഞോ നിന്നോട്... ???

ഇല്ലാ. സമ്മതിച്ചു. ഞാൻ എന്റയിഷ്ടത്തിന് നടന്നതാ. പക്ഷേ അങ്ങനെ നടത്തിച്ചതും നീയല്ലേ... ??? നീയൊരു എസ്സു പറഞ്ഞാരുന്നെങ്കി ഞാനിങ്ങനെ നിന്റെ പൊറകെ നടക്കുവാരുന്നോ ???

തലയ്ക്കു വെളിവില്ലാത്തവർക്ക് അങ്ങനെ പലതും തോന്നും... !!! ആ പ്രാന്തിനൊക്കെ ചുട്ടുപിടിക്കലല്ല എനിക്ക് ജോലി. നീ പോയി വേറേവല്ലോ പണീം നോക്ക് ശ്രീഹരീ...!!!

ങേ... ??? എന്നുവെച്ചാ... ??? എന്നുവെച്ചാ എനിക്ക് പ്രാന്താന്നോ... ???

അത് ഞാനല്ല പറയേണ്ടത്. നീയിക്കാര്യം നിന്റെ വീട്ടിൽച്ചെന്നു ചോദിക്ക്. അപ്പൊ അവര് പറഞ്ഞു തന്നോളും...!!!

വീട്ടിച്ചെന്നു ഞാൻ ചോദിച്ചാരുന്നു.... !!!

എന്ത്... ???

ഞാൻ നിന്നെ കെട്ടിക്കോട്ടേന്ന്... !!!

എന്റെ ദൈവമേ.... !!! നിനക്കെന്നാ ശ്രീഹരീ പ്രാന്തോ... ??? നീയെന്നാത്തിനായീ ആവശ്യമില്ലാത്ത കാര്യവൊക്കെ വീട്ടിച്ചെന്നു പറയാൻ പോയത്.. ???

ആവശ്യവില്ലാത്ത കാര്യോ... ??? എനിക്കിതിലുമാവശ്യവൊള്ള വേറൊന്നുവില്ല. അതുകൊണ്ടാ ഞാൻ വീട്ടിച്ചെന്നു ചോദിച്ചത്.... !!!

💬 Comments

View all comments