Chapter Title : ശ്രീഭദ്രം ഭാഗം 11 [JO]
വെട്ടിത്തുറന്നു പറഞ്ഞിരിക്കുന്നു. ഞാനവളെ വേണ്ടാന്നുവെച്ചന്നവൾക്കു മനസ്സിലായിരിക്കുന്നു. സ്വയം താഴ്ത്തിക്കെട്ടിക്കൊണ്ട് എന്നെയല്ലേയവൾ പുച്ഛിച്ചത്...??? അവൾക്കു യോഗ്യതയില്ലാ.... യോഗ്യതയില്ലാന്നു പലവട്ടം പറയുന്നതിലൂടെ അവളേപ്പോലൊരു പെണ്ണിനെക്കെട്ടാൻ എനിക്കു യോഗ്യത്തില്ലാന്നല്ലേയവൾ പറയുന്നത്... ???!!!. എന്നാലെന്റെ മനസ്സുവായിച്ചതുപോലെയാണ് അവള് ബാക്കിപറഞ്ഞത്.
ഹേയ്... താനിങ്ങനെ വിളറുവൊന്നുംവേണ്ട ശ്രീഹരീ...!!!. ഞാൻനിന്നെ കുറ്റപ്പെടുത്തിപ്പറഞ്ഞതൊന്നുമല്ല. എന്റവസ്ഥ പറഞ്ഞതാ. ഞാനാക്കാര്യം തന്നോടു പറയുമ്പോത്തന്നെയെനിക്കറിയാമായിരുന്നു ഇതിങ്ങനെയൊക്കെയേ വരുവൊള്ളൂന്ന്...!!!. പക്ഷേ ഒരുകാര്യത്തിലെനിക്കു സന്തോഷമുണ്ടെട്ടോ...; സാധാരണയെല്ലാരും ഇക്കാര്യമറിയുമ്പോഴെന്നെ ആൾക്കാരുടെ മുന്നിവെച്ചു കളിയാക്കാനാ ശ്രമിക്കാറ്. അല്ലെങ്കിൽ പാത്തുംപതുങ്ങിയുമെന്നെക്കേറി പിടിക്കാനൊക്കെ നോക്കും. തടയാൻനോക്കുമ്പഴാകും പിന്നെയുള്ളപമാനിക്കല്. ഞാനവരെക്കേറിപ്പിടിച്ചെന്നൊക്കെയാവും പറയുക....!!!. വേശ്യാപ്പെണ്ണല്ലേ..., അവളങ്ങനെയല്ലേ ചെയ്യൂന്നല്ലേ കേൾക്കുന്നോരും പറയുക... !!!!.
ഞങ്ങളവളെ മിഴിച്ചുനോക്കിനിൽക്കുന്നതു കണ്ടിട്ടാവണം അവളൊന്നു ചിരിച്ചു. മുഖത്തു പ്രത്യേകിച്ചു ഭാവമാറ്റമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ആ ചിരിയിലൊളിച്ചിരുന്ന വേദനയെനിക്കു മനസ്സിലായി. ആളുകളങ്ങനെയൊക്കെ പെരുമാറുന്നതിലവൾക്കുനല്ല വിഷമമുണ്ടെന്നെനിക്കു തോന്നി. തോന്നലല്ല. അതാണ് സത്യം. പക്ഷേ അവളത് പുറത്തു കാണിക്കുന്നില്ല. പൊട്ടിത്തെറിക്കാൻ വെമ്പുന്നൊരഗ്നിപർവതം പോലെ നീറിപ്പുകഞ്ഞു നിൽക്കയാണവൾ. അകലെനിന്നുനോക്കുന്നവർക്ക് ആ പർവ്വതത്തിലൊന്നും പ്രത്യേകിച്ചു കാണാനുണ്ടാവില്ല. പക്ഷേ ഉള്ളിലെരിയുന്ന തീയുടെ ചൂട് അടുത്തറിഞ്ഞാലെ മനസ്സിലാവൂ. അതുപോലാണിവളും. അടുത്തറിയുമ്പഴേ ആ ചൂടെനിക്കറിയാൻ പറ്റുന്നുള്ളൂ...!!!. അവളുടെ ചിരികൂടിയായപ്പോൾ ഞങ്ങളുടെ ബാക്കികിളികൂടി പറന്നൂന്നു തോന്നിയിട്ടാണോ..., അതോ ഇനിയുമേതെങ്കിലുംകിളി ഞങ്ങൾക്കുള്ളിൽനിന്നു പറന്നുപോവാനുണ്ടെങ്കിൽ, അതുംകൂടി പൊയ്ക്കോട്ടെന്നു കരുതിയിട്ടാണോന്നറിയില്ല, അവളുതന്നെ വീണ്ടും സംസാരിക്കാൻ തുടങ്ങി.
ഞാൻ നിങ്ങളോടു പറഞ്ഞില്ലേ... നിങ്ങളെന്നോടു മിണ്ടാത്തതെനിക്കു വിഷമമുണ്ടാക്കീന്ന്...!!!. അതു സത്യം തന്നാ...!!!. എനിക്കു നല്ല വിഷമായീയത്. അതുപക്ഷേ നിങ്ങളെന്നോടു മിണ്ടാത്തതുകൊണ്ടൊന്നുമല്ലാട്ടോ...!!!. എന്നെയിങ്ങനെയൊഴിവാക്കി നിർത്തുന്നതും അപമാനിക്കുന്നതുമൊന്നുമെനിക്കൊരു പുത്തരിയല്ല. പക്ഷേ... പക്ഷേയെന്റെയമ്മേനേക്കരുതി നിങ്ങളെന്നോടു മിണ്ടാതിരുന്നാൽ... അത്... അതെനിക്കു സഹിക്കാൻ പറ്റില്ലടോ...!!!. കാരണം... ആരൊക്കെ... ആരൊക്കെയെന്റമ്മേനെക്കുറ്റം പറഞ്ഞാലും..., ആരൊക്കെയെന്റമ്മേനെ വേശ്യേന്നു വിളിച്ചു കളിയാക്കിയാലും... ഞാൻപറയും. എന്റമ്മയൊരു പാവമാന്ന്...!!!. എനിക്കെന്റെയമ്മ
💬 Comments
View all comments