0%

Chapter Title : ശ്രീഭദ്രം ഭാഗം 11 [JO]

Author : JO Read All Parts 1.4K

അതിന്റെ കുഴപ്പമാണ്... അതിന്റെ മാത്രം കുഴപ്പം....!!!.

അങ്ങനെ ഓരോന്നു ചിന്തിച്ചിരുന്ന ഞാൻ ഡിബിൻവന്നു വിളിച്ചപ്പോഴാണ് മണിക്കൂറുകൾ കടന്നുപോയെന്നറിഞ്ഞത്. കണ്ണുതുറന്നിരുന്നു സ്വപ്നം കാണുകയായിരുന്നു ഞാനത്രയും നേരം. ഇടയ്ക്കെപ്പോഴോ ആരൊക്കെയോ വന്നെന്നോട് സംസാരിച്ചിരുന്നു. അവരോടെല്ലാം ഞാനുത്തരം പറയുകയും ചെയ്തിട്ടുണ്ട്. പക്ഷേ അതാരെന്നോ അവരെന്താണെന്നൊടു ചോദിച്ചതെന്നോ അവരോടു ഞാനെന്താണു പറഞ്ഞതെന്നോ എനിക്കറിയില്ല...!!!. അതുകൊണ്ടുതെന്നെ ഡിബിൻ വന്നു തട്ടിവിളിച്ചപ്പോൾ ഞെട്ടിപ്പിടഞ്ഞാണെണീറ്റത്. അവനാണെന്നു കണ്ടതും അതേപടി വീണ്ടുമിരുന്നു. എന്റെ മുഖഭാവം കണ്ടിട്ടാണോ അതോ എങ്ങനെ തുടങ്ങണമെന്നറിയാതെയാണോന്നറിയില്ല, കുറച്ചുനേരം മിണ്ടാതിരുന്നിട്ടാണവൻ സംസാരിച്ചു തുടങ്ങിയത്. അത്രയും നേരവും അവനോടു സംസാരിക്കാൻപോലും താല്പര്യമില്ലാത്തതുപോലെ വിദൂരതയിലേക്കു നോക്കിയിരിപ്പായിരുന്നു ഞാൻ...!!!.

നീയവളോടു സംസാരിച്ചല്ലേ... ???

അവന്റെ ചോദ്യത്തിന് മുഖത്തേക്കൊരു നോട്ടം മാത്രമായിരുന്നെന്റെ മറുപടി. മറ്റെന്തുത്തരം കൊടുക്കാനാണ്... ??!!!.

അവളെ മാത്രം ക്ലാസ്സിൽക്കണ്ടപ്പഴേ ഞാനൂഹിച്ചിരുന്നു. രാവിലേയവളുടെ കൂടെയാണ് നീ ക്ലാസ്സീന്നിറങ്ങിപ്പോന്നേന്നുകൂടിയറിഞ്ഞതേയെനിക് മനസ്സിലായി നീയവളോടു സംസാരിച്ചൂന്ന്... !!!.

അതിനും ഞാനുത്തരം പറഞ്ഞില്ല. വെറുതേയവനെയൊന്നു നോക്കി. എന്റെ നോട്ടത്തിലെ ഭാവം മനസ്സിലായിട്ടാവും അവൻ തന്നെ ബാക്കിയും തുടർന്നത്.

നിന്നോടിക്കാര്യം പറയണോവേണ്ടയൊന്ന് പലവട്ടം ഞാനാലോചിച്ചതാ. അവളെപ്പോലൊരു പെണ്ണിനെ കെട്ടണോന്നു ഞാനെങ്ങനെയാടാ നിന്നോടു പറയുക... ???
അവളുടെ വാക്കുംകേട്ടവളെ ഉപേക്ഷിക്കാൻപറയാനുമെന്നേക്കൊണ്ടു പറ്റൂല്ലടാ... ഞാൻ നിങ്ങളുടെ രണ്ടിന്റേം ഫ്രണ്ടല്ലേടാ... ??? ഒരാളെ വേണോന്നോ വേണ്ടാന്നോ ഞാനെങ്ങനെയാടാ നിങ്ങളോട് പറയുക... ??? അതുകൊണ്ടാ തീരുമാനമെന്താണേലും, അത് നിങ്ങളുതമ്മിൽ പറഞ്ഞുതീർത്തോട്ടെന്നു വെച്ചു ഞാനിന്നു മാറിനിന്നത്... !!!.

ഇത്തവണ ഞാനവന്റെ മുഖത്തേക്ക് നോക്കിയത് അവനോടെന്തു പറയണമെന്നറിയാതെയായിരുന്നു. എന്നെപ്പോലെയവൾക്കും അവന്റെ മനസ്സിലൊരു സ്ഥാനമുണ്ടെന്നത് വല്ലാതെയെന്നെയുലച്ചുകളഞ്ഞു. അവളേയുപേക്ഷിക്കാൻ പറയില്ലാന്നവൻ പറഞ്ഞു കഴിഞ്ഞു. എല്ലാമറിഞ്ഞിട്ടും അത്രക്കെന്നോട് പറയാൻ ധൈര്യംകാട്ടിയ അവനോടെങ്ങനെ പറയും ഞാൻ ; എനിക്കവളെ സ്വീകരിക്കാൻ കഴിയില്ലാന്ന്...

💬 Comments

View all comments