0%

Chapter Title : ശ്രീഭദ്രം ഭാഗം 11 [JO]

Author : JO Read All Parts 1.4K

പറയുമെന്നു ഞാൻ കരുതിയില്ല. നിനക്കവളോടുള്ളയിഷ്ടം... അതെന്തോരമുണ്ടെന്നെനിക്കറിയാം. അതോണ്ടുതന്നെ അവളങ്ങനെയൊക്കെ പറഞ്ഞാലും നീയത് കാര്യമാക്കൂല്ലന്നാ ഞാൻകരുതീത്. പക്ഷേ നീയന്നെ തെറ്റിച്ചുകളഞ്ഞെടാ... അച്ഛനുമമ്മേം ഒടക്കുപറയൂന്നും അവരു പറഞ്ഞുനിന്റെ മനസ്സു മാറ്റൂന്നുവാ ഞാൻകരുതീത്... !!!.

അപ്പോ നിനക്കുമിതു നടക്കൂന്നു വിശ്വാസമില്ലാരുന്നല്ലേ...???.

പെട്ടന്നുള്ളയെന്റെ ചോദ്യത്തിനൊരു ചിരിയായിരുന്നവന്റെ മറുപടി. ആ ചിരിക്ക് ഒരുപാടർത്ഥമുണ്ടായിരുന്നുവെന്നത് അവന്റെ അതുകഴിഞ്ഞുള്ള വാക്കുകൾകൂടി വന്നപ്പോഴാണെനിക്കു മനസ്സിലായതെന്നു മാത്രം.

ടാ... നിനക്കീ ലോകത്തിൽ ഒട്ടും മനസ്സിലാകാത്തത് എന്താന്നറിയാവോ നിനക്ക്... ???

അവന്റെ ചോദ്യമോ അതുകൊണ്ടവനുദ്ദേശിച്ചതെന്തെന്നോ മനസ്സിലാവാത്തതുകൊണ്ട്, ചോദ്യഭാവത്തിൽ അവന്റെ മുഖത്തേക്കൊരു നോട്ടം മാത്രമായിരുന്നെന്റെ മറുപടി. മൗനം ഉത്തരമായിട്ടെടുത്തതുകൊണ്ടാവണം അവൻതന്നെ തുടർന്നു.

ടാ... നിനക്കീ ലോകത്തിൽ മനസ്സിലാകാത്തതായിട്ട് ഒന്നേയുള്ളൂ. അത് നീയാ... നീയാരാന്നുള്ളത്....!!!. അതാ നിനക്കിനീം മനസ്സിലാകാത്തെ...!!!.

ഞാനവനെ നോക്കി കണ്ണുമിഴിച്ചു. പരസ്പരവിരുദ്ധമായ ഉത്തരം കേൾക്കുമ്പോൾ കണ്ണുമിഴിക്കാതിരിക്കുന്നതെങ്ങനെ...???!!!.

ടാ നീയെന്താ അവളെയിപ്പൊ വേണ്ടാന്നുവെച്ചേന്ന്‌ നിനക്കറിയാവോ... ???

അവള്... അവളങ്ങനെയൊക്കെ പറഞ്ഞിട്ട്... !!!.

എന്റെയുത്തരം വളരെപ്പെട്ടന്നായിരുന്നു. അതുപറയാനെനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. കാരണം മറ്റൊരു കാരണംകൊണ്ടും ഞാനവളെയുപേക്ഷിക്കുകയില്ലായിരുന്നല്ലോ...!!!.

അതെന്തുകൊണ്ടാന്നറിയാവോന്നാ ഞാൻ ചോദിച്ചേ...???!!!.

അ... അവളങ്ങനത്തെയൊരു പെണ്ണാകുമ്പോ ഞാനെങ്ങനെയാടാ.... ???

ഞാൻ പൂർത്തിയാകാതെയവനെ നോക്കി. പക്ഷേ അതു ചോദിക്കുമ്പോഴുമെന്റെ മുഖമുയർത്താനെനിക്കു സാധിച്ചിരുന്നില്ല. കാരണം പറയുന്നത് തനിചെറ്റത്തരമാണെന്നെനിക്കുതന്നെ നല്ല ബോധ്യമുണ്ടായിരുന്നു. എന്നാൽ എന്റെ ചോദ്യം കേട്ടതും ആക്കിയൊരു ചിരിയാണ് അവനിൽനിന്നാദ്യം വന്നത്. അപമാനംകൊണ്ടു കൂടുതൽ തലകുനിയുമ്പോഴേക്കും അവന്റെ പുച്ഛം നിറഞ്ഞ വാക്കുകളും പുറത്തുവന്നു.

എന്തൊക്കെയായിരുന്നു... മലപ്പുറംകത്തി... അമ്പുംവില്ലും... ബോംബ്... എടാ പുല്ലേ... നിന്നോട് ഞാനന്നേ പറഞ്ഞതല്ലേ ഇതൊന്നും നടക്കൂല്ലാന്ന്...???!!!. അപ്പഴവന്റയൊരൊടുക്കത്തെ ഡയലോഗും തള്ളും...!!!. ഹോ എന്തൊക്കെയാരുന്നു... ആരെതിർത്താലും ഞാനവളെ വളയ്ക്കും... കെട്ടും... മലമറിക്കും... എന്നിട്ടിപ്പഴവന് കാര്യങ്ങളറിഞ്ഞപ്പഴൊരു എടന്തിരിപ്പും ബോധോദയോം...!!!.

💬 Comments

View all comments