0%

Chapter Title : ശ്രീഭദ്രം ഭാഗം 12 [JO]

Author : JO Read All Parts 1K

തിരിച്ചു വിഷ് ചെയ്തെങ്കിലും തീരെപ്പതുക്കെയായിരുന്നു പറഞ്ഞത്. വേറൊന്നുംകൊണ്ടല്ല അവളുടെയാ വരവിന്റെയുദ്ദേശം ചികയുന്ന തിരക്കിലായിരുന്നെന്റെ മനസ്സ്. എന്നാലെന്റെയാ കനംകുറഞ്ഞ വിഷിനെയവൾ ശ്രദ്ധിച്ചതുപോലുമില്ലെന്നു തോന്നി.

ഇന്നെന്തേ ഡിബിൻ വന്നില്ലേ...???

അവളുടെ ചോദ്യം മുഴുവനാക്കുംമുമ്പേ അവനും സ്റ്റയർകയറിവരുന്നത് ഞാൻ കണ്ടു. കോളെജിലേക്കുവന്നയുടൻ ആരെയോ കാണാനുണ്ടെന്നുംപറഞ്ഞ് എന്റെ വണ്ടിയുമായി പോയതായിരുന്നു അവൻ. പതിവില്ലാതെയുള്ള കാഴ്ച്ചകണ്ടതുകൊണ്ടാവണം ഒരു സംശയഭാവത്തിൽ ഞങ്ങളെത്തന്നെ നോക്കിക്കൊണ്ടായിരുന്നു അവന്റെ വരവ്. അവന്റെ പോക്കും അവളുടെ വരവുമെല്ലാം കൂട്ടിവായിച്ച് ഇനിയിതും രണ്ടുംകൂടിയുള്ള പ്ലാനാണോന്ന സംശയത്തിൽ നിന്നയെനിക്ക് അവന്റെയാ നോട്ടമൊരു സംശയദൂരീകരണമായിരുന്നു. അവനെതന്നെ നോക്കിനിൽക്കുന്നതിൽനിന്നും ഇടയ്ക്കവളൊന്നു കണ്ണു മാറ്റിയപ്പോളേ എന്താ സംഭവമെന്ന മട്ടിലവനെന്നെ നോക്കി കണ്ണു കാണിച്ചപ്പഴേ അതെനിക്ക് പൂർണമായും ബോധ്യമാവുകയും ചെയ്തു. അടുത്തേക്കു വന്നയുടൻ കയ്യിലിരുന്ന താക്കോലെനിക്കു നീട്ടിക്കൊണ്ട് അവനും അവളുടെനേരെ ദൃഷ്ടി പായിച്ചു.

ഗുഡ് മോർണിംഗ് ഡിബിൻ...!!!

ഗുഡ് മോർണിംഗ്...!!!

അവന്റെ സ്വരത്തിനും വലിയ ഗാംഭീര്യമില്ലായിരുന്നു. എന്നെപ്പോലെതന്നെ അവളുടെയുദ്ദേശമറിയാണുള്ള തിടുക്കമായിരുന്നു അവന്റെ സ്വരത്തിലും ഞാൻകണ്ടത്.

വേറൊന്നുമല്ല..., ഇന്നെന്റെ പിറന്നാളാ... അപ്പൊ രണ്ടുപേർക്കുമോരോ സ്വീറ്റ്‌സ് തന്നെക്കാമെന്നോർത്തു കാത്തുനിന്നതാ...!!!

രണ്ടു മിൽക്കീബാറും നീട്ടിപ്പിടിച്ചുനിന്നുകൊണ്ടുള്ളയാ പറച്ചിലിന് എന്തു മറുപടി കൊടുക്കുമെന്നറിയാതെ ഞങ്ങളു പരസ്പരമൊന്നു നോക്കിപ്പോയി. വാങ്ങണോ വേണ്ടയോന്നുള്ള സംശയം മനസ്സിൽ മുഴങ്ങുംമുൻപേ അവൾ തന്നെ വീണ്ടും സംസാരിച്ചു.

എനിക്കങ്ങനെ ഫ്രെൺസ്സൊന്നും വേറെയില്ലല്ലോ... അതുകൊണ്ട് വേറെയാർക്കുമൊന്നും കൊടുത്തിട്ടില്ല. ഞാനാദ്യമായിട്ടാ ആർക്കെങ്കിലുമൊക്കെയെന്റെ ബെർത്ഡേക്കു സ്വീറ്റ്‌സു വാങ്ങികൊടുക്കുന്നെ...!!!

അതുകേട്ടതും പെട്ടന്നു ഡിബിനാ മിൽക്കീബാറങ്ങു വാങ്ങി. മേടിക്കുമ്പഴേ ബെർത്ഡേ വിഷും ചെയ്തു. പിന്നെ ഞാനുമാലോചിച്ചുനിന്നില്ല. മിച്ചമുളളത് ഞാനുംവാങ്ങി, വിഷ് ചെയ്തു. അവളൊന്നു പുഞ്ചിരിച്ചു. പിന്നൊന്നും പറയാതെ തിരിച്ചും നടന്നു. ഇതിനുവേണ്ടി മാത്രമാണ് വന്നതെന്ന മട്ടിൽ. എന്നാലതുകണ്ടതും ആ നാറിക്കു ക്രിമികടി.

💬 Comments

View all comments