0%

Chapter Title : ശ്രീഭദ്രം ഭാഗം 5 [JO]

Author : JO Read All Parts 902
അടികൊണ്ട്
നാണംകെടാനിടവരാത്തതിലുള്ള സന്തോഷം. അങ്ങനെ എന്തൊക്കയോ ഫീലിംഗായിരുന്നു എനിക്കപ്പോൾ. അവളങ്ങോട്ടു തിരിഞ്ഞതും പൊട്ടിമുളച്ചതുപോലെ ഡിബിനെന്റെ തൊട്ടടുത്തെത്തി. ഇവനിപ്പോ എവിടുന്ന് പൊട്ടിവീണു എന്ന ഭാവത്തിൽ ഞാനവനെ കണ്ണുമിഴിച്ചു നോക്കി. പക്ഷേ ഒന്നുമില്ല എന്ന മട്ടിൽ ഒന്ന് കണ്ണടച്ചു കാണിച്ചിട്ട് അവനവളെ നോക്കിനിന്നു. ഞാനും. ഒന്നു തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ സ്വന്തം ഇരിപ്പിടത്തിലേക്ക് പോകുകയാണവൾ. വേറെയേതു പെണ്ണാണെങ്കിലും മിനിമം മൂന്നാലുവട്ടം തിരിഞ്ഞുനോക്കിയേനെ. ഇല്ലെങ്കിൽ ഏറ്റവും മിനിമം ഒരു വട്ടമെങ്കിലും. ഇതിപ്പോ.... ഇവള് ശെരിക്കും പെണ്ണുതന്നെ...??? അവനെന്റെ ചെവിയിൽ മെല്ലെ ചോദിച്ചു. ഞാനവനെ തുറിച്ചൊന്നു നോക്കി. അല്ല പറയുന്നത് കേട്ടിട്ട് ഇവള് വേറെയെന്തോ ആണ്. പ്രേമവെന്നോ പ്രണയമെന്നോ പറഞ്ഞോണ്ട് അങ്ങോട്ട് ചെല്ലാണ്ടാന്നല്ലേ ആ പറഞ്ഞിട്ട് പോയേ...??? അവൻ വീണ്ടും കുശുകുശുത്തു. ഞാനൊന്നും മിണ്ടിയില്ലെങ്കിലും സമ്പൂർണ നിശബ്ദത നിറഞ്ഞുനിന്ന ക്ലാസിൽ ആ സ്വരം ഈർച്ചവാളിന്റെ ശബ്ദം പോലെ കേട്ടു. എന്തോ കുശുകുശുക്കുന്നത് എല്ലാവരും കേട്ടുകാണും. അവളും കേട്ടു. അവള് തല ചെരിച്ചൊന്നു നോക്കുന്നത് കണ്ടതും ഡിബിൻ പെട്ടന്ന് അറ്റൻഷനായി. പക്ഷേ അവള് അവിടെത്തന്നെ തിരിഞ്ഞുനിന്നു. ഡിബിൻ.... അവളുടെ വിളി. ഡിബിനൊന്നു ഞെട്ടുന്നത് ഞാൻ കണ്ടു. എനിക്ക് ചിരിപൊട്ടി. കഴുവേറി... എന്നെ പെടുത്തിയിട്ടു മുങ്ങിയതല്ലേ നീ.. ചെന്നു കേറിക്കൊടെടാ... മുഖത്തുവിരിഞ്ഞ ചിരി മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു. ഡിബിൻ... വൺ മിനിറ്റ്... കൈകാട്ടി വിളിക്കുന്ന അവളുടെ സ്വരത്തിൽ ചെറിയ മൂർച്ചയേ ഒള്ളു എന്നത് അവന്റെ ഭാഗ്യം. പക്ഷേ അടുത്തേക്ക് പോകാൻ അവനൊരു പേടി. അവനെന്നെയൊന്നു നോക്കി. ചെല്ലെടാ എന്നമട്ടിൽ അവനെയൊന്നു കണ്ണുകാണിച്ചുകൊണ്ട് ഞാനവന്റെ തോളിനിട്ട് എന്റെ തോളുകൊണ്ട് തട്ടിവിട്ടു. എന്നിട്ട് പതുക്കെ വാപൊത്തിച്ചിരിച്ചു.

💬 Comments

View all comments