Chapter Title : ശ്രീഭദ്രം ഭാഗം 6 [JO]
അവൻ പറഞ്ഞതിന്റെയാ ധ്വനി. പറഞ്ഞ വർത്താനം... ആഹാ ഇന്നത്തെയടി മച്ചാനുതന്നെ.!!! ഉറപ്പായി.
പക്ഷേ അവള് മറുപടിയൊന്നും പറഞ്ഞില്ല. ദഹിപ്പിക്കുന്ന ഒരു നോട്ടംകൂടി നോക്കിയിട്ട് അവള് മുമ്പോട്ടുതന്നെ നടന്നു. പക്ഷേ ഞാൻ വയലന്റായി. അവളങ്ങോട്ടു നീങ്ങിയതും കഴുത്തിന് കുത്തിപ്പിടിച്ച് ഞാനവനെ ഭിത്തിയേൽകേറ്റി.
ഫ പരനാറീ... എന്നാ വർത്താനാവാടാ മൈരേ നീയെന്റെ പെണ്ണിനോട് പറഞ്ഞത് ???
അ... നിന്റെ വണ്ടി തല്ലിപ്പൊട്ടിച്ച കാര്യമല്ലേ ഞാൻ പറഞ്ഞേ...???
എന്നുവെച്ച് എന്നാ മൈരാടാ നീ പറഞ്ഞേ... ???
പൊന്നുമച്ചാനെ ഒരാവേശത്തിന് പറഞ്ഞതാ... സംഗതി കൈവിട്ടു പോയി... സോറി.
ഇനിയെന്റെ പെണ്ണിനോട് ഇമ്മാതിരി വർത്താനം പറഞ്ഞാ... ങ്ഹാ...
ചുമ്മാ ഒരു ഡയലോഗും വിട്ടിട്ട് ഞാനവനെ വിട്ടു. അവനും ഷർട്ടിന്റെ ചുളിഞ്ഞുപോയ കോളറൊക്കെ നേരെയാക്കിയിട്ട് എന്നെയൊന്നു നോക്കി. എന്നിട്ടൊരു ചിരി. ദേഷ്യമഭിനയിച്ചുനിന്ന ഞാനും അറിയാതെയൊന്നു പുഞ്ചിരിച്ചുപോയി.
കിണിക്കല്ലേ പൂറാ നീ... കാശെത്രയാ പോകുകാന്നറിയാവോ നിനക്ക്... അവന്റമ്മേടെയൊരു സെന്റിമെൻസ്. അവളെന്നാ കാണിച്ചാലും ഈ ഇളിയുമായി നടന്നോണം, പഴംവിഴുങ്ങി. ഭൂ...
അവളെന്റെ മുത്തല്ലേടാ...
ഉവ്വുവ്വാ... അവസാനം അവള്നിന്റെ തലമണ്ടയിതുപോലെയടിച്ചു പൊട്ടിച്ചാലും ഇതുതന്നെ പറയണം...
അവള് വന്നു പൊടിക്കട്ടെടാ... ഞാൻ ദേയിങ്ങനെ നിന്നുകൊടുക്കും. വന്നുപൊട്ടിച്ചോ ഡാർലിംങ്ന്നും പറഞ്ഞോണ്ട്...
ഞാനവനെ നോക്കി ഇരുകയ്യും വിടർത്തി ഹിന്ദിനടന്മാർ റൊമാന്റിക്കായി നിൽക്കുമ്പോലെനിന്നു.
ഇങ്ങോട്ട് നോക്കിയല്ല, അങ്ങോട്ട് നോക്കിനിക്ക്...
അവനെന്റെ പുറകിലോട്ടു നോക്കി ആക്കിയ ചിരിയോടെ പറഞ്ഞു. എങ്ങോട്ട് നോക്കിയെന്നും ചോദിച്ചോണ്ട് നിന്നനില്പിൽ പിന്നോട്ട് തിരിഞ്ഞ എന്റെ ചങ്കിടിച്ചുപോയി. നീട്ടിപ്പിടിച്ച കൈകൾ അറിയാതെ താഴ്ന്നു. സ്റ്റെയറിന്റെ പകുതിയിൽ ഞങ്ങളെത്തന്നെ നോക്കിനിൽക്കുകയാണവൾ. പറഞ്ഞതും ചെയ്തതുമെല്ലാം കണ്ടതും കേട്ടതുംകൊണ്ടാവണം ചോര തൊട്ടെടുക്കാവുന്നതുപോലെ ദേഷ്യംകൊണ്ടുചുവന്നുതുടുത്താണ് നില്പ്. എന്റെ വായിലെ വെള്ളംപറ്റിപ്പോയി.
💬 Comments
View all comments