Chapter Title : ശ്രീഭദ്രം ഭാഗം 6 [JO]
തട്ടുവോ മുട്ടുവോ വല്ലോം ചെയ്താൽ അവരെക്കൊണ്ട് ഞാനത് പണിയിക്കില്ലാന്നും വീട്ടുകാർക്കറിയാം. ആ കാശും കാർന്നോർക്കു പോകും. അതുകൊണ്ടാണ് എനിക്ക് കാറൊന്നും തന്നുവിടാത്തത്.
ആർക്കും കൊടുക്കില്ലാന്ന് അവരോട് നുണ പറയാനും വയ്യ. കാരണം എന്റെ ബൈക്കുമായി ഡിബിനൊക്കെ പോകുന്നത് അവര് കാണാറുള്ളതാണ്. അതും കാർന്നോർക്ക് ഇഷ്ടമുള്ള കാര്യമല്ല. നമ്മുടെ വണ്ടി നമ്മുടെ ആവശ്യത്തിന് മാത്രം. അതാണ് പുള്ളിയുടെ ലൈൻ. പക്ഷേ ഞാനൊരു മുടിയനായ പുത്രനായതിനാൽ പുള്ളി പറയുന്നതിന് മുമ്പേ കൊടുത്തുകഴിയും. അമ്മ മാത്രം ബൈക്കിന്റെ കാര്യത്തിൽ മിണ്ടാറില്ല. കാരണം അതുമായി വരുമ്പോഴാണ് ഡിബിനെ കുടഞ്ഞ് എന്റെ കാര്യങ്ങൾ അറിയുന്നത്. ആ വഴി മുടക്കാൻ വയ്യല്ലോ..
എന്തായാലും കാലുപിടിച്ചാണ് അമ്മയെക്കൊണ്ടു സമ്മതിപ്പിച്ചത്. അച്ഛനറിയരുത് എന്ന ഉഗ്രശാസനയോടെയാണ് തന്നുവിട്ടതും. പക്ഷേ പുള്ളിയാണ് ആദ്യമറിഞ്ഞതും. എങ്ങനെയാണെന്നല്ലേ... അതായിരുന്നു ഭദ്രകാളിയുടെ ആദ്യത്തെ സഹതാപ പഠനം.
വഴിയിൽനിന്ന് ഡിബിനെയും കയറ്റി പാട്ടുംപാടി കോളേജിലേക്ക് വണ്ടി പായിച്ചുകയറ്റി. മെയിൻ എൻട്രൻസിൽനിന്ന് ഏകദേശം നൂറു നൂറ്റമ്പത് മീറ്റർ മാറിയാണ് പാർക്കിങ്. മെയിൻ എൻട്രൻസ് വരെയുള്ള ഏകദേശം പത്തിരുന്നൂറ് മീറ്റർ ദൂരവും എൻട്രൻസ് കഴിഞ്ഞുള്ള ദൂരവും ഒരേ നിരപ്പിൽ നല്ല കിടിലൻ റോഡാണ്. കോളേജിലെ ആമ്പിള്ളേര് പെമ്പിള്ളേരുടെ മുന്നിൽ ഷോ കാണിക്കുന്ന പ്രദേശം. നൂറിന് നൂറ്റമ്പതും വണ്ടി കേറിക്കോളും. അതുപോലുള്ള വഴി. ആദ്യമായി ബെൻസുകാറിൽ കോളേജിൽ വരുന്ന ത്രില്ലിലും ഒന്ന് ഷോ കാണിക്കാമെന്നു കരുതിയും ഞാനും ചവിട്ടിയാണ് വിട്ടത്. മെയിൻ തിരക്ക്‌സമയം കഴിഞ്ഞതിനാൽ വിജനമായ റോഡ്. ഗിയറൊന്ന് മാറിയപ്പോഴേ ഫാസ്റ്റ് ആന്റ് ഫ്യുരിയസ് സിനിമയിലെപ്പോലെ മീറ്റർസൂചി പാഞ്ഞു. അറുപതിൽ നിന്ന് സ്വിച്ചിട്ടപോലെ നൂറിന് മുകളിലേക്ക്. കാറ്റുപോലെ വണ്ടി പറന്നു.
മെയിൻ
💬 Comments
View all comments