Chapter Title : ശ്രീഭദ്രം ഭാഗം 6 [JO]
പരിഹാസം കൂടിക്കലർന്ന, ലജ്ജിപ്പിക്കുന്ന ഒരുതരം സഹതാപം. !!! ആ ഭാവം കണ്ടപ്പോൾ ആദ്യം കരച്ചിലാണ് വന്നത്. പിന്നെ കഷ്ടപ്പെട്ട് അതങ്ങടക്കി. എണീറ്റുനിന്നു. മുഖമൊക്കെയൊന്നു തുടച്ചു. ചുറ്റുമുള്ളവരെ നോക്കിയൊന്നു ചിരിക്കാൻ ശ്രമിച്ചു. പരാജയപ്പെട്ടവന്റെ മുഖത്തെ ഭാവമായിരുന്നിരിക്കണം ആ സമയത്തപ്പോഴെനിക്ക്. അപമാനം കൊണ്ട് നീറിപ്പുകഞ്ഞൊരു ഭാവം.!!!
എടാ... എന്തായിപ്പൊ ചെയ്യുക ??? വീട്ടിലറിഞ്ഞാൽ പ്രശ്നമാവില്ലേ ???
ഡിബിനെന്റെ അരികിലെത്തി ചോദിച്ചു. പറയാതെതന്നെ എന്റെയവസ്ഥ ഏറെക്കുറെ അവനറിയാം. ഉവ്വെന്നോ ഇല്ലന്നോ മനസ്സിലാവാത്ത വിധത്തിൽ ഞാനൊന്നു മൂളി. അക്ഷരാർത്ഥത്തിൽ ഞാനുമതാണ് ചിന്തിച്ചിരുന്നതും. വീട്ടിലേക്കെന്തു വിളിച്ചു പറയും ??? ഒറ്റനോട്ടത്തിൽ ന്യായം പണിയുണ്ട്. അതുകൊണ്ട് ആരുമറിയാതെ ഷോറൂമിൽ കയറ്റി പണിയാനൊന്നും പറ്റില്ല. ബെൻസ് ആയതിനാൽ അന്നേദിവസം കിട്ടുമോയെന്നുള്ള കാര്യവും സംശയം. അതുകൊണ്ട് എങ്ങനെയെങ്കിലും അറിയിച്ചേ പറ്റൂ.
കഴുവേറ്ടെ മോൾടെയൊരു പണി. നമ്മളെന്ത് കാണിച്ചിട്ടാ... ??? കാശിന്റെ വെലയറിയില്ല പൂറിക്ക്. അതിന്റെ കഴപ്പാ... തലമണ്ടയടിച്ചു പൊട്ടിക്കുവാ വേണ്ടത് ...
ഡിബിൻ നിന്നുതുള്ളി. ഞാനൊന്നും മിണ്ടിയില്ല. വേണ്ട എന്നമട്ടിൽ അവന്റെ കയ്യിലൊന്നു പിടിച്ചു അത്രമാത്രം. പക്ഷേ അവനെ ശാന്തനാക്കാൻ അതൊന്നും പോരായിരുന്നു. അത്രനേരം വളരെ ഡീസന്റായി സംസാരിച്ചുകൊണ്ടിരുന്നവൻ ചുറ്റുമുള്ളവരുടെ കൂട്ടത്തിലേക്ക് നോക്കി അവളെ പൂരത്തെറി. അവൾക്ക് പ്രാന്താന്നൊക്കെയവൻ വിളിച്ചു കൂവുന്നുണ്ട്. ഒരുവേള എന്നെക്കാളും സങ്കടം അവനാണെന്നു തോന്നിപ്പോയി. അമ്മാതിരി തെറി. പെമ്പിള്ളേരൊക്കെ ചെവിപൊത്തുന്നുണ്ട്. എന്നിട്ടുമവൻ നിർത്താതെ തെറിയാണ്. എന്തെങ്കിലും മിണ്ടിയാൽ അവനെന്നെയും തെറിവിളിച്ചാലോ എന്നോർത്തിട്ടോ അതോ അതിലുംവലിയ തെറി വീട്ടിൽനിന്നു കിട്ടുമല്ലോന്നു കരുതിയിട്ടൊ ഞാൻ വീട്ടിലേക്ക് വിളിച്ചു കാര്യമവതരിപ്പിക്കാനൊരു വഴിയാണ് തേടിയത്.
അമ്മയെ വിളിച്ചു പറഞ്ഞാലോയെന്നാണ് ആദ്യമാലോചിച്ചത്. പിന്നെ വേണ്ടാന്നുവെച്ചു. തല്ലിപ്പൊട്ടിച്ചെന്നൊക്കെ പറഞ്ഞാൽ എന്നെയാരെങ്കിലും തല്ലിയെന്നൊക്കെചിലപ്പോ ചിന്തിച്ചുകളയും.
💬 Comments
View all comments