Chapter Title : ശ്രീഭദ്രം ഭാഗം 7 [JO]
മുമ്പേ ആരോ വെടിപൊട്ടിച്ചു. ഞാനും ഭദ്രയും ഒരുപോലെയൊന്നു ഞെട്ടി. വല്ലാത്തൊരു ഭാവത്തോടെ അവളെന്നെ നോക്കിയതും ഉമിനീരുവറ്റിപ്പോയ അവസ്‌ഥയിലായി ഞാൻ.
അതെന്താ അങ്ങനെ ???
ഇയാളെക്കൊണ്ടു തോറ്റല്ലോ എന്ന് മനസ്സിലോർത്തുകൊണ്ട് എന്തുപറയണം എന്നാലോചിക്കാനാണ് ഞാനപ്പോൾ ശ്രമിച്ചത്. ഇൻഷുറൻസ് കിട്ടുമെന്ന് പറയാൻ പറ്റില്ല. അവളെപ്പോലല്ല, ബാക്കിയുള്ളവർക്ക് വെളിവുണ്ട്. കേസില്ലാതെ ചെന്നാൽ ക്ലെയിമൊന്നും കിട്ടൂല്ലല്ലോ എന്നാരെങ്കിലും പറഞ്ഞാൽ... എന്നെ നേരെ തെക്കോട്ടെടുത്തേച്ചാൽ.
അല്ല സാർ... ഭദ്ര വണ്ടി പണിയാനുള്ള പൈസ തരാമെന്നു പറഞ്ഞു. പിന്നെ കേസൊന്നും വേണ്ടല്ലോന്നോർത്താ... !!!
ഞാൻ ആലോചിച്ചുപാതിയായപ്പോഴേക്കും ഡിബിൻ ഉത്തരം പറഞ്ഞു കഴിഞ്ഞിരുന്നു. ഞാനവനെ നന്ദിയോടെയൊന്നു നോക്കി. പക്ഷേ അവനെന്നെനോക്കി മുരളുകയാണ് ചെയ്തത്. ഇവനെന്തിനാ ഇതിനുംമാത്രം കലിപ്പിടുന്നതെന്ന് എനിക്കൊരു ഐഡിയയും കിട്ടിയില്ല. പിന്നെ മീശ വലിച്ചു പറിച്ചതിന്റെ കലിപ്പാവുമെന്ന് കരുതി സ്വയം സമാധാനിച്ചു. അവനാക്കാര്യം പിന്നീടൊന്നും പറയാത്തതുകൊണ്ടുതന്നെ ഞാൻ പിന്നീടതിനെക്കുറിച്ചൊട്ടു ചോദിച്ചതുമില്ല.
എന്തായാലും അവന്റെ ഉത്തരം ന്യായീകരിക്കാനാവുന്നതാന്നെന്ന തോന്നലിലാവണം നീട്ടിയൊരു മൂളലിൽ സാറുതന്റെ മറുപടിയൊതുക്കി. പക്ഷേ പിള്ളേര്മൊത്തം എന്തൊവലിയ ഫലിതം കേട്ടതുപോലെ അടക്കംപറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. അവരുദ്ദേശിക്കുന്നത് എന്താണെന്നറിയാവുന്നത് കൊണ്ടാവും എന്റെ നോട്ടം വീണ്ടും നമ്മുടെ നായികയിലേക്ക്തന്നെ പോയെന്നത് പ്രത്യേകം പറയേണ്ടല്ലോ... !!! പക്ഷേ ആ നോട്ടമേ വേണ്ടായിരുന്നൂന്നു തോന്നിപ്പോയി. എന്നെ അരച്ചുകലക്കിയങ്ങു കൊടുത്താൽ, ഒരുതുള്ളിപോലും ബാക്കിവെയ്ക്കാതെ ഒറ്റവലിക്കു കുടിക്കാൻപാകത്തിന് ദേഷ്യമുണ്ടായിരുന്നു അപ്പോഴാ മുഖത്ത്. അതുകൂടി കണ്ടതോടെ ഞാനപ്പഴേ നോട്ടം മാറ്റി. പിന്നെ നോക്കാനുള്ള ത്രാണിയുണ്ടായിരുന്നില്ല താനും. !!!.
അന്ന് വൈകുന്നേരം വരെ അതേ അവസ്ഥയായിരുന്നു. അവളുടെ മുമ്പിൽ ചെല്ലാതെ മുങ്ങിനടക്കുകയായിരുന്നു ഞാൻ. എന്താന്നറിയില്ല, അവളോട് എന്തൊവലിയ തെറ്റുചെയ്തതുപോലൊരു ഫീലായിരുന്നു എനിക്ക്. അതുകൊണ്ടുതന്നെ ഇന്റർവെൽ സമയത്ത് പുറത്തേക്ക് ചാടിയാൽ
💬 Comments
View all comments