0%

Chapter Title : ശ്രീഭദ്രം ഭാഗം 8 [JO]

Author : JO Read All Parts 1.4K
അവളുടെ പുറകെ മണപ്പിച്ചു നടന്നത്... ??? ഞാനെങ്ങാനുമായിരിക്കണം... എന്നാ അവളിപ്പോ കെട്ടുംകഴിഞ്ഞീ വീട്ടിലിരുന്നേനെ... !!!. അമ്മയുടെ ഡയലോഗ് വന്നതും നിന്നനിൽപ്പിലാ നാറി കളംമാറ്റിച്ചവിട്ടി. എന്റെയമ്മ എന്താണെന്ന് ഇത്രയേറെ അറിഞ്ഞിട്ടാണ് ഈ മലക്കം
മറിച്ചിലെന്നതാണ് ഏറ്റോം വലിയ കൗതുകം. അമ്മേടെ നിഴൽവെട്ടം കണ്ടാൽ ആ ഭാഗത്തേക്കടുക്കാത്തവനാണ് ഇപ്പഴീ ഡയലോഗ് വിട്ടത്. ഇത്രേം കാലം അമ്മയോടിക്കാര്യം പറയാതിരുന്നതിന് എന്നെ ആക്കിയതാന്നും അടുത്തത് തെറിയാണ് വരാൻ പോകുന്നതെന്നും അറിയാഞ്ഞിട്ടല്ല, സ്വന്തം ഭാഗം സെയിഫാക്കാനുള്ള വ്യഗ്രതയാണാ നാറിക്ക്. ശെരിയാക്കിത്തരാടാ... അമ്മയ്ക്കൊരു സസ്പെൻസ് കൊടുക്കാൻ വേണ്ടീട്ടല്ലേ ഞാനിത്രേം കാലം അമ്മയോട് പറയാണ്ടിരുന്നെ... !!! അവളേം വിളിച്ചോണ്ടുവന്ന് ദേ അമ്മേടെ മരുമോളെന്നും പറഞ്ഞു കാണിച്ചു കൊടുക്കാൻ... !!!. അല്ലാ അമ്മയോടിത്രേം സ്നേഹമുള്ള നീയെന്നാടാ ഇക്കാലമത്രയും അമ്മയോടിക്കാര്യം പറഞ്ഞു കൊടുക്കാത്തേ... ??? സാധാരണ സർവ കാര്യോം വള്ളിപുള്ളി തെറ്റാതെ പറഞ്ഞു കൊടുക്കുന്നതാണല്ലോ... ???!!!. ഒറ്റയടിക്ക് ഞാനാ ബോളവന്റെ നെഞ്ചത്തോട്ടു വെച്ചുകൊടുത്തു. അതുംകൂടി കേട്ടതോടെ അത്രേംനേരം വല്ലാതെ കഷ്ടപ്പെട്ട് മുഖത്തു വെച്ചുകെട്ടി വെച്ചിരുന്ന ചിരിയെല്ലാം എടുത്തുകളഞ്ഞ് യഥാർത്ഥ വൈജയന്തിയായി അമ്മേം അവനെ കണ്ണുരുട്ടി നോക്കിയതോടെ പെട്ടുപോയി ബാലകൃഷ്ണാനുള്ള അവസ്ഥയിലായവൻ. അ... അതുപിന്നെ... അ... അത് നീ പണ്ടേ പറഞ്ഞു കാണൂല്ലൊന്നോർത്താ... !!! ഉവ്വേ... അല്ലെങ്കിൽ നീയങ്ങു മല മറിച്ചേനെ... എടാ ഇവനേക്കാളും വലിയ ഊടായിപ്പാ നീ... ഇവനെ സർവ ഏടാകൂടത്തിലും കൊണ്ടിടുന്നതും നീയാ... എനിക്കൊന്നും അറിഞ്ഞൂടാന്നാ നിന്റെ വിചാരം... ??? അമ്മ അപ്പഴേ അവനുള്ളത് കൊടുത്തു. അത് കണ്ട് ഞാനൊന്നു സന്തോഷിച്ചു വന്നതും നീയും മോശമല്ല... എന്നൊരു ഡയലോഗ് എനിക്കിട്ടും കിട്ടി. അതോടെ ഞാനും പ്ലിങ്ങായി. വലിയ കലിപ്പ്

💬 Comments

View all comments