Chapter Title : ശ്രീഭദ്രം ഭാഗം 8 [JO]
അതുങ്ങളുടെ കൂട്ടിയിടിച്ചിട്ടുള്ള നിലവിളി അടുക്കളയിൽ നിന്നുയർന്നെങ്കിലും പ്രതീക്ഷിച്ച മറുപടി തന്നെ വന്നതോടെ ഞാനൊരു വിജയച്ചിരിയങ്ങു ചിരിച്ചു. അതോടെയവന്റെ സംശയോം കൂടി.
അല്ലടാ... സത്യത്തിൽ നിന്റച്ഛന് പ്രേമമൊണ്ടാരുന്നോ... ????
അമ്മ വരുന്നുണ്ടൊന്നും കേൾക്കുന്നുണ്ടോന്നുമൊക്കെ നോക്കിയിട്ട് എന്നോട് ചേർന്നിരുന്ന് എന്തോവലിയ രഹസ്യം ചോദിക്കുന്നതുപോലെയുള്ള അവന്റെ ചോദ്യം കേട്ടതും പ്രതീക്ഷിച്ചിരുന്നതാണെങ്കിൽകൂടി എനിക്കു ചിരിവന്നു.
ഉണ്ടാരുന്നെങ്കി... ???
അല്ലാ... പുള്ളിയൊക്കെ പ്രേമിച്ചൂന്ന് കേട്ടപ്പോ എന്തോ ഒരിത്... ഈ സ്വഭാവോം വെച്ച് ആരാടെ അങ്ങേരെയൊക്കെ പ്രേമിക്കാൻ നടക്കുന്നേ... ??? എന്നാ കൊണച്ച സ്വഭാവാ... ???!!!. എന്റപൊന്നോ... അല്ലാ അഥവാ ആരേലും വീണാൽതന്നെ മിക്കവാറും പൊട്ടിയും കാണും... സത്യം പറയെടാ... തേപ്പല്ലേ... ??? അതല്ലേ ജയാമ്മയിത്രയ്ക്ക് കലിപ്പാകുന്നേ... ??
അവൻ വല്ലാത്തയെന്തോ കണ്ടുപിടുത്തം നടത്തിയപോലെ എന്നെ നോക്കി. കാര്യം ഞാനും എന്റെ തന്തേനെ കുറ്റമൊക്കെ പറയുമെങ്കിലും പക്ഷേ ഇപ്രാവശ്യം എനിക്കുനല്ല കലിപ്പ് വന്നു. ഒന്നുമില്ലേലും എന്റച്ഛനെ പ്രേമിക്കാൻപോലും കൊള്ളുല്ലാന്നല്ലേ അവനാ പറഞ്ഞത്... ???
പോടാ നാറീ... എടാ മൈരേ... എന്റെ തന്തക്കാകെ ഒരൊറ്റ തേപ്പെ കിട്ടീട്ടുള്ളൂ... അതാണീ ഞാൻ... !!!. ഒറ്റ പ്രേമമേ ഉണ്ടായിട്ടുള്ളൂ... അതാണ് ഇപ്പഴാ അകതൊട്ടു പോയ മൊതല്... !!! കേട്ടോടാ പട്ടീ...
ഞാൻ എണീറ്റുനിന്ന് ഒറ്റ അലർച്ച. അതിന്റെ ഒച്ചയിത്തിരിയെന്നല്ല, നല്ലപോലെ കൂടുതലായിരുന്നൂന്ന് അമ്മയുടെ അലർച്ച അടുക്കളയിൽ നിന്ന് കേട്ടപ്പോഴാണ് മനസ്സിലായത്. ഓടിക്കോടാന്നൊന്നു പറഞ്ഞത് മാത്രമെനിക്കോർമയുണ്ട്. പറഞ്ഞു തീരും മുന്നേ ഞാൻ പറഞ്ഞ സത്യംകേട്ട് ഉണ്ടക്കണ്ണുംതള്ളിയിരുന്ന ആ നാറിയേം വലിച്ചോണ്ടു ഞാൻ മുറിയിലെത്തിയിരുന്നു... !!!.
(തുടരും)
ഹൃദയപൂർവ്വം
ജോ
💬 Comments
View all comments