0%

Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]

Author : JO Read All Parts 1.7K

ബെ... ഛീ... തെമ്മാടീ... നിന്റെയാ ശകടത്തിലാണോടാ അച്ഛൻ പോകേണ്ടത്... ???

കാര്യം മനസ്സിലാക്കി വൈജൂട്ടി കയ്യൊങ്ങുന്നതിന് മുന്നേ ഞാൻ ബെഡിനപ്പുറത്തേക്ക് ചാടിയൊടിയിരുന്നു. കൂട്ടത്തിൽ ഇതൊക്കെയൊരു ഹരല്ലേയെന്റെ വൈജൂന്നൊരു കൗണ്ടറും വിട്ടു. കാര്യം തല്ലാനാണ് വന്നതെങ്കിലും മുഖത്തെ ചിരികണ്ടാലറിയാം ഇതൊക്കെവെറും അഭിനയമാണെന്ന്. അതുകൊണ്ടുതന്നെ മുറീൽന്നിറങ്ങിയോടാനൊന്നും ഞാൻ മിനക്കെട്ടില്ല. ഒന്നുംരണ്ടും പറഞ്ഞു സോപ്പിട്ട് വീണ്ടുംവന്ന് കംപ്യുട്ടറിന് മുന്നിലിരുന്നു. കോളേജിലെ ആനുവൽ ഡേയുടെ ഫോട്ടോസൊക്കെ നോക്കിയിരിക്കുകയായിരുന്നു അമ്മ വരുന്നതുവരെ ഞാൻ. അമ്മ വന്നപ്പോൾ എണീറ്റുമാറിയതുകൊണ്ട് അമ്മയതൊക്കെ ഞാൻ വീണ്ടുമവിടെ വന്നിരുന്നപ്പോഴാണ് ശ്രദ്ധിച്ചത്. ഫോട്ടോസുകണ്ടതും അമ്മ ഭയങ്കര താല്പര്യത്തോടെവന്ന് അതിലൊരു ഫോട്ടോ ഓപ്പണാക്കി. ഞാനും കുറേ പെമ്പിള്ളേരും കൂടി നിൽക്കുന്നൊരു ഫോട്ടോയായിരുന്നു അത്.

ടാ... ഇതിലേതാടാ മറ്റേക്കൊച്ച്... ???

ഏത് മറ്റേക്കൊച്ച്... ???

ദേ ചെറക്കാ കെടന്നുരുളല്ലേ... മര്യാദക്ക് പറഞ്ഞോ ഏതാന്ന്... !!!

അമ്മയുടെ അടങ്ങാത്ത ജിജ്ഞാസയോടെയുള്ളയാ രണ്ടാമത്തെ ചോദ്യം കേട്ടപ്പോഴാണ് അമ്മയുദ്ധേശിച്ചയാളെയെനിക്കു ശെരിക്കും മനസ്സിലായത്. ഞാനൊന്നു പ്ലിങ്ങി. അമ്മ വളരെ പ്രതീക്ഷയോടെ ഓരോ പെമ്പിള്ളേരെയും സ്കാൻ ചെയ്യുകയാണ്. പക്ഷേ ഒന്നും കണ്ടിട്ടങ്ങു തൃപ്തിയാവാത്തപോലെ ഓരോ ഫോട്ടോസും എടുത്തുവെച്ചിട്ട് എന്നെയൊന്നു നോക്കും. ഇതല്ലല്ലോല്ലേ എന്നമട്ടിൽ. എന്റെ ഡയലോഗുകളിൽനിന്ന് ആളുടെ ഏകദേശരൂപം മനസ്സിലായത്കൊണ്ടാണോ അതോ അമ്മയുടെ സൗന്ദര്യസങ്കൽപ്പം ഇതിനെക്കാളും മുകളിലായതുകൊണ്ടാണോന്നറിയില്ല ഒരു ഫോട്ടോയിലുമവളെ കണ്ടുപിടിച്ചതായിട്ടെനിക്കു തോന്നിയില്ല. ഒന്നുരണ്ടു പെമ്പിള്ളേരുമായി ഒന്നിച്ചുനിൽക്കുന്ന ഫോട്ടോസൊക്കെ കണ്ടെങ്കിലും അതൊന്നുമമ്മ നോക്കിയതായിപ്പോലുമെനിക്കു തോന്നിയില്ല. അവസാനം ചമ്മലോടെയാണെങ്കിലും ഞാനാ സത്യമങ്ങു സമ്മതിച്ചുകൊടുത്തു.

നോക്കണ്ടമ്മാ... അതിനാത്തവളില്ല... !!!

എന്നാ അവൾടെയൊരു ഫോട്ടോ കാണിക്ക്... !!!

ഞാനമ്മയെ ഇളിഭ്യതയോടെയൊന്നു നോക്കി. എന്റെ നോട്ടത്തിന്റെയർത്ഥം മനസ്സിലായതുകൊണ്ടാവും ഒരുനിമിഷം അമ്മയെന്നെയൊന്നു നോക്കിനിന്നു. എന്നിട്ടൊന്നും മിണ്ടാതെ പുറത്തേക്ക് നടന്നു.

💬 Comments

View all comments