← Back to ശ്രീഭദ്രം ഭാഗം 11 [JO]

Comments

ശ്രീഭദ്രം ഭാഗം 11 [JO] · approved reader discussion

Soldier • 29-07-2021 17:59

കുറച്ചു കാലമായി ഈ കഥ വായിക്കാതെ ഇട്ടിരിക്കുകയായിരുന്നു. അതിനാൽ മൂന്ന് പാർട്സ് ഒന്നിച്ച് ഫീലോടെ വായിക്കാൻ കഴിഞ്ഞു. കഥയും എഴുത്തും നന്നായിട്ടുണ്ടെന്ന് പ്രേത്യേകിച്ച് പറയേണ്ട ആവശ്യം ഇല്ലല്ലോ. ആകെയൊരു വിഷമം ഉള്ളത് ഇനിയൊരു മൂന്ന് പാർട്സ് ഒന്നിച്ചു വായിക്കൽ ഈ വർഷം നടക്കുമെന്ന് തോന്നുന്നില്ല.

?? • 29-07-2021 20:22

മൂന്നു പാർട്ടുകൾ ഒന്നിച്ചു വായിക്കാനിരുന്നാൽ വല്ലാതെ സമയമെടുക്കും??????

അപ്പൂട്ടൻ❤ • 29-07-2021 17:52

അടിപൊളി.... ഹൃദയത്തിൽ കൊണ്ടു.... ❤❤❤

?? • 29-07-2021 20:21

മേലാൽ ആവർത്തിക്കില്ല?????????

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 29-07-2021 15:59

ജോക്കുട്ടോ?

നന്നായിട്ടുണ്ട് ഒരുപാടിഷ്ടായി ♥️..
ഒരു നല്ല heart touching part ആയിരുന്നു.
ഇനിയെന്ന അവരൊന്ന് ഒന്നിക്കുന്നെ.

Waiting for next part?
ബാംസുരി കൊട്ടാരം കൂടി പരികണിക്കണം ?

സ്നേഹം മാത്രം?

?? • 29-07-2021 20:21

ഇവരെയെങ്ങനെ ഒന്നിപ്പിക്കും എന്നതാണിപ്പോൾ ഞാനും ചിന്തിക്കുന്നത്??????... രണ്ടിനേം രണ്ടുവഴിക്കു വിടാനുള്ള പ്ലാനിലാ ഞാൻ???

ബാംസുരി എഴുതാൻ ശ്രമം നടക്കുന്നുണ്ട്. അർജ്ജുൻ കൂടി ഫ്രീയാവണം അതിന്. അവൻ ഫ്രീയാകുമ്പോ ഞാൻ തിരക്കിലാവും. ഞാൻ ഫ്രീയാകുമ്പോ അവനും. അതുകൊണ്ടാ ബാംസുരി നീണ്ടുനീണ്ടു പോകുന്നേ

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 30-07-2021 11:05

??

Pavithra • 29-07-2021 14:41

Good

?? • 29-07-2021 20:19

താങ്ക്സ്

The_Wolverine • 29-07-2021 10:42

ജോക്കുട്ടാ... ❤️❤️❤️

ഈ പാർട്ടും പൊളി ആയിരുന്നൂട്ടോ... ഒരു രക്ഷയും ഇല്ല... വായിച്ചപ്പോൾ നല്ലോണം Emotional ആയി... ???

അടുത്ത പാർട്ട് ഉടനെതന്നെ പ്രതീക്ഷിക്കുന്നു... ???

സ്നേഹത്തോടെ... വോൾവറിൻ... ❤️❤️❤️

?? • 29-07-2021 20:19

ഇമോഷണൽ സീൻസോ??????... ഈശ്വരാ... ഇതിൽ അങ്ങനെയൊക്കെ സീനുണ്ടോ...??? ഇങ്ങനെപോയാൽ ഒറിജിനൽ ഇമോഷണൽ സീൻസ് എഴുതിയാലിവിടെ സീൻ കോണ്ട്രയാവുമല്ലോ???

The_Wolverine • 29-07-2021 20:58

???

Notorious • 29-07-2021 10:08

ലാസ്റ്റ് പേജ് വായിക്കുന്നതിനു മുമ്പ്‌ വരെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു ശ്രീഹരിയോട്. ആ സമയത്ത്‌ എങ്ങാനും നേരെ കണ്ടിരുന്നു എങ്കിൽ കൊന്നേനേ ഞാനാ മൈരനെ...
അഹങ്കാരി എന്ന മുഖംമൂടി ഇല്ലാത്ത യാഥാര്‍ത്ഥ ഭദ്രയെ ഒരുപാട്‌ ഇഷ്ടമായി, എന്ന് മാത്രമല്ല പലയിടത്തും കണ്ണ്നിറഞ്ഞു പോയി.
ഈ പാര്‍ട്ടില്‍ ഏറ്റവും മികച്ചതായ് തോന്നിയത്‌ ഡിബിന്‍ തന്നെയാണ് അതിൽ ഒരു സംശയവുമില്ല. അവനുമായുള്ള ചങ്ങാത്തം ഇല്ലെങ്കി ശ്രീഹരി വെറും പാഴാണ്.

അതൊക്കെ പോട്ടെ ഇനി എഴുത്തുകാരനിലേക്ക് വരാം. താന്‍ എന്തൊരു ഉടായിപ്പ് ആണ്‌ ആശാനേ...
ആ അര്‍ജുനെ കണ്ടില്ലേ, ചെക്കന്‍ പൊളിക്കേണ്.
സാധാരണ എല്ലാവരും ശിഷ്യന്മാരോട് ആശാനേ കണ്ടുപഠി ആശാനേ കണ്ടുപഠി എന്ന് പറയും ഇവിടെ നേരെ തിരിച്ച് ആശാനോട് ശിഷ്യനെ കണ്ടു പഠിക്ക് എന്ന് പറയേണ്ട അവസ്ഥ ?.
അപ്പോ അടുത്ത പാര്‍ട്ട് ഉടനെ ഒന്നും പ്രതീക്ഷിക്കണ്ടല്ലോ അല്ലെ..?
സൈറ്റിലെ മാവേലി ആയത് കൊണ്ട്‌ ഓണത്തിന് ഒരു പാര്‍ട്ട് പ്രതീക്ഷിക്കുന്നതില്‍ തെറ്റൊന്നുമില്ലല്ലോ ല്ലേ...??
അറ്റ്‌ലീസ്റ്റ് ബാംസുരിയെങ്കിലും ?. അര്‍ജുനോട് ചോദിച്ചപ്പോൾ പുള്ളിക്ക് അറിയില്ലെന്നാ പറഞ്ഞേ...

?? • 29-07-2021 20:16

ഒരുപണിമില്ലാത്ത അവനെവിടെക്കിടക്കുന്നു... ഫുൾ ടൈം ഓരോ പണിയുമായി നടക്കുന്ന ഞാനെവിടെക്കിടക്കുന്നു??????

എന്റെ പൊന്നാശാനെ... ഓരോ പാർട്ടും പെട്ടന്നിടാൻ എനിക്കും ആഗ്രഹമില്ലാഞ്ഞിട്ടല്ല.നടക്കാത്തതാ. ഒന്നാമത് കാണുന്നതുപോലെയല്ല എനിക്കിവിടെ നല്ല തിരക്കാ. പിന്നെ ഒട്ടും ഒഴുക്കില്ലാത്ത ശൈലിയാണ് ഈ സ്റ്റോറിയുടേത്. അതുകൊണ്ടുതന്നെ മൂഡില്ലാത്തപ്പോൾ എഴുതിയാൽ ശെരിയാവില്ല. അതുകൊണ്ടാ...

പിന്നെ ശ്രീഹരിയുടെ കാര്യം. അവന്റെ കാര്യം അവനല്ലേ അറിയൂ..!!!. ഒന്നുമറിയാത്ത ചെക്കനല്ലേ... ഓരോന്നും പഠിച്ചു വരട്ടെ...

ബാംസുരിയുടെ കാര്യം പരിഗണിക്കുന്നുണ്ട്. അതിനുപക്ഷെ രണ്ടാളും ഫ്രീ ആവണം. അതിനുള്ള ശ്രമത്തിലാണ്. (അവനും ജോലിയിലാണ്. അതുകൊണ്ട് എഴുതാൻ സമയം കിട്ടുമൊന്നു നോക്കുകയാണെന്നാ പറഞ്ഞേ. )

Slim Shady • 29-07-2021 03:13

ഇനി ഇതിന്റെ അടുത്ത പാർട്ട് ഈ ഓഗസ്റ്റിൽ കിട്ടിയില്ലേൽ...IP അഡ്രസ്സും തേടിപിടിച്ച് ഞാനൊരു വരവുണ്ട് വീട്ടിലേക്ക്?

?? • 29-07-2021 06:34

ഈ ഓഗസ്റ്റ് എന്നുള്ളതൊന്നു മാറ്റിപ്പിടിക്കാവോ... ?? അടുത്ത ഓഗസ്റ്റായിരുന്നെങ്കിൽ എങ്ങനെയെങ്കിലും ഞാൻ ഒപ്പിച്ചേനെ??????

Slim Shady • 30-07-2021 02:09

നടക്കില്ല നടക്കില്ല നടക്കില്ല?

?? • 30-07-2021 07:31

പറ്റൂല്ലെങ്കി വേണ്ട?????

VISHNU • 29-07-2021 00:57

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...
Waiting for the next part??...

?? • 29-07-2021 06:33

താങ്ക്സ് ബ്രോ

Kuttappan • 29-07-2021 00:44

Jo bro.

11 പാർട്ടുകളിൽ മോസ്റ്റ്‌ ഹാർട്ട് ടച്ചിങ് പാർട്ട്‌ ആയിരുന്നു ഇത്. എന്തോ എനിക്ക് ഏറ്റോം ഇഷ്ടപ്പെട്ടതും ഈ പാർട്ടാണ്.

അർജുൻ പറഞ്ഞിട്ടുണ്ട് ഇടക്ക് ലീവ് ഒക്കെ എടുത്താണ് നിങ്ങള് ഓരോ പാർട്ടും എഴുതണേ എന്ന്. തിരക്കുകൾക്കിടയിലും ഞങ്ങളെ പരിഗണിക്കുന്നതിൽ സ്നേഹം മാത്രമേ തരാനുള്ളു.

ശ്രീഭദ്ര... കുറേ നാളുകളായി ഒരു ജാഡക്കാരി അല്ലേൽ തനി അഹങ്കാരിയുടെ പൊയ്മുഖമണിഞ്ഞ പെൺകുട്ടി... ഇന്ന് അവളുടെ പൊയ്മുഖമാഴിഞ്ഞു വീണപ്പോ... സത്യത്തിൽ ഒരു പിടച്ചിലായിരുന്നു.

അവൾക്ക് ചേരുന്നത് ആ മുഖം തന്നെയായിരുന്നു എന്ന് തോന്നിപ്പോയി.

രണ്ട് ദൃവങ്ങളിൽ കിടക്കുന്ന ഇവർ ഒന്നിക്കണം എന്ന് മറ്റ് വായനക്കാരെപ്പോലെ എനിക്കും ആഗ്രഹമുണ്ട്. അവരെ ഒന്നിപ്പിക്കുന്നതിനുവേണ്ടി നിങ്ങൾ കണ്ടെത്തുന്ന  ആശയങ്ങൾ അതിന് വേണ്ടി കാത്തിരിക്കുവാണ്.

എഴുത്തിനെ പറ്റി പ്രത്യേകം പറയേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഓരോ കഥാപാത്രങ്ങളുടെയും ഫീലിംഗ്സ്   വായനയിലൂടെ അനുഭവിച്ചറിയണമെങ്കിൽ അതിന് പിന്നിൽ ഒരു മന്ത്രിക്കാനായിരിക്കണം. ഇവിടെയുള്ള ചുരുക്കം മന്ത്രികരിൽ ഒരാളാണ് നിങ്ങളും ❤

?? • 29-07-2021 06:33

എല്ലാവർക്കും ഓരോ പൊയ്മുഖമുണ്ടാവും സഹോ... ഇങ്ങനെ ജാഡയിട്ടു നടക്കുന്ന ചിലർക്കെങ്കിലും കാണും ഇതേപോലുള്ള ചില പൊയ്മുഖങ്ങൾ. അതെന്നാൽകഴിയുന്ന വിധത്തിലൊന്നു പറയാൻ ശ്രമിക്കുകയാണ്. അത് വിജയിക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം...

Sarath • 28-07-2021 23:17

ഇത്രക്ക് നല്ല ഒരു part വായിച്ചു കഴിഞ്ഞപ്പോൾ കൂടുതൽ വിഷമം തോന്നിയത് ഇനി ഇപ്പൊ ഏത് കൊല്ല ഇതിന്റെ ബാക്കി വായിക്കാൻ പറ്റുആ എന്നു മാത്ര,?

?? • 29-07-2021 20:10

ഉടനേ പരിഹാരമുണ്ടാക്കാം

ചൂടൻ • 28-07-2021 22:49

Good story.... Heart touching.... Pattunnathra വേഗത്തിൽ അടുത്ത പാർട്ട് തരണേ

?? • 29-07-2021 06:25

തീർച്ചയായും ശ്രമിക്കാം

Rickey Raj • 28-07-2021 22:29

❤️❤️❤️❤️❤️❤️❤️❤️❤️

?? • 29-07-2021 06:25

♥️♥️♥️

സ്മിത • 28-07-2021 21:51

ശ്രീ ഭദ്ര ത്തിന്റെ മുൻപുള്ള അധ്യായം വന്നപ്പോൾ ഞാൻ സൈറ്റിൽ സജീവമായിരുന്നില്ല... അതുകൊണ്ട് അന്ന് കഥ വായിച്ചു എങ്കിലും അഭിപ്രായം പറഞ്ഞിരുന്നില്ല...
ഈ അധ്യായം വായിക്കുമ്പോൾ ഒന്ന് ഉറപ്പിച്ചിരുന്നു, എന്തെങ്കിലും പറയാതെ പോകാൻ കഴിയില്ലെന്ന്...
അത്രമേൽ ഹൃദ്യം...
അത്രമേൽ സ്മരണീയം...
വായിക്കുന്നവരെ ഇത്രമേൽ ഹൃദയാർദ്രരാക്കാനുള്ള ശക്തി എങ്ങനെയാണ് കിട്ടുന്നത്???
ഇതുപോലെ ഭംഗിയായി  എഴുതുന്നയാൾ വല്ലപ്പോഴും മാത്രം വരുമ്പോഴാണ് ദേഷ്യം...

ഒരുപാട് ഇഷ്ടമായി...

സ്നേഹപൂർവ്വം,
സ്മിത

?? • 29-07-2021 06:25

ജോലിയുടെയും മൂഡോഫിന്റെയുമൊക്കെയിടയിൽ... വല്ലപ്പോഴും കിട്ടുന്ന ഗ്യാപ്പിലാണ് ഓരോന്നും എഴുതി വിടുന്നത്. മറ്റുള്ള കഥകൾപോലെ സ്പീഡിൽ എഴുതിവിടാൻ പറ്റുന്ന സബ്ജക്ട് അല്ലാത്തതിന്റെ പ്രശ്നം വേറെ. എങ്കിലും ഇടവേള കുറയ്ക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.

ബൈ ദ ബൈ... സൈറ്റിൽ സജീവമായില്ലേ ഇപ്പോൾ...??? പുതിയ ഐറ്റംസ് ഒന്നുമില്ലേ???

rashid • 29-07-2021 10:11

എവിടെയാണ് ചേച്ചി പെണ്ണെ, തിരക്കുകൾ കഴിഞ്ഞ് ഈ അടുത്തെങ്ങാനും ഉണ്ടാവുമോ ചേച്ചിയുടെ രതി മഹോത്സവ കൃതികൾ??

Mythman • 28-07-2021 21:44

എന്റെ പൊന്ന് ജോ, ഇങ്ങളിത് എന്താണ്, ഇങ്ങനൊക്കെ late ആക്കാവോ... ഇതിപ്പോ ആദ്യം മുതലേ ഒന്നൂടെ വായിക്കേണ്ട വന്നു... എന്തായാലും സംഭവം കിടു ആയി. അടുത്ത പാർട്ട്‌ എങ്കിലും വൈകിക്കാതെ ഇങ്ങ് തന്നേക്കണേ...

?? • 29-07-2021 06:20

ഇടവേള കുറക്കുന്ന കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വേണ്ട നടപടികൾ ചെയ്യും

CUPID THE ROMAN GOD • 28-07-2021 21:37

രണ്ടും കൂടി  വന്നപ്പോ first ഏത് വായിക്കണം എന്നായിരുന്നു ഭാഗ്യത്തിന് ഇത് തന്നെ വായിച്ചു അല്ലേൽ ഇന്നത്തെ ദിവസം പോയേനെ.....
ഒരാളെ ഇത്ര ഫീൽ ആക്കി ഇരുന്നു എഴുതാൻ എങ്ങനെ പറ്റുന്നുവോ ആവോ....
ഉള്ള senti part വരുമ്പോ പൈപ്പ് തുറന്നുവിട്ട പോലെ കണ്ണീർ അങ്ങട് പോവാ main ആയി ആ ഭദ്രയുടെ ഡയലോഗ്സ് വായിക്കുമ്പോൾ......

Cliche പൊളിക്കുന്നത് ഒക്കെ variety and unique ആയിട്ടുണ്ട് പക്ഷെ അവരെ ഒരുമിപ്പിക്കുന്ന കാര്യത്തിൽ ഒന്ന് വിട്ടുവീഴ്ചക്ക് ശ്രമിച്ചുടെ ?
അവനെ എത്രയും പെട്ടന്ന് അവൻ പറഞ്ഞ അവളുടെ ആ level'ilot എത്തിച്ചാൽ മതിയാരുന്നു ?

Ok bei ?

?? • 29-07-2021 06:19

ഇതിലിപ്പേന്തോന്നാ ഇത്ര കരയാൻ... ??? കരയാൻവേണ്ടി ഞാനൊന്നും ചെയ്തില്ലല്ലോ ബാലാ???

ഒരുമിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ട്... നല്ലൊരവസരം കിട്ടിയാൽ ഒന്നിപ്പിക്കാവേ???

CUPID THE ROMAN GOD • 31-07-2021 18:21

നിങ്ങൾക് അങ്ങനെ ഒന്നും തോന്നില്ല മാഷേ പക്ഷെ ചില വരികൾ ചിലർ പറയുമ്പോൾ അത് വായിക്കുകയോ കേൾക്കുകയോ മറ്റോ ചെയുമ്പോൾ അത് മനസ്സിൽ തട്ടും, ഫീൽ ആകും....
ഇതിൽ ഭദ്ര പറയുമ്പോൾ അങ്ങനെ ആണ്...
പലർക്കും പല രീതിയിൽ അല്ലെ ഫീൽ കിട്ടുന്നത് ?......
പക്ഷെ അങ്ങനെ ഒരു ഫീൽ  നൽകാൻ ഇങ്ങക്ക് കഴിയും എന്ന് മുമ്പേ ഒരു അടാർ item കൊണ്ട് കാണിച്ചു തന്നത് ആണ്.

"ഒരുമിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ട്… നല്ലൊരവസരം കിട്ടിയാൽ ഒന്നിപ്പിക്കാവേ???"

ഹാവൂ ഇതൊന്ന് കേട്ടാൽ മതി...
തിരുപ്പതി ആയി ??

?? • 31-07-2021 19:29

എനിക്കു വയ്യ???

Tiger • 28-07-2021 20:59

❤️❤️❤️vayichitt varam

?? • 29-07-2021 06:16

തീർച്ചയായും

അഗ്നിദേവ് • 28-07-2021 20:43

Heart touching പാർട്ട് ആയിരുന്നൂ മോനേ ഇത്.❤️❤️❤️❤️❤️❤️❤️

?? • 29-07-2021 06:16

ഇതൊക്കെയൊരു ഹരല്ലടോ

Sanju • 28-07-2021 19:58

Good

?? • 28-07-2021 20:01

Thanks

Zani • 28-07-2021 18:58

Dey neee 2018 thodangiya story aadey onn pettnn theerrth thaadey

?? • 28-07-2021 20:17

18ൽ തുടങ്ങിയല്ലേ ഒള്ളു. ഈയിടെയല്ലേ എഴുതാൻ തുടങ്ങിയത്

A_D_I_T_Y_A_N • 28-07-2021 18:58

Ethaan jo bro late aaval ninngalude oru sheelam aanallo? enndhaylum kadha nyz aayittunnd waiting for nxt part.pettann kittillann ariyaam engilum nerathe kittum enn predheekkshikkunnu???

?? • 28-07-2021 18:59

ജോലിത്തിരക്കുകൊണ്ടാണ് വൈകുന്നത്. അടുത്ത പാർട്ടെങ്കിലും സ്പീഡിൽ തരാൻ ശ്രമിക്കാം

Providencer • 28-07-2021 20:21

ശെരിയന്നാ...... ???

?? • 28-07-2021 20:19

?

Silver line • 28-07-2021 21:27

Next part petnn thrnm alnki Anne nmml edkm?

ഹരി • 28-07-2021 17:18

തുടരണം.... അടുത്ത പാർട്ട് അധികം ലേറ്റ് ആവാതെ പോസ്റ്റ്‌ ചെയ്യാൻ നോക്കണേ...& ഇപ്പൊ വേറെ level ആയട്ടോ story... Ah cliché അങ്ങോട്ട് മാറ്റിപിടിച്ചു...i like that?????

?? • 28-07-2021 18:53

ക്ലിഷേകൾ പൊളിക്കുന്നത് എന്നുമെന്റെയൊരു വീക്ക്നെസ് ആയിരുന്നു??????

Triteya • 28-07-2021 16:31

Itenth malarrrr...?
Ini 5 masam kazhinju nokkiya porehhh???

?? • 28-07-2021 18:52

ധാരാളം

Triteya • 29-07-2021 11:52

Deyyy
Kalikkalleeee
Vegam tranedeyyyy

പപ്പു • 28-07-2021 16:28

ഇതെങ്ങോട്ട് പോവോ എന്തോ

?? • 28-07-2021 18:52

വായക്കു തോന്നുന്നത് കോതയ്ക്കു പാട്ട്

ചാക്കോച്ചി • 28-07-2021 15:36

പൊന്ന്‌ചങ്ങായീ.....ഇതൊരുമാതിരി ബല്ലാത്ത അവസ്ഥ ആയിയപ്പോയല്ലോടോ..... ഇതിനൊക്കെ എന്ത് മറുപടി തരണമെന്നും അറിയില്ല.....കാരണം വായിച്ചു കഴിഞ്ഞപ്പോഴേക്കും മനസ്സ് ആകെ മൊത്തം കലങ്ങി മറിഞ്ഞിരിക്കുവാണ്.......ഒക്കെ കലങ്ങി തെളിയണമെങ്കിൽ സമയമെടുക്കും...
//എന്റെ കൂട്ടുകാരൻ ശ്രീഹരിക്ക് അവൻ പ്രേമിക്കുന്ന പെണ്ണിനെക്കെട്ടാൻ ആരുടേം ഉത്തരവോ അനുവാദമോ വേണ്ട, അതെനിക്കറിയാം…!!!. പക്ഷേ ഈശ്വരമംഗലത്ത് ഹരീന്ദ്രമേനോന്റെ മോൻ ശ്രീഹരിക്ക് ലക്ഷംവീടു കോളനീൽ താമസിക്കുന്ന, മാനംവിറ്റു ജീവിക്കുന്നൊരു പെണ്ണിന്റെമോളെക്കെട്ടാൻ പറ്റൂല്ലടാ. അത്… അതങ്ങനെയാടാ… !!!.// ഞാൻ കരുതി ഡിബിന്റെ ഈയൊരു ഡയലോഗിലെങ്കിലും ശ്രീ വീഴുമെന്ന്..... അത്രേം മൂർച്ചയേറിയ വാക്കുകളല്ലേ അത്... എന്നിട്ടും ആ ക്ണാപ്പന് ബോധം വന്നില്ലേ എന്നാ ചെയ്യാനാടാ ഉവ്വെ....ശ്രീയുടെ കാര്യത്തിൽ സഹതാപമേ ഉള്ളൂ....... അതിൽ ചിലപ്പോ പുച്ഛത്തിന്റെ കണികകളും ഉണ്ടാവാം...
എങ്കിലും ഭദ്രയുടെ ഇപ്പോഴത്തെ നിസഹായവസ്ഥയിൽ സങ്കടമുണ്ട്......പാവം... അതിൽ ശ്രീയുടെ പങ്ക് ചെറുതല്ലാത്തതാണല്ലോ...
എങ്കിലും അവന്റെ അവസാന വാക്കുകളിൽ പ്രതീക്ഷ ഉണ്ട്.... അതാണ് ഏക ആശ്വാസം....
കെ പേരിനെ അന്വർത്ഥമാക്കുമെന്ന വിശ്വാസത്തോടെ പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുന്നു...

?? • 28-07-2021 18:51

സഹതാപം... പുച്ഛം.... അതിന്റെ കൂട്ടത്തിൽ ചെറിയൊരു പ്രതീക്ഷ. ആഹാ അന്തസ്സ്...

ഡിബിന്റെ വാക്കുംകേട്ട് ഒറ്റയടിക്കങ് മാറാൻ പറ്റുവോ ശ്രീഹരിക്ക്..?? അതിനൊക്കെ അതിന്റെതായ സമയം വേണ്ടേ ദാസാ???...

ഇനിയിപ്പോ അവന് തോന്നിയാലും അവൾക്ക് തോന്നണ്ടേ???

ചാക്കോച്ചി • 28-07-2021 19:52

എന്തൊക്കെയായാലും ഞമ്മള് പ്രതീക്ഷ കൈവിട്ടിട്ടില്ല പഹയാ..... Anyway കട്ട വെയ്റ്റിങ്...

?? • 28-07-2021 19:49

???

JOSEPH • 28-07-2021 15:29

ശ്രീയും ഭദ്രയും പരസ്പരം ഉള്ള കൌണ്ടർ കൊണ്ട് നിറഞ്ഞ പാർട്ട്‌ ആയി. മൊത്തത്തിൽ ഒരു ഡാർക്ക്‌ ഫീൽ. മനസ് പറയുന്നത് കേൾക്കാനോ അതോ തലച്ചോറ് ഉപദേശിക്കുന്ന പോലെ കേൾക്കണോ. എല്ലാ പ്രണയത്തിലും ഈ ഒരു വടംവലി സ്വാഭാവികം. പ്രണയം മുട്ട ഇട്ടാൽ മറ്റെല്ലാം മറന്നു പോകുന്ന അവസ്ഥ. വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കില്ല. എങ്ങനെ ഇവർ ഒന്നിക്കുമെന്ന് കാത്തിരുന്നു കാണാം.ശ്രീ ഭദ്ര ക്ലാസ്സിൽ നിന്നും വിളിച്ചു കൊണ്ട് പോയി അവസാന പേജിൽ ആ ഡയലോഗ് പൊളിച്ചു. ഈ പ്രാവശ്യം 20 പേജ് എങ്കിലും കിട്ടിയല്ലോ മഹാഭാഗ്യം.?അപ്പൊ അടുത്ത പാർട്ട്‌ എന്നു കിട്ടും ചോദിക്കുന്നില്ല ജോ കാര്യം ആയത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല.

?? • 28-07-2021 18:48

ഇങ്ങളിപ്പോഴും ഇപ്പൊക്കിട്ടും ബിരിയാണീന്ന മട്ടിൽ ഇവര് രണ്ടും ഒന്നിക്കൂന്നുംകരുതി ഇരിക്കുവാണോ...????????????

Akhil • 28-07-2021 14:35

ഓഹ് ഡാർക്ക്‌ ഫാന്റസി ?

?? • 28-07-2021 18:47

Only oreo... ഡാർക്ക് ഫാന്റസി എനിക്കിഷ്ടമല്ല??????

Sidh • 28-07-2021 14:12

രണ്ടാളും പ്ലാനിട്ട് പോസ്റ്റിയത് ആണോ സ്റ്റോറി.,.,.,.,.,.?

രഹസ്യങ്ങൾ എല്ലാം വെളിവായി.,.,..,.,  രണ്ട് പേരുടെയും തുറന്നു പറച്ചിലുകൾ......

മൊത്തതിൽ ഒരു sad part തന്നെ ആയിരുന്നു ഇത്.,.,.,..,.

അവൻ ചിന്തിക്കുന്നതിൽ കാര്യമുണ്ട്..,.,,. അഭിമാനവും മറ്റുള്ളവർ എന്ത് പറയുമെന്ന് ചിന്തിച്ചു നടക്കുന്ന ആളുകൾ ആണ് നമ്മുടെ നാട്ടിൽ.,.,.,..,

മറ്റുള്ളവരുടെ ജീവിതത്തിൽ തലയിട്ട് നോക്കുന്നവർ അവർക്ക് ഇടയിൽ ജീവിക്കുന്ന ശ്രീഹരിക്ക് അങ്ങനെ ചിന്തിച്ചതിൽ അത്ഭുതമില്ല.,.,.,,.
അഭിമാനിയായ കോടിശ്വരൻ ആയ അച്ഛൻ അതിന് സമ്മതിക്കില്ല.,.,.,.,..

ഡിബിൻ പറഞ്ഞത് ശരിയാണ്.... കാറിൽ അല്ലാതെ യാത്ര ചെയ്യാത്ത ബ്രാൻഡർഡ് സാധനങ്ങൾ യൂസ് ചെയുന്ന അവനു എങ്ങനെ അവളെ പോലെ ഒരുപാട് വേദനകൾ ഉള്ളിൽ ഉള്ള അവളുടെ അവസ്ഥ മനസിലാക്കാൻ കഴിയുക.,.,,.,

സാഹചര്യങ്ങൾ അവളുടെ അമ്മയെ ഒരു വേശ്യയാക്കി..... അത് അവളുടെ തെറ്റല്ല..,.,.,,.  അത് അവൻ മനസിലാക്കി എന്ന് വിചാരിക്കുന്നു.....

രണ്ട് പേരും മിണ്ടാതെ നിന്നപ്പോൾ ഓരോന്ന് പറഞ്ഞു ഉണ്ടാക്കിയ ആളുകൾ അല്ലെ അവരുടെ കൂടെ പഠിക്കുന്നെ.....  ഇതുപോലെ ഉള്ളവരെ എന്ത് ചെയ്യാൻ..... ?

അവളുടെ അത്ര യോഗ്യത അവനു ആകാൻ കഴിയുമോ.,.,.,.,., ഒന്നിക്കുമോ അവർ..,..,.,,.,.

ഇനിയെന്ത് എന്നൊരു ചോദ്യമായി നിൽക്കുന്നു.,.,.,., അടുത്ത ഭാഗം വൈകാതെ വരുമെന്ന് വിചാരിക്കുന്നു.,.,.,,.,

സ്നേഹത്തോടെ സിദ്ധു.,., ❤❤

?? • 28-07-2021 18:45

സത്യമായിട്ടും ഒരുമിച്ചു പ്ലാൻ ചെയ്തു പോസ്റ്റിയതോന്നുമല്ല. ഡോക്ടർ അയച്ചൂന്നും പറഞ്ഞവന്റെ മെസേജ് വന്നപ്പഴാ ഞാനും അയക്കുമെന്നുള്ള കാര്യം അവനറിഞ്ഞത്. അതുകൊണ്ടാ അവന്റേത് ഇന്നലേം എന്റേത് ഇന്നുമായിട്ടു വന്നത്.

സാഡ് പാർട്ടാക്കി എഴുതിയതൊന്നുമല്ല. സാഹചര്യവശാൽ അങ്ങനെയായിപ്പോയതാ. രണ്ടുപേരും പരസ്പരം മനസ്സിലാക്കിയതിനാൽ ഇനിയൊന്നു ശ്രമിച്ചു നോക്കാല്ലോ...

എന്തായാലും ഇനിയെന്ത് എന്ന ചോദ്യം തന്നെയാണ് എന്റേം പ്രശ്നം. ഒന്നും പറയാറായിട്ടില്ല. ക്ലൈമാക്സ് വരുന്നതുവരെ ഒന്നും പ്രതീക്ഷിക്കരുത്... എന്താന്നുവെച്ചാൽ എഴുതുന്നത് ഞാനല്ലേ??????

മാക്കാച്ചി • 28-07-2021 20:08

അതൊക്കെ നവാവധു വായിച്ചില്ല എക്സ്പീരിയൻസ് ആയി പഹയാ. ??
അതിന്റെ ഒരു സീസൺ കൂടി ആയാൽ polikkum

?? • 28-07-2021 20:18

ഒരു പ്രതീക്ഷയും വേണ്ട

ജോർജ് • 28-07-2021 20:36

ദുഷ്ടൻ ?

Beast • 28-07-2021 12:36

പാർട്ട് 11 റിവ്യൂ :-

അങ്ങനെ എല്ലാ ക്ലീഷകളും പൊളിച്ചടുക്കി ??? അത് പക്ഷെ മനസ്സിനെ ഒരുപാട് സങ്കടപ്പെടുത്തി. സസ്പെൻസുകൾ എല്ലാം വെളിവായി, ശ്രീഹരി വെള്ളമടിച്ച് ഫിറ്റായി ഭദ്രയുടെ വിവാഹത്തലേന്ന് അല്ലെ ഈ കഥ കൂട്ടുകാരോട് പറയുന്നത്…?!

സാരമില്ല പോട്ടെ ഒരു കുപ്പി പൊട്ടിച്ചു വെള്ളം ചേർക്കാതെ അടിച്ചു ഫിറ്റായി കിടന്നുറങ്ങാൻ നോക്ക്… രാവിലെ കെട്ട് സമയത്ത് വിട്ടാൽ പോയി ശ്രീഭദ്ര’യുടെ കല്യാണം കൂടണം, സദ്യയും കഴിക്കണം …

ഓ സോറി, സ്റ്റാറ്റസുള്ള ചെക്കൻ അല്ലെ ? ഒരു വേശ്യയുടെ മോളുടെ വിവാഹത്തിന് പോവില്ലല്ലോ … ശ്ശോ മറന്നു ?

ഈ പാർട്ടിൽ ചെകുത്താൻ വേദം ഓതുന്നത് പോലെയാണ് ശ്രീഹരി യുടെ കുമ്പസാരം തോന്നിയത് ?

എന്തിനായിരുന്നു ഈ പട്ടി ഷോ … ശ്രീ ഹരി???

ഡിബിൻ കലക്കി..❤️ അവൻ അവളെ കെട്ടിയാൽ പൊളിക്കും … (എൻറെ പെർസണൽ അഭിപ്രായം മാത്രം)

പിന്നെ ആരാണ് ഭദ്രയെ വിവാഹം കഴിക്കാൻ പോകുന്നതെന്ന് അറിയില്ല. ആരായാലും ഭദ്രയെ കുറിച്ച് എല്ലാം അറിയുവൻ ആയിരിക്കുമല്ലോ …?

ശരിക്കും അവനാണ് മാസ്സ് …????❤️?

റേറ്റിംഗ് :5/5 ??❤️

?? • 28-07-2021 18:39

പഴേ കമന്റിന് കുറച്ചുകൂടി ഡെക്കറേഷൻ ആഡ് ചെയ്ത് പോസ്റ്റിക്കളിക്കുവാല്ലേ... കൊച്ചുകള്ളാ...???

എന്തായാലും ഭദ്രേനെ കെട്ടാൻ പോകുന്നവൻ... അവൻ മിക്കവാറും മാസ്സ് തന്നെയായിരിക്കും. ???

DD • 28-07-2021 12:07

Happy bday bro

?? • 28-07-2021 18:37

ഇന്നെന്റെ birthday അല്ല ചങ്കേ???

Aradhakan • 28-07-2021 11:58

ഈ ഭാഗവും കൊള്ളാമായിരുന്നു.രണ്ട് പേരുടെയും ഉള്ള് തുറന്നുള്ള ഏറ്റുപറച്ചിൽ പലതിനും വഴിയാകും എന്നാലും എനിക്ക് ഇഷ്ടമായത് ഡിബിൻ്റെ മുഖത്തടിഛ പോലുള്ള വർത്തമാനം അണ്.ഇനി ഓണത്തിനങ്ങാനും നോകിയ മതി ലെ
സ്നേപൂര്വ്വം ആരാധകൻ❤️

?? • 28-07-2021 18:36

ഓണമെന്നു പറയുമ്പോൾ പെട്ടന്നിങ്ങു വരില്ലേ മച്ചൂ..?????? ശോ... വീണ്ടും ഞാൻ അദ്ധ്വാനിക്കണമല്ലോ???

Aradhakan • 28-07-2021 20:58

അ തിരുവിരലിലെ പേശികൾ ഒന്ന് അഴയെട്ടെന്നെ?

?? • 29-07-2021 06:11

???

ജോർജ് • 28-07-2021 11:58

ജോക്കുട്ടാ
ശ്രീ ഉറപ്പായും ഭദ്രേ  കെട്ടും.. അവൻ ആരാണ് എന്ന് അറിഞ്ഞു കഴിഞ്ഞു.. ഇനി  ഭദ്രേ  കെട്ടാനുള്ള സ്റ്റാൻഡേർഡ്  അത്  അവൻ  നേടും കല്യാണ പന്തലീന്നു  അവൻ അന്തസ്സായി ഇറക്കി  കൊണ്ടുപോരും.. ഈ  പാർട്ടിൽ നിന്നും മനസ്സിലായതാ ?.
ഒരു  പണച്ചാക്കിന്റെ  മോൻ.. ബ്രാൻഡഡ് ചെക്കൻ.. അവൻ ഒന്ന് മടിച്ചെങ്കിൽ കുറ്റം പറയാൻ  പറ്റുമോ. പിന്നേ അവന്റെ  പഴയ  വാർത്തമാനസങ്ങൾ ഒക്കെ ഒരു ആവേശം മാത്രം എന്ന് മനസിലായീ.. ഡിബിൻ നന്നായി സ്കോർ ചെയ്തു.  ഒരു കാര്യം മത്രേം ഉള്ളൂ ഭദ്രേ  കെട്ടാന്നിരിക്കുന്ന പയ്യൻ ഉണ്ടല്ലോ ഇതൊക്കെ  അവളുടെ അമ്മയുടെ പാസ്ററ് ഒക്കെ അറിഞ്ഞരിക്കുമല്ലോ കെട്ടാൻ പൊന്നെ. അപ്പോൾ അവനല്ലേ ശരിക്കും മാസ്സ് ?.
അടിപൊളി ആയി  ജോ  താമസിക്കാതെ  തരാൻ  പറ്റുമോ എന്ന് നോക്ക്..
സ്നേഹം മാത്രം..

?? • 28-07-2021 18:35

അമ്പട പുളുസൂ... ചെക്കന്റെയൊരു ആഗ്രഹം നോക്കിയേ...!!!. നോക്കിയിരുന്നോ... ആഗ്രഹിച്ചപോലെയെല്ലാം നടക്കും..

ഞാനാരാ മോൻ??????

ജോർജ് • 28-07-2021 20:41

നീ   അപ്പൊ ബിരിയാണി തരൂല്ലേ.. ബദ്രീങ്ങളെ ഭദ്രേടെ  എങ്കിലും ഡിക്കി പൊളിക്കുന്നരുത് വായിക്കാൻ വേണ്ടി ആരുന്നു.... ചേച്ചിയുടെ ഡിക്കി യിൽ ഒരു വട്ടം താജ് മഹൽ  പണിതു  എന്ന് പറഞ്ഞിട്ടും അത്  നീ  ഉഴപ്പി.. ഇവിടേം കാലാ...??????

?? • 29-07-2021 06:14

ഫ മ്ലേച്ചാ... എന്നോടിത്തരം കുത്സിത പ്രവർത്തികൾ ചെയ്യാൻപറയാൻ എങ്ങനെ ധൈര്യം വന്നൂ തനിക്ക്... ???

കരണം പൊളിഞ്ഞോണ്ടിരിക്കുമ്പഴാ അവന്റെയൊരു ഡിക്കി???

rashid • 28-07-2021 11:43

കൊള്ളാം, ഈ ഭാഗത്തിൽ സ്കോർ ചെയ്തത് ഡിബിൻ ആണ്, നായകന്റെ യഥാർത്ഥ അവസ്ഥ open ആയി തന്നെ അവനങ് പറഞ്ഞു. ഭദ്രയും കലക്കി, അമ്മ കാരണം സ്വന്തം അവസ്ഥ മോശമായിട്ട് പോലും ആ അമ്മയെ കുറ്റം പറയാൻ കാണിക്കാത്ത അവളുടെ മനസ്സ് ആണ് great

?? • 28-07-2021 18:33

അപ്പോഴെന്റെ ശ്രീഹരി സൈഡായെന്നോ... ??? എന്നാപ്പിന്നെ അടുത്ത പാർട്ടിൽ കാണിച്ചു തരാം ഞാൻ??????

rashid • 29-07-2021 10:10

ഈ പാർട്ടിൽ നായകൻ സൈഡിൽ ആയിപോയി. പക്ഷെ പുലി പതുങ്ങുന്നത് എന്തിനാണെന്ന് നമുക്ക് അറിയാലോ ????

Vishnu Njr • 28-07-2021 11:32

Nice

?? • 28-07-2021 18:32

താങ്ക്സ്

Beast • 28-07-2021 10:22

അങ്ങനെ സസ്പെൻസുകൾ എല്ലാം വെളിവായി , ശ്രീഹരി വെള്ളമടിച്ച് ഫിറ്റായി ഭദ്രയുടെ വിവാഹത്തലേന്ന് അല്ലെ ഈ കഥ കൂട്ടുകാരോട് പറയുന്നത്...?!

സാരമില്ല പോട്ടെ ഒരു കുപ്പി പൊട്ടിച്ചു വെള്ളം ചേർക്കാതെ അടിച്ചു ഫിറ്റായി കിടന്നുറങ്ങാൻ നോക്ക്... രാവിലെ കേട്ട് സമയത്ത് വിട്ടാൽ പോയി ശ്രീഭദ്ര'യുടെ കല്യാണം കൂടണം, സദ്യയും കഴിക്കണം ...

ഓ സോറി, സ്റ്റാറ്റസുള്ള ചെക്കൻ അല്ലെ ? ഒരു വേശ്യയുടെ മോളുടെ വിവാഹത്തിന് പോവില്ലല്ലോ ... ശ്ശോ മറന്നു ?

ഈ പാർട്ടിൽ ചെകുത്താൻ വേദം ഓതുന്നത് പോലെയാണ് ശ്രീഹരി യുടെ കുമ്പസാരം തോന്നുന്നത് ?

എന്തിനായിരുന്നു ഈ പട്ടി ഷോ ... ശ്രീ ഹരി???

ഡിബിൻ കലക്കി..❤️ അവൻ അവളെ കെട്ടിയാൽ പൊളിക്കും ...

?? • 28-07-2021 18:31

ഇങ്ങളെന്താ തമാശയാക്കാണ്... ??????

ഇയ്യന്റെ സസ്പെൻസു മൊത്തം പൊളിച്ചാൽ ഞാൻപിന്നെന്തോ ചെയ്യും ഹമുക്കെ...????????

ഇനി മേലാലെന്റെ സസ്പെൻസെങ്ങാനും പൊളിക്കാൻ ശ്രമിച്ചാലുണ്ടല്ലോ... അമ്മച്ചിയാണേ ചട്ടുകം പഴുപ്പിച്ചു ചന്തീലു വെച്ചുതരും. പറഞ്ഞേക്കാം?

The_Wolverine • 28-07-2021 10:17

മുത്തേയ്... ❤️❤️❤️

?? • 28-07-2021 18:28

എന്നാ മുത്തേ♥️♥️♥️

Mulla • 28-07-2021 09:55

അല്ല ചങ്ങായിമാരെ ഇങ്ങളെ ഒരു ഉമ്മ പെറ്റതാന്നോ...?

പിന്നെ കഥ യുടെ പല ഭാഗങ്ങളിലും മനസ്സിൽ നോവായി കിടക്കുന്നു.....

സാധാരണ നായകന്‍ മാരില്‍ നിന്നും വ്യത്യസ്തമായി അവതരിപ്പിച്ചു.

പിന്നെ ഒരു സമാധാനം എന്താണ്‌ എന്ന് വെച്ചാല്‍ 'ശ്രീഭദ്രം' എന്ന പേരില്‍ ആണ്‌ ആശ്വാസം....

Please വേര്‍ പിരിക്കരുത്....!
എന്തെങ്കിലും ഒരു magic.....
❤️❤️❤️❤️❤️❤️

?? • 28-07-2021 18:28

അയ്യപ്പനും കോശിയും ശത്രുക്കളായിരുന്നു... എന്നിട്ടും കഥയ്ക്ക് ആ പേരല്ലേ വന്നത്?????????

ക്ലൈമാക്സ് വരുന്നതുവരെ ഒന്നും പ്രതീക്ഷിക്കരുതെ???

Mulla • 28-07-2021 19:44

അവസാനം അവർ കൈ കൊടുത്തു... ഒന്നായി.... ???

?? • 28-07-2021 19:50

???

വേട്ടക്കാരൻ • 28-07-2021 09:47

ജോ ബ്രോ,എന്താ പറയേണ്ടേ ഹൃദയത്തിൽ മുള്ളു തറച്ചപോലെ വല്ലാത്തൊരു നൊമ്പരം.എന്തായാലും എനിക്ക് ഈ പാർട്ട് വളരെയധികം ഇഷ്ട്ടപ്പെട്ടു.സൂപ്പർ ബ്രോ.വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു....

?? • 28-07-2021 18:26

എന്നാപ്പിന്നെ അതിലേക്കു മരുന്നൊഴിക്കുന്ന കാര്യം ഞാനേറ്റു. ഒരാളും മുറിവേറ്റു പിടയുന്നതെനിക്കു സഹിക്കൂല്ല

അജയ് • 28-07-2021 09:46

ജോ ബ്രോ

ഇത് ഇങ്ങനെ ഒക്കെയാകും എന്ന് ഞാനും കരുതിയില്ല,,, ഞാൻ സാധാരണ എന്തൊക്കെ പറഞ്ഞാലും നടന്നാലും സ്റ്റിൽ ഐ ലവ് യു എന്ന് പറയുന്ന നായകനെ മാത്രം കണ്ടും വായിച്ചും അറിഞ്ഞതിന്റെയാവും അൻഎക്ഷ്പെക്ട് ആയിരുന്നു അവന്റെ മാറ്റം

സത്യം പറഞ്ഞാൽ നായകന്റെ മാറ്റത്തെ കുറിച്ച് വായനക്കാർക് പറയാനുള്ളത് ഡിബിൻ തന്നെ പറഞ്ഞു കഴിഞ്ഞു

എന്നാലും വേണ്ടന്ന് വെക്കണ്ടായിരുന്നു,, അവന്റെ സ്റ്റാറ്റസിനു അവൾ ചേരില്ല സത്യം തന്നെ പക്ഷെ അതൊന്നും അവൻ സ്വയം ഉണ്ടാക്കിയതല്ലല്ലോ നാളെ അച്ഛൻ അടിച്ചിറക്കിയാൽ വെറും ശ്രീഹരി മാത്രം ആവില്ലേ
പലതും അടിപൊളി ആയിരുന്നു ഏത് നായകന്റെ വീരവാദം ഒക്കെ വെറുതെ ആയിരുന്നു എന്ന് അവൻ തന്നെ മനസ്സിലാക്കുന്നത് ആ സ്വത്തിന്റെ കാര്യത്തിൽ ഉള്ളത് അടക്കം

ഭദ്ര ❤❤ഇതുവരെ കലിപ്പ് പിന്നെ സാഹചര്യം മാത്രം നോക്കി ഇഷ്ടപ്പെട്ടു ഇപ്പൊ അവളുടെ സ്വഭാവം കൂടെ കാണിച്ചു തന്നു യഥാർത്ഥ സ്വഭാവം ❤മുഖമൂടിക്ക്  പിന്നിൽ ഉള്ളത്

ഇതിനി എന്താവും ??ഇതുവരെ അവളെ വളച്ചാൽ മതിയായിരുന്നു ഇനിമുതൽ അവന്റെ മനസ് കൂടെ പഴയപോലെ ആവണം അതിനി ആവില്ല സ്വയം തിരിച്ചറിഞ്ഞില്ലേ ??ഇനി അവളും വന്നു സംസാരിക്കാൻ നിക്കുവോ ഏയ്

ഒന്നിപ്പിക്കില്ലേ ???പ്ലീസ് ?

എന്തയാലും ഈ ഭാഗവും കൊള്ളാം ❤❤❤
അടുത്തൊന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നത്  സത്യം ❤അടുത്തതും അടുത്തൊന്നും പ്രതീക്ഷിക്കുന്നില്ല  എന്നത് മറ്റൊരു സത്യം ??

അപ്പൊ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

By
   അജയ്

?? • 28-07-2021 18:25

രണ്ടിനേം ഒരുമിപ്പിക്കാനല്ലേ പാടുപെടേണ്ടതുള്ളു... തല്ലിപ്പിരിപ്പിക്കാൻ വേണ്ടല്ലോ??????

എന്തായാലും ഒന്ന് വളച്ചു നോക്കാം... വളഞ്ഞാൽ ഭാഗ്യം.

ശ്രീഹരിയുടെ തിരിച്ചറിവുകൾ... അതെന്തോരം ലെവലിലേക്കു വരുമെന്നുള്ളത്... അത് നമ്മുക്ക് കാത്തിരുന്നുമാത്രം കാണേണ്ടുന്ന ഒന്നാണ്.

ബൈ ദ ബൈ... രണ്ടുമാസമായിട്ടും പുതിയ പാർട്ട് പ്രതീക്ഷിക്കാതിരുന്നതെന്താണ്...?????????

അജയ് • 28-07-2021 20:42

ഒരുമിപ്പിച്ചൂടെ ???

വളയ്ക്ക് വളയ്ക്ക് ശ്രെമിച്ചു നോക്ക് വളയും ??❤❤?

ശ്രീഹരി ആയതോണ്ട് ഒന്നും പറയാനും പറ്റത്തില്ല ?എന്നാലും അവൾ ആക്കി കളഞ്ഞില്ലേ ഇനിയും പോയി ഡയലോഗ് അടിച്ചാൽ നാറ്റിക്കും ?‍♂️?‍♂️

ഞാൻ മാക്സിമം 4മാസം ആണ് ജോയിൽ നിന്ന് ഗ്യാപ് പ്രതീക്ഷിച്ചത് ??

?? • 29-07-2021 06:15

എന്നാപ്പിന്നെ പ്രതീക്ഷ ഞാൻ തെറ്റിക്കുന്നില്ല... അടുത്ത പാർട്ട് 4 മാസം കഴിഞ്ഞിട്ടു തരാം??????

അജയ് • 29-07-2021 09:45

???മോനുസേ നോ ?

MAcBETH✔️ • 28-07-2021 09:43

?❤

?? • 28-07-2021 18:25

?♥️

Rocky • 28-07-2021 09:12

Brother nigal polli aattoo njan sharikum miss chayyithu nigala  ethra pravasham vannu Nokki enth ariyoo nigal late akkum enth ariyam enthalum vayyichit prayam Arjun thakarkand appo jo brother pollikum ❤️❤️❤️?oru one monthnta ullil next part tharooo

?? • 28-07-2021 09:29

തീർച്ചയായും ശ്രമിക്കാം

DaMoN • 28-07-2021 08:56

Vayichu bro ishtapettu. Iniyipol adutha kollam nokiyal mathiyallo alle

?? • 28-07-2021 18:25

അങ്ങനെ ഉറപ്പിച്ചൊന്നും പറയാൻ പറ്റൂല്ല

Rahul PV ? • 28-07-2021 08:52

നാറികൾ രണ്ടും അടുത്തടുത്ത ദിവസങ്ങളിൽ തന്നെ കഥ ഇട്ടല്ലോ.എന്ത് പറ്റിയോ എന്തോ.ഇനിയാ ദീരവിനെ കൂടെ ഒന്ന് ശരിയാക്ക് പാവം ചെക്കൻ കോട്ടയിൽ കിടന്ന് നട്ടം തിരയുവാ

?? • 28-07-2021 09:29

ചെക്കനേം അധികം വൈകാതെ പുറത്തു വിടാനാകുമെന്നാണ് പ്രതീക്ഷ.

♨♨ അർജുനൻ പിള്ള ♨♨ • 28-07-2021 08:31

അടിപൊളി ആയിട്ടുണ്ട് ???. വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം ?. അടുത്ത ഭാഗം ഞാൻ എന്ന് വരും എന്ന് ചോദിക്കുന്നില്ല. ഈ കഥ ഈ വർഷം തീരുമോ? ?. സ്നേഹം മാത്രം

?? • 28-07-2021 09:28

അധികം വൈകാതെ തീർക്കും പിള്ളച്ചേട്ടാ

?സിംഹരാജൻ • 28-07-2021 08:30

JO❤️?,
     
       രാവിലെ നല്ല മൂടിലാണല്ലോ... ന്തു പറ്റി രാവിലെ അപ്ഡേറ്റ് ചെയ്യാൻ...ഇനി നീ നന്നായോ ?....!!!

❤️?❤️?

?? • 28-07-2021 08:29

ആർക്കാ ഒരു ചേഞ്ച്‌ ഇഷ്ടമല്ലാത്തത് സഹോ???????

ജോർജ് • 28-07-2021 08:22

Jo
ചങ്ക്  ഡോക്ടറെ ഇട്ടതുകൊണ്ട് നാണം കെട്ട് ഇട്ടതാണോ.... ഏതായാലും ഇട്ടല്ലോ.. സെപ്റ്റംബർ നു ഇനി 10,35 ദിവസവും കൂടിയല്ലേ ഉള്ളൂ. അപ്പൊ ഹാപ്പി ബര്ത്ഡേ ഇൻ അഡ്വാൻസ് ???.
ഇനി എന്നാ അടുത്ത പാർട്ട്‌ അല്ല 20 പേജ് ഇട്ടോണ്ട് ചോദിച്ചതാ.. വായിച്ചിട്ടു വന്നു അഭിപ്രായം പറയാം. ഡോക്ടറെ കുറിച്ച് അഭിപ്രായം പറഞ്ഞില്ല.. അതിടട്ടെ  ആദ്യം.. അല്ലെ അവന്  വിഷമം ആവും..
സ്നേഹം മാത്രം ജോകുട്ടാ..

?? • 28-07-2021 08:28

എനിക്കുപണ്ടേ നാണോംമാനോമൊന്നുമില്ലാന്നറിഞ്ഞൂടെ...??? പിന്നെന്തിനാ ചോദിക്കുന്നെ...??????

ഫ്രീയായപ്പോൾ എഴുതിയിട്ടതാ... അതുകൊണ്ട് അടുത്ത പാർട്ട് എന്നുവേണമെങ്കിലും വരാം

Man • 28-07-2021 08:20

Oh sad .... jo ❤️✌️

?? • 28-07-2021 08:26

???

VisHNu • 28-07-2021 08:11

Happy Birthday jo chettaaaa ???

?? • 28-07-2021 08:15

ഇന്നെന്റെ birthday അല്ല സഹോ

alby • 28-07-2021 08:06

വന്നുവോ ഊരുതെണ്ടി.വഴി തെറ്റി വരാൻ ഈ എന്താണാവോ കാരണം. വഴിയമ്പലം ഒന്നും അല്ലല്ലോ ഇത്.

?? • 28-07-2021 08:15

ഞാൻ വിദേശത്തായിരുന്നൂന്നും ഇപ്പൊ ലീവിൽ വന്നതാണെന്നും ചിന്തിച്ചാൽ പ്രശ്നം തീർന്നില്ലേ??????

alby • 28-07-2021 12:15

"വോ.....നക്സലെറ്റ്..... നീ......"
ബാക്കി ഞാൻ പറയുന്നില്ല

?? • 28-07-2021 18:24

നക്സലേറ്റോ???

alby • 28-07-2021 22:00

തന്നെടെ

Dead king • 28-07-2021 07:55

Happy Birthday bro

?? • 28-07-2021 08:14

എന്റെ സഹോ... ഇന്നെന്റെ ജന്മദിനമൊന്നുമല്ലാ???

_ArjunDev • 28-07-2021 07:09

ജോക്കുട്ടന് പിറന്നാളാശംസകൾ.. ???

?? • 28-07-2021 08:14

എന്റെ പിറന്നാൾ സെപ്റ്റംബറിലാടാ പൊട്ടാ???

_ArjunDev • 28-07-2021 08:33

വർഷത്തിലൊരിയ്ക്കൽ നീ എന്നുപൊങ്ങുന്നുവോ അന്നാണ് നിന്റെ പിറന്നാൾ... So, Happy Birthday.. ??

?? • 28-07-2021 09:30

??????