Chapter Title : ശ്രീഭദ്രം ഭാഗം 3 [JO]
ഇതുതന്നെ പറയണേ...
ആ. പറയാം. പക്ഷേ അയാളതിന് മറുപടി പറയുമ്പോ എന്റെ കോടീശ്വരൻമോനാ കാശ് കൊടുത്തേക്കണെ... ഇല്ലേ നമ്മക്ക് നാണക്കേടാ...
ഞാനവനെ വാപൊളിച്ചു നോക്കിനിന്നു. ഇതെന്തൊരു ജന്മം. തന്തക്കുപറഞ്ഞാൽ പോലും ഇതേ കിളി. ഹോ ഇതിവനു മാത്രേ പറ്റൂ. വല്ലാത്തൊരു തൊലിക്കട്ടി തന്നപ്പോ... !!!. എന്തായാലും കാന്റീനിൽ പോയി ഓരോ ലൈമടിച്ചു. അവൻ കൊതികേറി ഒരു പഫ്സും. അവൻ വേറൊരു ചിന്തയുമില്ലാതെ അത് കുത്തിക്കയറ്റുവാണ്. എനിക്കാണെങ്കി അടുത്ത നടപടിയെന്തെന്ന ആകുലതയും. ഞാൻ പല വഴികളും ആലോചിച്ചു. അവനാകട്ടെ മുട്ടപഫ്‌സിൽ ഒരു മുട്ട മുഴുവനായി വെയ്ക്കാത്തതെന്താ എന്നത് മാത്രമാണ് ആലോചിച്ചത്.
ആഗോള പ്രശ്‌നംപോലെ അവളെക്കുറിച്ചാലോച്ചോണ്ടിരുന്ന എന്റെ നേർക്കാ ചോദ്യമവൻ തൊടുത്തുവിട്ടപ്പോൾ ഒറ്റയടിക്കു കൊല്ലാതെ വിട്ടത് അവന്റെ വീട്ടുകാരുടെ ഭാഗ്യം. എന്തായാലും എന്റെ മുഖം മാറിയതെ സ്വതസിദ്ധമായ ആ തൊലിഞ്ഞ ചിരിയോടെ അവനാ വിഷയം മാറ്റി. പുതിയ ഐഡിയ പറയാമെന്നു പറഞ്ഞിട്ട് അവനൊന്നും പറഞ്ഞതുമില്ല. ആ കലിപ്പോടെയാണ് ക്ലാസ്സിലേക്ക് തിരിച്ചു പോയത്. ക്ലാസ്സിലേക്ക് കയറുന്നതിന് മുന്നേ ഒരലർച്ചയാണ് കേട്ടത്. അത് ഭദ്രകാളിയുടെ ഗർജ്ജനമാണെന്നു മനസ്സിലായതും ഓടിയാണ് ഞാൻ ക്ലാസ്സിലെത്തിയത്. കിതപ്പ് മാറ്റാൻ പോലും മറന്ന് ഞാനാ കാഴ്ച്ച കണ്ടു. പിന്നോട്ട് തിരിഞ്ഞുനിന്ന് തൊട്ടുപുറകിലെ ബെഞ്ചിലെ പെമ്പിള്ളേരോട് പൊട്ടിത്തെറിക്കുകയാണെന്റെ ഭദ്ര.
ദേഷ്യംകൊണ്ടവളുടെ മുഖമാകെ ചുവന്നു തുടുത്തിട്ടുണ്ട്. മുടി ഒരു സൈഡിലൂടെ മാറിടംമൂടി മുന്നോട്ടു കിടപ്പുണ്ട്. കൈചൂണ്ടി നല്ല സ്വരത്തിൽ നല്ല കലിപ്പിലാണ് അലർച്ച. എന്നെയവൾ കണ്ടില്ലെങ്കിലും ബാക്കി കുറേപ്പേർ കണ്ടു. എന്ത് പറയണമെന്ന അവസ്ഥയിൽ അവരെന്നെ നോക്കുന്നത് കണ്ടപ്പോഴേക്കും അവളവളുടെ അവസാന വരിയും പറഞ്ഞു തീർത്തിരുന്നു.
ഒരാണും പെണ്ണുമൊന്നു മിണ്ടിപ്പറഞ്ഞാലോ, ഒന്നൊരുമിച്ചു കണ്ടാലോ, അതിന് മറ്റേ അർത്ഥം കണ്ടെത്തി പ്രേമമാണ് കോപ്പാണെന്നൊക്കെ പറഞ്ഞുപരത്തുന്ന നിന്റെയൊക്കെയീ പുഴുത്ത നാക്കുണ്ടല്ലോ... അതുംകൊണ്ടീ ഭദ്രേടെയടുത്തേക്ക് വന്നാലുണ്ടല്ലോ... ചെത്തി പട്ടിക്കിട്ടുകൊടുക്കും ഞാനത്.
ഒന്നും മനസ്സിലായില്ല. പക്ഷേ എല്ലാം മനസ്സിലായിയെന്ന അവസ്ഥയിലായിരുന്നു ഞാൻ. എല്ലാംകേട്ടുകൊണ്ടു കൂടെനിന്ന അവന്റെ തോണ്ടലുകൂടിയായപ്പോ മൊത്തമായും മനസ്സിലായി. നാവിറങ്ങിപ്പോയയവസ്ഥയിൽ തന്നെയായിരുന്നു ഞാൻ. ഗുണത്തിനോ ദോഷത്തിനോ ഒന്നും പറയാനാവാത്ത അവസ്ഥ. ഞാൻ നിൽക്കുന്നത് കണ്ടിട്ടാവാം അവള് തെറിവിളിച്ചുകൊണ്ടിരുന്ന മെറിനും നിമിഷയുമടക്കമുള്ള പെൺപടയൊന്നും മിണ്ടിയില്ല. അവളോടുള്ള കലിപ്പവർ പല്ലുഞെരിച്ചമർത്തുന്നത്
💬 Comments
View all comments