0%

Chapter Title : ശ്രീഭദ്രം ഭാഗം 5 [JO]

Author : JO Read All Parts 360
ക്ലാസിൽ ആ സ്വരം ഈർച്ചവാളിന്റെ ശബ്ദം പോലെ കേട്ടു. എന്തോ കുശുകുശുക്കുന്നത് എല്ലാവരും കേട്ടുകാണും. അവളും കേട്ടു. അവള് തല ചെരിച്ചൊന്നു നോക്കുന്നത് കണ്ടതും ഡിബിൻ പെട്ടന്ന് അറ്റൻഷനായി. പക്ഷേ അവള് അവിടെത്തന്നെ തിരിഞ്ഞുനിന്നു. ഡിബിൻ.... അവളുടെ വിളി. ഡിബിനൊന്നു ഞെട്ടുന്നത് ഞാൻ കണ്ടു. എനിക്ക് ചിരിപൊട്ടി. കഴുവേറി... എന്നെ പെടുത്തിയിട്ടു മുങ്ങിയതല്ലേ നീ.. ചെന്നു കേറിക്കൊടെടാ... മുഖത്തുവിരിഞ്ഞ ചിരി മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു. ഡിബിൻ... വൺ മിനിറ്റ്... കൈകാട്ടി വിളിക്കുന്ന അവളുടെ സ്വരത്തിൽ ചെറിയ മൂർച്ചയേ ഒള്ളു എന്നത് അവന്റെ ഭാഗ്യം. പക്ഷേ അടുത്തേക്ക് പോകാൻ അവനൊരു പേടി. അവനെന്നെയൊന്നു നോക്കി. ചെല്ലെടാ എന്നമട്ടിൽ അവനെയൊന്നു കണ്ണുകാണിച്ചുകൊണ്ട് ഞാനവന്റെ തോളിനിട്ട് എന്റെ തോളുകൊണ്ട് തട്ടിവിട്ടു. എന്നിട്ട് പതുക്കെ വാപൊത്തിച്ചിരിച്ചു. ഇത്തവണ അവളത്കാണുമെന്നുള്ള യാതൊരു പേടിയും എനിക്കുണ്ടായിരുന്നില്ല എന്നതാണ് സത്യം. എനിക്കുള്ളത് ആദ്യമേ കിട്ടിയല്ലോ. മാത്രവുമല്ല അവള് അവന്റെ മുഖത്തേക്ക് മാത്രമാണ് നോക്കുന്നത്. പക്ഷേ അവളുടെയടുത്തേക്ക് വേണോ വേണ്ടയോ എന്നമട്ടിൽ അടിവെച്ചടിവെച്ചു സംശയിച്ചു നടക്കുന്നതിനിടയിൽ അവനെന്നെ ദയനീയമായിട്ടൊന്നു പിന്തിരിഞ്ഞുനോക്കി. അക്കൂട്ടത്തിൽ അവളും. അവള് നോക്കിയതും അവനെ കളിയാക്കിച്ചിരിച്ചുകൊണ്ടിരുന്ന എന്റെ മുഖത്തെ ചിരി അറിയാതെ മാഞ്ഞു. ഒരു വിളറിയ ഭാവം എന്റെ മുഖത്തുനിറഞ്ഞുകാണണം.
പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ അവളുവീണ്ടും അവന്റെ മുഖത്തേക്കുതന്നെ നോട്ടം മാറ്റി. ആ നോട്ടം കൂടി കണ്ടതോടെ ഡിബിൻ അത്രനേരം നടന്നതിലും വളരെപ്പതുക്കെ, ചെറുതായി പേടിച്ചിട്ടെന്നപോലെയാണ് അവളുടെ അടുത്തേക്ക് ചെന്നത്. അവള് തല്ലുമോയെന്നപേടി അവനും നന്നായി ഉണ്ടായിരുന്നിരിക്കണം. അവനാണല്ലോ എല്ലാറ്റിലും ചുക്കാൻ പിടിച്ചവൻ. പക്ഷേ എന്നൊടുകാണിച്ച പരിഗണന അവനവൾ കൊടുത്തില്ല എന്നതാണ് സത്യം. ചെന്നതേ കലിപ്പായിരുന്നു. ഡിബിൻ... ഐ വാണ്ട് റ്റു ടോക്ക്... !!! പ... പറഞ്ഞോ... ഡിബിൻ... എനിക്കൊരു കാര്യമറിയണം.... അതുമാത്രം. ഈയൊരു ഉദ്ദേശംവെച്ചാണോ നീയൊക്കെയെന്നോട് മിണ്ടിക്കൊണ്ടിരുന്നത് .. ??? എ... എന്തുദ്ദേശം ??? ഡിബിനേ... നീചുമ്മാകെടന്നു പൊട്ടൻ കളിക്കരുത്. ഞാൻ ചോദിച്ചതെന്താണെന്നു നിനക്ക് മനസ്സിലായി. ഇല്ലേ... ??? ഭദ്രേ... അല്ല... അതുപിന്നെ... സേ യെസ് ഓർ നോ ... !!! വലംകൈകൊണ്ട് ഡെസ്കിൽ ഒരടിയോടെ അവളൊരു അലർച്ചയായിരുന്നു. ഡിബിനെന്നല്ല ക്ലാസ്സ്‌മുഴുവനും കിടുങ്ങിപ്പോയി. ഞാനും. ഡിബിന്റെ മുഖത്തടിക്കുന്നതിന് പകരമാണ് അവളാ ഡെസ്കിനെ തല്ലിപ്പൊട്ടിക്കാൻ നോക്കിയതെന്ന് എനിക്കുറപ്പായിരുന്നു. അവളുടെ അലർച്ചയും ഡെസ്കിലടിച്ച ശബ്ദവും എല്ലാംകൂടിയായായപ്പോ അവൻ അതെയെന്നുവല്ലോം പറഞ്ഞേക്കുമോ എന്നതായിരുന്നു എന്റെ പേടി. എന്നാൽ എന്റെഫോട്ടോ അന്നുതന്നെ ഷൂസിട്ടു ഫോട്ടോയിൽ കേറുമെന്ന് എനിക്കുറപ്പായിരുന്നു. പക്ഷേ അവനൊന്നും മിണ്ടാതെ

💬 Comments

View all comments