0%

Chapter Title : ശ്രീഭദ്രം ഭാഗം 5 [JO]

Author : JO Read All Parts 360
അവസ്ഥയിലാണ് ക്ലാസ്സിലെ കുറേപ്പേരും. പലരുടെയും മുഖത്ത് അന്നാദ്യമായി അവളെയോർത്തൊരു സഹതാപം ഞാൻ കണ്ടു. ചിലരുടെ മുഖത്ത് ഓ പിന്നേ എന്ന മട്ടും. പക്ഷേ അതൊന്നുമവള് ശ്രദ്ധിക്കുന്നില്ലായിരുന്നു. പറയാനുള്ളതുമുഴുവൻ... തന്റെയുള്ളിലെ സങ്കടവും ദേഷ്യവുമെല്ലാം പറഞ്ഞു തീർക്കാനുള്ള വ്യഗ്രതയിലായിരുന്നു അവൾ. അറിയാതെയൊലിച്ചുവന്ന കണ്ണീർ ഇടംകൈകൊണ്ടൊന്നു തുടച്ചിട്ട് അവളവളുടെ അവസാന വരിയിലേക്കെത്തി. ഡിബിനെ... നിങ്ങളെല്ലാം കരുതുമ്പോലെ ഒരാണിനോട് ഒരു പെണ്ണൊന്നു മിണ്ടിയാൽ... അവളൊന്നടുത്തിടപഴകിയാൽ അതിനർത്ഥം, അവൾക്കവനോട് പ്രേമമാണെന്നല്ല, മറിച്ച്, അവളവനെ വിശ്വസിക്കുന്നു എന്നതാണ്.!!! തന്റെയൊരു നല്ല സുഹൃത്തായി... ഒരു സഹോദരനായി.... അല്ലെങ്കിൽ തന്നെയേറെ കെയർ ചെയ്യുന്ന ഒരച്ഛന്റെ സ്ഥാനത്തൊക്കെ കാണുന്നുവെന്നു മാത്രവാണ്. അല്ലാതെ നിങ്ങള് വിചാരിക്കുന്നത്പോലെയത് പ്രേമമല്ല ... !!! ഒരുതരം വല്ലാത്ത ഭാവത്തിൽ, സങ്കടവും ദേഷ്യവുമെല്ലാം കൂടിക്കുഴഞ്ഞ ഭാവത്തിൽ അവളത് പറഞ്ഞു നിർത്തി. എന്നിട്ടെന്നെയൊന്നു നോക്കി. പറഞ്ഞത് അവനെ നോക്കിയായിരുന്നെങ്കിലും അതെന്നോടായിരുന്നുവെന്നു മനസ്സിലാക്കാൻ കൂടുതൽ ബുദ്ധിയൊന്നുമെനിക്കാവശ്യമില്ലായിരുന്നു. നോ.... !!!
അവനെന്തെങ്കിലും മറുപടിയായി പറയാൻ കഴിയുന്നതിന് മുന്നേ, ആർക്കുമൊന്നും ചിന്തിക്കാൻപോലും കഴിയുന്നതിനുമുമ്പേ എവിടുന്നോവന്ന ധൈര്യത്തിന് ഞാൻ പെട്ടന്ന് അലറിവിളിച്ചിരുന്നു. അവൻ മാത്രമല്ല അവളും അവരെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ക്ലാസ് മുഴുവനും ഞെട്ടി. എല്ലാവരുമെന്റെ നേർക്കമ്പരപ്പോടെ നോക്കി. ആദ്യമായി എന്റെ സ്വരമുയർന്നു കേട്ടതിന്റെ ഞെട്ടലും ആശ്ചര്യവുമെല്ലാം എല്ലാവരിലുമുണ്ടായിരുന്നു. എനിക്കുനിന്നോട് ഇന്നുമിന്നലെയും തുടങ്ങിയ ഇഷ്ടമല്ല ഭദ്രേ... !!! ഞാൻ വേഗത്തിൽ അവൾക്കരികിലേക്ക് നടന്നടുക്കവേ വിളിച്ചു പറഞ്ഞു. അവളെന്നെ തുറിച്ചു നോക്കിയാണ് നിന്നിരുന്നതെങ്കിലും അതൊന്നുമപ്പോഴെന്നെ തെല്ലും ഭയപ്പെടുത്തിയില്ല. എങ്ങുനിന്നോ വന്നൊരു വന്യമായ ധൈര്യം എന്നിലാകെ നിറഞ്ഞിരുന്നു. എനിക്ക്... എനിക്കുനിന്നോടുള്ളയിഷ്ടം... അതെങ്ങനെ നിന്നെ പറഞ്ഞു മനസ്സിലാക്കണമെന്നെനിക്കറിയില്ല പെണ്ണേ... ഒരുതരം... ഒരുതരം ഭ്രാന്താണെനിക്കു നീ. നീയ്... നീ വിചാരിക്കുന്നപോലെ നിന്നോട് മിണ്ടാൻ തുടങ്ങീപ്പോ തൊടങ്ങിയ ഇഷ്ടമല്ലത്. നിന്നെയാദ്യം കണ്ടമുതല്... നിന്നെ ആദ്യമായിട്ട് കണ്ട ആ നിമിഷംമുതലേ തൊടങ്ങിയ ഇഷ്ടവാ അത്. ആരോടും... എന്തിന് കൂടെനടന്ന ഇവനോടുപോലും പറയാതെ, ഉള്ളിന്റെയുള്ളിൽ ഞാൻ സൂക്ഷിച്ചയിഷ്ടം. !!! എന്നെ കോളേജിലുവരാൻപോലും പ്രേരിപ്പിച്ചോണ്ടിരുന്ന ഇഷ്ടം. നിന്നെ... നിന്നെയോർത്തു മാത്രവാ ഞാനെന്നും മുടങ്ങാതെ കോളേജില് വന്നോണ്ടിരുന്നെ... !!! എനിക്കെങ്ങനെ പറയാനാണോ തോന്നുന്നത്...., അതുഞാൻ അങ്ങനെതന്നെ പറയുവാ... നീ വിശ്വസിച്ചാലുംശെരി ഇല്ലെങ്കിലുംശെരി എനിക്ക് നിന്നെ ഭയങ്കര ഇഷ്ടവാ... അതെങ്ങനെനിന്നെ പറഞ്ഞു മനസ്സിലാക്കണമെന്നെനിക്കറിയത്തില്ല. ആദ്യവായിട്ടാ ഞാനൊരാളോട് ഇഷ്ടമാണെന്ന് പറയുന്നേ. അതുകൊണ്ടാ... !!! അവളെന്നെ തുറിച്ചുനോക്കിനിന്നതല്ലാതെ മറ്റൊന്നും പറഞ്ഞില്ല. പക്ഷേ ഇത്തവണ വല്ലാത്തൊരു ശാന്തതയായിരുന്നു അവളുടെ മുഖത്ത്. പക്ഷേ അവനാവട്ടെ എന്നെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ചെയ്തത്. അവനെന്റെ കയ്യിൽ പിടിച്ചു വലിക്കുകയും തട്ടുകയുമൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ

💬 Comments

View all comments