0%

Chapter Title : ശ്രീഭദ്രം ഭാഗം 8 [JO]

Author : JO Read All Parts 924

ശ്രീഭദ്രം ഭാഗം 8

Shreebhadram Part 8 | Author : JO | Previous Part



മിന്നാരം സിനിമയിൽ മണിയൻപിള്ള രാജു കുട്ടിയുടെ പേര് മല എന്ന് വിളിച്ചുപറഞ്ഞതാവും ആ സമയത്ത് ക്ലാസ്സിലെ എല്ലാവർക്കും ഓർമ വന്നത്. ഏറെക്കുറെ പുള്ളിയുടെ അതേ ഭാവത്തിലായിരുന്നു എന്റെയും കണ്ടുപിടുത്തം. പക്ഷേ കിട്ടുന്ന റിസൾട്ടും മിന്നാരം പോലെയായിപ്പോകുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ലന്ന് മാത്രം. !!! വർദ്ധിച്ച സന്തോഷത്തോടെ...., അവളെ അടക്കി നിർത്താൻ കിട്ടിയ ഗോൾഡൻ ചാൻസ് പരമാവധി മുതലാക്കാനുള്ള വെപ്രാളത്തോടെ അതിനേക്കാളെല്ലാമപ്പുറം എന്റെ പെണ്ണിനെ സ്വന്തമാക്കാനുള്ള അവസാന അവസരം വിജയിച്ചതിന്റെ ആഹ്ലാദത്തോടെയാണ് ഞാനാ പേരപ്പോൾ വിളിച്ചു പറഞ്ഞത്. എന്റെയാ വിളിച്ചു കൂവലിൽ അവളൊന്നു പകയ്ക്കുന്നത് കൂടിക്കണ്ടതോടെ മനസ്സിനുള്ളിൽ പൂത്തിരി കത്തി. പക്ഷേ.... !!! നാണവൊണ്ടോടാ നാറീ... ??? തൊട്ടടുത്തു നിന്നുള്ള ചോദ്യമായിരുന്നു അവളെന്തെങ്കിലും പറയുന്നതിന് മുന്നേ കേട്ടത്. ഞാൻ ഡിബിനെ പകപ്പോടെ നോക്കി. അവനെന്നെ തെറിവിളിച്ചത് എന്തിനാണെന്ന് എനിക്കൊരൈഡിയയും ഇല്ലായിരുന്നു. ഞാനവനെ നോക്കുന്നത് കണ്ടിട്ടും അവനെന്നെയൊന്നു ശ്രദ്ധിച്ചത് പോലുമില്ലെന്നത് എന്നെയൊന്ന് അമ്പരപ്പിച്ചു. പക്ഷേ വല്ലാതെ വലിഞ്ഞുമുറുകിയ മുഖമായിരുന്നു അവന്. എന്നോടൊന്ന് മിണ്ടുക പോലും ചെയ്യാതെ അവൻ അവളോടാണ് സംസാരിച്ചത്. സോറി ഭദ്രേ... നീ പറഞ്ഞത് ശെരിയാ... ഇനി നിന്റെ പുറകേ നടക്കാൻ ഇവന്റെ കൂടെ ഞാൻ വരില്ല. ഇവന്റെകൂടെക്കൂടി നിന്നോടങ്ങനെയൊക്കെ പറഞ്ഞതിന് ഒരായിരം സോറി. അല്പമെങ്കിലും ഇവന് നിന്നെക്കുറിച്ചറിയാമെന്നാ ഞാൻ കരുതിയത്. തെറ്റിപ്പോയി... മാപ്പ്... !!! ഞാനെന്തോ വലിയ അപരാധം ചെയ്തതുപോലെ മാപ്പും പറഞ്ഞ് അവളെ നോക്കി കൈയ്യുംകൂപ്പിക്കാണിച്ച് അവൻ പെട്ടന്ന് ബാഗുമെടുത്തു പുറത്തേക്ക് നടന്നിട്ടും ഒന്നും മനസ്സിലാവാത്ത

💬 Comments

View all comments