Chapter Title : ശ്രീഭദ്രം ഭാഗം 8 [JO]
അപ്പഴേ ഞാനുറപ്പിച്ചു. ഇന്നലെ ഒരാവേശത്തിന് എടുത്തെറിഞ്ഞ എന്റെ ആപ്പിൾകുഞ്ഞിനെ പല കഷ്ണങ്ങളായി റൂമിൽനിന്ന് പെറുക്കിയെടുത്തതായിരുന്നു അത്... !!!.
സമാധാനമായല്ലോ... ??? ആദ്യം ഒന്നരയെ പോയൊള്ളാരുന്നു... ഇപ്പൊ മൂന്ന് പോയില്ലേ... ??? സമാധാനമായല്ലോ... ???
എന്നെയും പ്ലെറ്റിലെ ഫോൺ കഷ്ണങ്ങളെയും മാറിമാറി നോക്കിക്കൊണ്ടിരുന്ന അച്ഛനെ നോക്കി അമ്മയുടെ ദേഷ്യം നിറഞ്ഞ ചോദ്യമെത്തി. അതോടെ എനിക്കുവന്ന തെറിയങ്ങോട്ടൊഴിവായി. ഒന്നും മിണ്ടാതെ അച്ഛനെഴുന്നേറ്റു പോയതും അമ്മയും പോയി. ഞാൻ വീണ്ടും ഒറ്റയ്ക്കായി.
ലാളിച്ചു ലാളിച്ചു വെക്കുവല്ലേ... മക്കള് നന്നാവണമെങ്കിലേ... ആദ്യം തന്തേംതള്ളേം നന്നാവണം... അതെങ്ങനെയാ... തന്തേടെയല്ലേ മോന്...
അമ്മ പോകുന്ന വഴിയേ തന്നെത്താൻ പിറുപിറുക്കുന്നത് കേട്ടു. പിറുപിറുക്കളൊന്നുമല്ല... നല്ല ഉച്ചത്തിൽ ഞാൻ കേൾക്കാനായിത്തന്നെ പറഞ്ഞതാണ്. നല്ല ദേഷ്യമുണ്ടെന്നെനിക്കു മനസ്സിലായി. കുറച്ചു കഴിഞ്ഞാലുടനേ ഇതിനുള്ള പോർവിളി ഉറപ്പാണ്. അച്ഛനുള്ളതുകൊണ്ടാണ് ഇപ്പോഴൊന്നും പറയാത്തത്. പറഞ്ഞാൽ അമ്മയുടെ കൂടെ അച്ഛനും കൂടും. അതുപിന്നെ ഞാൻ വീണ്ടും എന്തെങ്കിലുമൊക്കെ തല്ലിപ്പൊട്ടിക്കുന്നതിലേ അവസാനിക്കൂ... ഇനി ബാക്കിയുള്ളതുംകൂടി നശിപ്പിക്കണ്ടല്ലോന്നോർത്താണ് മിണ്ടാത്തത്... എന്തൊരു കരുതൽ... !!!
കുറേനേരം കൂടി ഞാൻ അതേ ഇരിപ്പിരുന്നു. സ്‌കൂളിലേക്ക് പിള്ളേര് പോണ കലപില ശബ്ദം കേട്ടതും വീണ്ടുമവളുടെ മുഖവും സ്വരവുമോർമവന്നു. അതോടെ വീണ്ടുമെന്റെ നിയന്ത്രണം പോകുമെന്ന് തോന്നിയതും ഞാൻ വേഗം മുറിയിലേക്ക് നടന്നു. വീണ്ടും പോയിക്കിടന്നു. കിടന്നിട്ടും ഒരു സമാധാനവും കിട്ടിയില്ല. കണ്ണടച്ചാൽ ക്ലാസ്സാണ് മനസ്സിൽ. ഇന്ന് ഞാൻ ചെന്നില്ലെങ്കിൽ അവിടെന്തൊക്കെ സംഭവിക്കുമെന്നുള്ള തോന്നൽ... ആരേലും അന്വേഷിക്കുമോന്നുള്ള ചോദ്യം... അതേസമയത്ത് ആരന്വേഷിക്കാനെന്ന മറുചോദ്യം...!!!
അങ്ങനെ ഓരോന്നാലോചിച്ചു കിടന്നൊന്നു മയങ്ങിപ്പോയി. ഉറക്കം തെളിഞ്ഞപ്പോഴേക്കും മനസ്സൊന്നു ശാന്തമായിരുന്നു. രണ്ടു ദിവസമായി അതുതന്നെയോർത്തോർത്തു വിഷമിച്ചിരുന്നത് കൊണ്ടാവാം അത്രക്കങ്ങോട്ടു നീറ്റലൊന്നും പിന്നെയനുഭവപ്പെട്ടില്ല. ഫോൺ പോയ സങ്കടമാണ് ആ സമയത്താകെ മനസ്സിലുണ്ടായത്. ഈ നിസാര കാര്യത്തിനൊക്കെ ഫോൺ തല്ലിപ്പൊട്ടിക്കേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നൊന്ന് ഞാൻ എന്നൊടുതന്നെ ചോദിച്ചുപോയി. സ്വന്തം മനസാക്ഷിതന്നെ തന്തക്ക് വിളിച്ചതോടെ വീണ്ടും ഞാൻ പ്ലിങ്ങായി. അങ്ങനെ ഒരു കുളിയൊക്കെ പാസാക്കി ചുമ്മാ ടീവിയും ഓണാക്കി ഹാളിൽ ചെന്നിരുന്നു. സ്ഥിരം സീരിയൽ നടിയായി ചാനലും മാറ്റിക്കളിച്ചോണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ അമ്മവന്ന് വണ്ടിപണിയാൻ പോണില്ലേയെന്നു ചോദിച്ചപ്പോഴാണ് അങ്ങനെയൊന്നുണ്ടല്ലോന്നോർത്തത്.
എന്നാൽ അതേ നിമിഷംതന്നെ അവളുടെ മുഖവും മനസ്സിലേക്ക് വന്നു. അതുകൊണ്ടുതന്നെ ഇന്ന് കൊണ്ടുചെല്ലാണ്ടാന്നാണ് ഷോറൂമീന്ന് പറഞ്ഞതെന്നൊരു കള്ളം പറയാനാണ് അപ്പോൾ തോന്നിയത്. പക്ഷേ അത് കൂനിന്മേൽ കുരുവായിട്ടാണ് മാറിയത്. എന്നാപ്പിന്നെ കോളേജിൽ പൊക്കൂടെയെന്നായി. ഒന്നോരണ്ടോ പിരീഡ് പോയാലും ബാക്കിയുള്ള പോർഷൻസ് കവർ ചെയ്യാമല്ലോന്ന്.
എനിക്കാകെ വിറഞ്ഞു കയറി. ഒന്നാമതേ അവളെയെങ്ങനെ ഫേസ്
💬 Comments
View all comments