0%

Chapter Title : ശ്രീജ കണ്ട ലോക്ക് ഡൌൺ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.3K

ലെറ്റർ ശ്രീജയ്ക്ക് വന്നിരിക്കുന്നത് മുംബയിൽ നിന്നാണ് . ഇന്റർവ്യൂ പാസായി മെഡിക്കലും കഴിഞ്ഞു സെലക്ട് ആയാൽ ഒരാഴ്ചത്തെ ഒരു ട്രെയിനിങ് പീരിയഡ്, അതുകഴിഞ്ഞാൽ രെജിത്തിന്റെ അടുത്തേക്ക് ദുബൈയിലേക്ക് പോകാമെന്നതിനാൽ ശ്രീജക്കും ഉത്സാഹമായിരുന്നു

എന്നാൽ കേട്ടുകേൾവി മാത്രമുള്ള അച്ഛന്റെയും രണ്ടാനമ്മയുടെയും അടുത്തേക്ക് പോകാൻ അവൾ എന്തുകൊണ്ടോ മടിച്ചു. ആ ഒരാവശ്യം അല്ലായിരുന്നെങ്കിൽ രെജിത്തും ഒരുപക്ഷേ സമ്മതിക്കില്ലായിരുന്നു

വൈകീട്ടത്തെ ഫ്ലൈറ്റിന് ടിക്കറ്റെടുത്ത് രെജിത്ത് ശ്രീജയെ വിളിച്ചപ്പോൾ ആണ് അവൾ വീണ്ടും മടി പറഞ്ഞു ഇപ്പോൾ നിൽക്കുന്നത്

എന്നാൽ വീണ്ടും രെജിത്തിന്റെറെ നിർബന്ധത്തിനു വഴങ്ങി അവൾ അച്ഛൻറെയും രണ്ടാനമ്മയുടെയും അടുത്ത് തന്നെ തങ്ങുവാൻ തീരുമാനിച്ചു .

വൈകിട്ട് ബോംബെയിൽ ഇറങ്ങിയ അവളെ കാത്ത് രണ്ടാനമ്മ ഉണ്ടായിരുന്നു

''''മോളെ യാത്രയൊക്കെ സുഖമായിരുന്നോ ''''


ഇരുനിറമുള്ള ,പൊക്കവും അതിനൊത്ത വണ്ണവുമുള്ള ഒരു സ്ത്രീ വന്ന് കൈയിൽ പിടിച്ചപ്പോൾ അതാവും ഭർത്താവിന്റെ രണ്ടാനമ്മ എന്ന് ശ്രീജ കരുതി . കാരണം അവൾ രണ്ടാനമ്മയുടേ ഫോട്ടോ പോലും കണ്ടിട്ടില്ലായിരുന്നു.

''''സുഖമായിരുന്നു '''' അവളൊന്നു പരുങ്ങി

''മോളെ ..ഞാൻ രഞ്ജിത്തിനെ അമ്മ... വിജയ'''

'''എന്നെ അറിയാമായിരുന്നോ അമ്മക്ക് ?'''

''''ഞാൻ രെജിത്തിന്റെ ഫേസ്‌ബുക്കിൽ മോൾടെ ഫോട്ടോസ് കണ്ടിട്ടുണ്ട് . .''''

'''ഓ സോറി, ഞാൻ അങ്ങനെ പോലും അമ്മയെ കണ്ടിട്ടില്ല '''

''''അത് സാരമില്ല . വാ നമുക്ക് പോകാം .. ഒരു ടാക്സിയിൽ പോയാൽ പതിനഞ്ചു മിനിറ്റേ ഉള്ളൂ ബസിനു പോയാൽ ട്രാഫിക്കും ഒക്കെയായി ലേറ്റാവും . മോൾക്ക് യാത്രാക്ഷീണം ഒക്കെയുള്ളതല്ലേ” വിജയ ബാഗ് മേടിച്ചുകൊണ്ട് പറഞ്ഞപ്പോൾ ശ്രീജക്ക് അല്പം ആശ്വാസമായി .

പാവമാണെന്ന് തോന്നുന്നു .

💬 Comments

View all comments