Chapter Title : ശ്രീനന്ദനം 2 [ശ്യാം ഗോപാൽ]
ആണേലും രണ്ടാളും തമ്മിൽ ആണ് മത്സരം. പ്രായത്തിന്റേതായ എല്ലാ കുരുത്തക്കേടുകളും രണ്ടു പേരുടെയും കയ്യിൽ ഉണ്ട്.. പിന്നെ നല്ല പോലെ പഠിക്കുന്ന കുട്ടികൾ ആയതിനാൽ ആരും ഒന്നും പറയാറില്ല എന്ന് മാത്രം.
ഇനി കഥ അഭി പറയും... എന്റെ റോൾ ഇവിടെ കഴിഞ്ഞു.. ?
ഞാനും വിനുവും ആണ് ബെസ്റ്റീസ്, സ്കൂളിൽ ആണേലും പുറത്തു ആണേലും, പിന്നെ ശ്യാം പറഞ്ഞത് പോലെ ഞാൻ കാണാൻ കുറച്ചു ഗ്ലാമർ ഒക്കെ ഉള്ള കൂട്ടത്തിൽ ആണ്, പാരമ്പര്യം അല്ലാതെന്താ പറയാ.. അത് കൊണ്ട് തന്നെ അത്യാവശ്യം നല്ല ഫാൻസൊക്കെ ഉണ്ട്... പലരും ഞങ്ങളുടെ ഇടയിൽ കയറാൻ വന്നെങ്കിലും ഞങ്ങൾ ആരെയും അടുപ്പിക്കാറില്ല.. ഞങ്ങളെ പോലെ ഞങ്ങളെ ഉള്ളൂ അതാണ് കാര്യം.. തെണ്ടിത്തരം കാണിക്കാൻ ആണേലും പഠിക്കാൻ ആണേലും
അത് കൊണ്ട് തന്നെ പലരുടെയും നോട്ട പുള്ളികളും ആണ്, എന്ന് വച്ചു അതിന്റെ അഹങ്കാരം ഒന്നും ഇല്ലാട്ടോ ?
ഇടയ്ക്കിടെ എലീനയെ miss ചെയ്യാറുണ്ട്, പിന്നെ ഈ തൊരപ്പൻ കൂടെ കൂടിയതിൽ പിന്നെ ആലോചിക്കാൻ തന്നെ സമയം കിട്ടാറില്ല.. ഇതിനിടയിൽ ആണേൽ ക്ലാസ്സിലെ സ്മിത ജോണിന് എന്നോട് മുടിഞ്ഞ പ്രണയം.. ഹഹഹഹഹ കാണാൻ നല്ല സ്റ്റൈൽ ഒക്കെ ഉണ്ട് എന്നാലും നമ്മളുടെ ആ ടൈപ്പ് അല്ല
അവളുടെ മെയിൻ പണി ക്ലാസ്സിൽ എന്നെ നോക്കി ഇരിക്കുന്നതാണ്, ആ തെണ്ടി കാരണം ഒരൊറ്റ പെൺപിള്ളേരും എന്നോട് മിണ്ടാറില്ല കാരണം മിണ്ടിയാൽ പിന്നെ അവളുടെ വക മുട്ടൻ അടിയാണ് കിട്ടുക.. ചിലപ്പോളൊക്കെ എനിക്ക് ദേഷ്യം വരുമെങ്കിലും അവളുടെ ആ പ്രവർത്തിയിൽ എവിടെയോ ഞാൻ എന്റെ
💬 Comments
View all comments