0%

Chapter Title : ശ്രീനന്ദനം 4 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 568

കോളേജിലേക്ക് പോകുകയാണ്, ഈ മൂന്നു വർഷം നിങ്ങൾക്കു ഒരിക്കലും തിരിച്ചു കിട്ടില്ല, അത് കൊണ്ട് നല്ല രീതിയിൽ പഠിക്കുകയും വേണം അതോടൊപ്പം എൻജോയ് ചെയ്യുകയും ചെയ്തോളൂ... പിന്നെ പ്രശംനങ്ങൾ ഒക്കെ കോളേജ് ലൈഫിൽ സാധാരണ ആണ്, അത് അവിടെ തന്നെ തീർക്കണം, കോളേജിന്റെ പുറത്തേക്കു അത് എത്തിക്കരുത്, മാത്രമല്ല സീനിയർസ് ഒക്കെ ഉണ്ടാവും പരമാവധി ഒതുങ്ങി നടക്കുക, പിന്നെ സഹിക്കാൻ പറ്റുന്നില്ല എങ്കിൽ പ്രതികരിക്കുക, ഒതുങ്ങുക എന്ന് പറഞ്ഞത് കണ്ടവന്റെ അടി വാങ്ങി വരാൻ അല്ല രണ്ടു അടി കിട്ടിയാൽ ഒരെണ്ണം എങ്കിലും തിരിച്ചു കൊടുക്കണം..

അത് പറയാൻ ഉണ്ടോ അങ്കിൾ.. ആദ്യത്തെ ഇടി മൂക്കിന് തന്നെ കൊടുത്ത മതി, അപ്പൊ തന്നെ അവന്റെ ബോധം പോകും.. എലി ചാടി കയറി പറഞ്ഞു

എടി ജാൻസി റാണി.. നിന്റെ മുംബൈ അല്ല ഇത്, കേരളമാണ് അതും കൊച്ചി, നല്ല നാടൻ തല്ലു കിട്ടും ഹഹഹഹ

മുംബൈ ആണേലും കൊച്ചി ആണേലും എലീനക്ക് കോപ്പാ അമേരിക്ക അവൾ തിരിച്ചടിച്ചു

ഇതെല്ലാം കേട്ടു അന്തം വിഴുങ്ങി നിന്ന എന്നോട് അച്ഛൻ പറഞ്ഞു അവിടെ രാജീവൻ എന്നൊരു സർ ഉണ്ട് നിങ്ങളെ ഇക്കണോമിക്സ് അവനാണ് പഠിപ്പിക്കുന്നത്, എന്റെ കോളേജ് മേറ്റ്‌ ആണ്.. അതിലുപരി എന്റെ ചങ്ങാതി കൂടെ ആണ്.. നല്ല കട്ട സഖാവാണ് എന്ത് കാര്യം ഉണ്ടേലും അവനോടു പറഞ്ഞാൽ മതി കേട്ടോടാ ഞാൻ തലയാട്ടി...

എന്റെ മക്കളെ.. ഇതിയന്റെ വാക്കൊന്നും കേട്ടു പ്രശ്നങ്ങൾക്ക് ഒന്നും പോകണ്ടാട്ടോ, പണ്ട് വിപ്ലവം തലക്കു പിടിച്ചു എത്ര പേരായിട്ട അടി ഉണ്ടാക്കിയത് എന്ന് അറിയാമോ

💬 Comments

View all comments