Chapter Title : ശ്രീനന്ദനം [മാഡി]
ഇഷ്ടമാണ്"" മനോജേട്ടൻ ആദ്യം തമാശ പറയുകയാണെന്നേ കരുതിയുള്ളൂ, പതിയെ പതിയെ ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഒടുവിൽ ഒരു ദിവസം രാത്രിയിൽ അവളെയും കൂട്ടി വന്നു കണ്മുന്നിൽ വച്ചു മുറിയിൽ കയറി കതകടച്ചപ്പോൾ ചവിട്ടിയരക്കപ്പെട്ട ഒരു പുഴുവിന്റെ പ്രതീതിയാണ് തോന്നിയത്. ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുമ്പോൾ കൈകൾ വിറച്ചില്ല താലിമാല തിരിച്ചേൽപ്പിക്കുമ്പോൾ എന്തായിരുന്നു സംഗീതയുടെ മുഖത്തെ ഭാവം പുച്ഛമായിരുന്നോ അതോ..
"ചേച്ചി, ചേച്ചി.... ഇതെവിടെ ഉറങ്ങുവാണോ നമ്മളെത്തി ദാ ആ കാണുന്നതാ ഓഫീസ് എനിക്ക് വേറെ ചെറിയ പണിയുണ്ട് വേഗം വരാം ചേച്ചി കഴിഞ്ഞിട്ട് ഇവിടെ നിന്നാൽ മതി." "താങ്ക്സ് വിപിൻ, വേഗം വരില്ലേ" "ഇതൊരു പതിനഞ്ചു മിനിറ്റു ചേച്ചി, ദേ പോയി ദാ വന്നു" അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അനിത പതിയെ പുറത്തേക്കിറങ്ങി കടലിന്റെ ഇരമ്പൽ നാദം ചെറിയ തോതിൽ ചെവിയിലേക്കരിച്ചെത്തുന്നു കഷ്ടിച്ചു ഒരു കിലോമീറ്ററേയുള്ളു ബീച്ചിലേക്ക്.. ഒരു റിസോർട്ടിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഒറ്റ നിലയിൽ തീർക്കപ്പെട്ട ആ ബിൽഡിങ്ങിന്റെ ഗേറ്റു തുറന്നു അനിത ഉള്ളിലേയ്ക്ക് കടന്നു,അവിടെ നിന്നും കഷ്ടിച്ച് ഇരുപതു മീറ്ററോളം വരുന്ന വെള്ളാരം കല്ലുകൾ വിരിച്ച വീഥിയിലൂടെ അവൾ നടന്നു ഇരു വശത്തും പൂക്കൾ തിങ്ങി നിറഞ്ഞ മനോഹരമായ ഉദ്യാനം. പാർക്കിങ്ങിൽ ഒരു ബ്ലാക്ക് കളർ ബെൻസ് കിടപ്പുണ്ടായിരുന്നു അപ്പോൾ ആൾ ഇവിടെയുണ്ട് അവൾ ഒന്നാശ്വസിച്ചു. കാളിങ് ബെല്ലിനായി ചുറ്റിലും നോക്കിയെങ്കിലും അവിടെയൊന്നും കണ്ടില്ല സിറ്റൗട്ടിനോട് ചേർന്ന് ചെറുയൊരു മണി തൂക്കിയിട്ടിരുന്നു അവൾ അതിൽ പിടിച്ചു വലിച്ചു അഞ്ചു മിനിറ്റോളം പുറത്തു നിന്നു ആരെയും കാണാതായപ്പോൾ പതിയെ ഡോർ തുറന്നു നോക്കി,ലോക്ക് അല്ലായിരുന്നു അവൾ
💬 Comments
View all comments