Chapter Title : ശ്രീനന്ദനം [മാഡി]
ആളുകൾ എന്തൊക്കെയാണ് അദ്ദേഹത്തെ പറ്റി പറയുന്നത്, അതൊന്നും ശ്രദ്ധിക്കാതെ എല്ലാം പോസിറ്റീവ് ആയി കാണുന്നൊരാൾ. അദ്ദേഹം കാരണം ഇപ്പൊ തന്റെയാ പ്രോബ്ളവും സോൾവായി അവൾ ഒന്നു ആശ്വസിച്ചു.. ഒരു നിമിഷം പെട്ടെന്നെന്തോ ഓർത്തത് പോലെ അവൾ ചാടി എഴുന്നേറ്റു വേഗം തൊട്ടടുത്തു ബെഡിൽ കിടന്നിരുന്ന ടാബ് എടുത്തു ഓപ്പൺ ചെയ്തു പിന്നീട് ഫേസ്ബുക് തുറന്നു. "മനോജ് കുമാർ" അവൾ സേർച്ച് ബാറിൽ ടൈപ്പ് ചെയ്തു അവൾ ആ പ്രൊഫൈൽ ഓപ്പൺ ചെയ്തു പ്രൊഫൈൽ പിക്ച്ചറിൽ, മനോജേട്ടനോടൊപ്പം സംഗീത, "എനിയ്ക്കു പകരം വാമഭാഗത്തു അവൾ.. ഇവിടെയും, വൈകിട്ട് ഏഴു മണിയ്ക്ക് അവിടെയും" അവളാ ഫോട്ടോയിൽ നോക്കി പുച്ഛത്തോടെ മന്ദഹസിച്ചു..
വിരലുകൾ മുകളിലേക്ക് സ്ക്രോൾ ചെയ്തു .. സംഗീത മനോജ് ഫീലിംഗ് ലവ്ഡ് വിത്ത് മനോജ് ഒരു വീഡിയോ ടാഗ് ആയിരുന്നു, അവൾ അത് പ്ലേയ് ചെയ്തു.. നവവത്സരത്തിന്റെ ഭാഗമായി അവിടുത്തെ ഹൗസിംഗ് കോളനിയിലെ മികച്ച കപ്പിൾസ് ആയി തിരഞ്ഞെടുക്കപ്പെട്ട മനോജിനെയും സംഗീതയെയും അനുമോദിച്ചു കൊണ്ടുള്ളൊരു വീഡിയോ ആയിരുന്നത്. തുടർന്നുള്ള സംഗീതയുടെ വാചകങ്ങൾ.. "പരസ്പര ബഹുമാനവും, വിശ്വാസവും കളങ്കമില്ലാത്ത സ്നേഹവുമാണ് ഞങ്ങളുടെ ദാമ്പത്യത്തിന്റെ അടിത്തറ." "ഹ ഹാ ഹാ..." അനിത ഉറക്കെ പൊട്ടിച്ചിരിച്ചു.. ഹാളിൽ നിന്നും റൂമിലേക്ക് വന്ന കണ്ണൻ അത്ഭുതപ്പെട്ടു "എന്താ അമ്മേ എന്തിനാ ചിരിക്കണേ?" "ഒരു കാർട്ടൂൺ ആടാ" അവൾ അവനെ നോക്കി കണ്ണിറുക്കി. "ആണോ നോക്കട്ടെ, ഡോറ ബേബി ആണോ അമ്മേ " അവൻ ഓടിയെത്തി. "അല്ല ടോം ആൻഡ് ജെറി." "ഇത് തീർന്നു കണ്ണാ, അമ്മ പിന്നെ വേറെ കാണിച്ചു തരാം" അവളാ ടാബ് അടച്ചു അടുത്തേക്ക് വന്ന അവനെ ചേർത്തു പിടിച്ചു നെറുകയിലമർത്തി ചുംബിച്ചു.
കീ... കീ... ഹ ഹാ ... വണ്ടിയിലിരുന്നു നാലു വയസ്സുകാരി ശ്രീനന്ദന കുഞ്ഞികൈ കൊട്ടികൊണ്ടു ചാടി തുള്ളി കൊണ്ടിരുന്നു.
"പാറ്റ് വയ്ക്ക് അപ്പു" അവൾ ഒച്ചയെടുത്തു . "ഏത് പാട്ടാടാ കുറുമ്പത്തീ വേണ്ടേ, അടങ്ങിയിരിക്ക് കുറുമ്പ് കാട്ടാതിരുന്നാൽ അപ്പ പാട്ടു വയ്ക്കാം..." മറ്റേ കിളീടെ പാറ്റ്, അവൾ, അവളുടെയാ ഉണ്ടക്കണ്ണുകൾ വിടർത്തി കൊണ്ടു പറഞ്ഞു. എന്നാ അടങ്ങിയിരി നന്ദനവളെ
💬 Comments
View all comments