0%

Chapter Title : ശ്രീനന്ദനം [മാഡി]

Author : Kambikathakal Read All Parts 579

എന്തിനാ ഈ കള്ള പിണക്കം.." അവനവുളുടെ, അവന്റെ മാത്രമായ ആ ഉണ്ടക്കണ്ണുകളിലേക്ക് പ്രണയ ഭാവത്തിൽ നോക്കി. "അതിനു ഞാൻ പിണങ്ങിയോ? ഉവ്വോ നന്ദേട്ടാ?" "ഇല്ലേ?? എന്നിട്ടാണോടീ പുല്ലേ ഈ എയറു പിടിച്ചുള്ള സംസാരോം കപട ഗൗരവോം" അവൻ ഒന്നു കൂടി അവളോടു ചേർന്നു നിന്ന്, അവളുടെ ദേഹത്തു നിന്നും വമിയ്ക്കുന്ന ചെമ്പകപ്പൂവിന്റെ സുഗന്ധം ആസ്വദിച്ചു ചെറു നനവാർന്ന അവളുടെ പൊന്നൊളി തൂകുന്ന ചന്ദ്രബിംബം പോലുള്ള മുഖം ഇടംകൈയ്യാൽ മെല്ലെയുയർത്തി ചുവന്ന പനിനീർ പൂവ് പോലെ അരുണിമ പടർന്ന ആ മിനുസമാർന്ന കവിളിതളിലൂടെ മൃദുവായി വിരലോടിച്ചു, "പറ എന്താ ഇപ്പൊ ന്റെ ശ്രീക്കുട്ടീടെ മനസ്സിൽ " അവൻ പതിയെ അവളിലേക്ക് ചാഞ്ഞു ആ ചെമ്പകപ്പൂവിന്റെ സൗരഭ്യം നുകരാൻ മുഖം അവളോടടുപ്പിച്ചു, "എന്താ നന്ദേട്ടന്റെ മനസ്സിൽ?" ഇരു കൈകളാലും അവന്റെ നെഞ്ചിൽ പിടിച്ചു തടയിട്ടു പുറകോട്ടു തല വലിച്ചു കൊണ്ട് ശ്രീക്കുട്ടി ആരാഞ്ഞു, അവൻ വലംകൈയാൽ അവളെയൊന്നു ചുറ്റി, അവന്റെ ഇടതു കൈപ്പത്തി അവളുടെ അരക്കെട്ടിലമർന്നു, മൂക്കുത്തി മാറ്റു കൂട്ടിയ ആ മൂക്കിൻ തുമ്പിൽ മൂക്കുരസി അവനാ തുടുത്ത കവിളിണയിൽ ചുണ്ടുകൾ ചേർത്തു അവളുടെ മിഴികൾ കൂമ്പിയടഞ്ഞു,അവളുടെ നിറഞ്ഞ മാറിടം അവന്റെ നെഞ്ചിലമർന്നു, ശ്വാസഗതി ഉയർന്നു അവൻ ചുണ്ടുകൾ മെല്ലെ വിടർത്തി അവളുടെ കവിളിലെ മൃദു മാംസത്തിൽ അമർത്തിയൊന്നു കടിച്ചു കൊണ്ടു മന്ത്രിക്കും പോലെ മൊഴിഞ്ഞു.. "ന്റെ മനസ്സിലിപ്പോ കോഫീ ഹൗസിലെ നല്ല മൊരിഞ്ഞ ദോശയും ചുവന്ന വറ്റൽ മുളകിട്ടരച്ച ഉള്ളി ചമ്മന്തീം" "ആഹ് .. " അവനെ മുഴുവൻ ശക്തിയെടുത്തു തള്ളി മാറ്റി, അവൾ സ്വയം പിടഞ്ഞു മാറി,

💬 Comments

View all comments