0%

Chapter Title : ശ്രീതു ദിലീപ് ദാമ്പത്യം 6 [രാജാവിന്റെ മകൻ]

വായിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ.....

പരാതി വായിച്ചു കഴിഞ്ഞ എസ് ഐ :ഇതിൽ പറയുന്ന ഈ ശ്രീതു?

അപ്പോളേക്കും അവൾ :ഞാനാണ്,,,,

എസ് ഐ :ഓഹ്ഹൊ !!!അപ്പോളിതാരാണ്? എന്നു അയാൾ എന്നെ ചൂണ്ടി അവളോട് ചോദിക്കുന്നു

മറുപടിയായി അവൾ :എന്റെ ഭർത്താവാണ്,,,,,

അത് കേട്ടപ്പോൾ കണ്ണുരുട്ടി കൊണ്ട് അയാൾ :ഭർത്താവാണെന്നു എന്താ തെളിവ്

ശ്രീതു :എന്റെയീ കഴുത്തിലു കെടക്കണ താലിയാണ് ഏറ്റവും വലിയ തെളിവ്,,, പിന്നെ സാറിന് വേണ്ടത് പേപ്പർ റെക്കോർഡ് ആണെങ്കിൽ അത് കിട്ടാൻ ഒരു മാസമാവും

അന്നേരം ഒന്നുച്ച വെച്ചുകൊണ്ട് അയാൾ :നിന്റെയീ കഴുത്തിലു കെടക്കണ താലി അത് വിശ്വസിച്ചു വേണല്ലേ ഇവൻ നിന്റെ കെട്യോനാണെന്നു ഞങ്ങള് കരുതാൻ,,, നീയെന്താ ഞങ്ങള് പോലിസാരേ കുറിച്ച് ധരിച്ചേ,,,,, ഉണ്ണാക്കന്മാരാണെന്നോ,,,, ദേ നീയാ വരാന്തേല് നിൽക്കുന്നോരെ കണ്ടോ? അവരും ദേ ഇതുപോലൊരു താലിം പിടിചോണ്ടിന്ന്യാ ഇവിടെ നിൽക്കുന്നെ,,,, അവരെ എനിക്ക് കിട്ടിതെവിടെന്നാന്നറിയോ? ആളൊഴിഞ്ഞ ഒരു വീട്ടിന്നു,,,,എന്താ അവരൂടെ പണി വീഡിയോ പിടുത്തം കൂട്ടിക്കൊടുപ്പും,, സത്യം പറയെടി നീയും ദേ ഇവനും അവരുടെയാ കൂട്ടത്തിലുള്ളതല്ലേ !!!!

അത് കേട്ടപ്പോൾ ഞാൻ പെട്ടന്ന് എസ്ഐ യോട് :അയ്യോ സാറേ,,,, വേണ്ടാത്തത് പറയല്ലേ,,, ഞങ്ങടെ കല്യാണം ഈയടുത്തു വീട്ടുകാരുടെ സമ്മതത്തോടെ അമ്പലത്തിൽ വച്ചു കഴിഞ്ഞതാ,,,, ഞാൻ വേണേൽ വീട്ടുകാരെ കൊണ്ട് വിളിപ്പിക്കാം സാറേ

ഞാനതു പറഞ്ഞപ്പോൾ എസ് ഐ :ആാാ ഈയടുത്താണല്ലേ നടന്നത് അതും അമ്പലത്തില് വെച്ച്,,,വീട്ടുകാരുടെ സമ്മതത്തോടെ അങ്ങനെയെങ്കില് നിങ്ങടെ കയ്യില് അതിന്റെ ഫോട്ടോയോ വീഡിയേയോ കാണില്ലേ

ഞാനപ്പോൾ ഉടനെ :ഉവ്വ് സർ ഉണ്ട്,,,, മൊബൈലിൽ ഉണ്ട്

എസ് ഐ :എവിടെ?

💬 Comments

View all comments