0%

Chapter Title : ശ്രീയുടെ ആമി 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 14.5K

വിരിഞ്ഞു. ചെറു വിളക്കുകൾ കത്തി തുടങ്ങി.

“എന്താ കാറ്റല്ലേ....?”

“അത് ഞാൻ നിന്നെ കൊണ്ടു വിടുന്നത് കൊണ്ടാണ്.”

“പിന്നേ..”

“തണുക്കുന്നുണ്ടേൽ കുറച്ചു അടുത്തേക്കിരുന്നോ..”

“അയ്യട..! എനിക്ക് തണുക്കൊന്നൊന്നുമില്ല..”

അപ്പോഴാണ് കാറ്റിന്റെ പ്രഭാവത്തിൽ സ്ഥാനം മാറി വന്ന മഴത്തുള്ളികൾ അവർക്ക് ചുറ്റും വന്ന് വീണത്. ക്രമേണ അതൊരു മഴയായി പ്രാപിച്ചു. അവർ രണ്ടാളും അന്തം വിട്ടു പോയി.

“കൊരങ്ങാ... ഞാൻ പറഞ്ഞതല്ലേ മഴ പെയ്യുമെന്ന്..”

“ഓ നിന്റെ ബന്ധുവാണല്ലോ മഴ..! സോറി മറന്നു പോയി..”

“പോടാ പ്രാന്ത..”

“എടി കുറച്ച് മുന്നോട്ട് കേറിയിരുന്നോ..ദേഹമെങ്കിലും അധികം നനയാതെ കിട്ടും.”

“ഓ വേണ്ട...”

“വേണമെങ്കിൽ മതി...”

വണ്ടിയുടെ ഓട്ടത്തിനെ തടസ്സപ്പെടുത്തികൊണ്ട് മഴ നന്നായി പെയ്യാൻ തുടങ്ങിയപ്പോൾ അവരുടെ വേഗം കുറഞ്ഞു.

“എടി നല്ല മഴയാ... എവിടെങ്കിലും കേറി നിന്നാലോ..?”

“എവിടെ കേറും..?”

കണ്ണിലേക്കു വിഴുന്ന മഴത്തുള്ളികളിൽ നിന്നും ചെറിയ ശക്തിയിൽ കണ്ണ് തുറന്ന് അവൻ ചുറ്റിലും വീക്ഷിച്ച് തടസ്സത്തോടെ വണ്ടിയോടിക്കുകയാണ്. കുറച്ച് കൂടെ മുന്നോട്ട് കടന്നപ്പോൾ വഴിയരികിലെ തുറക്കാത്ത ഒരു പീടികയുടെ സൺ സൈസിലേക്ക് വണ്ടി കയറ്റി  ഇരുവരും അങ്ങോട്ടേക്ക് കയറി നിന്നു. കുറച്ച് ദൂരയുള്ള സ്ട്രീറ്റ് ലൈറ്റിന്റെ ഷെയ്ഡ് വെട്ടം മാത്രമേ ആ തിണ്ണയിലേക്ക് കിട്ടുന്നുള്ളു. രണ്ടാളും ഇറങ്ങി വന്ന് കയ്യിലെയും കാലിലെയും വെള്ളം കുടഞ്ഞു. രണ്ടാളുടെയും ശരീരങ്ങൾ പകുതുയിലധികം നനഞ്ഞിരുന്നു.

“എടി.. ഇനിയും കുറെയുണ്ടോ നിന്റെ വീട്ടിലേക്ക്??”

“ആ കുറച്ച് കൂടിയുണ്ട്..”

“ഇതാര്ടെ പീടിയാ..?”

“ആ .. എനിക്കറിയില്ല..പണ്ടു മുതലേ അടച്ചിട്ട് തന്നെയാ കാണാറ്..”

“മ്മ്..”

അവൾ കൈ രണ്ടും കൂട്ടി പിടിച്ച് മുഖത്തെ വെള്ളം തുടച്ചു കളഞ്ഞു

💬 Comments

View all comments