0%

Chapter Title : ശ്രീയുടെ ആമി 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 14.6K

വച്ച്കൊണ്ട് അവൻ ചോദിച്ചു.

“ഏയ്‌.... മീറ്റിങ്ങൊന്നുമല്ല.. ജസ്റ്റ്‌ ഒരു ഡാറ്റാ ഡിസ്കഷൻ..!”

അവളൊരു പരുങ്ങലോടെ പറഞ്ഞു. വെപ്രാളം പൂർണമായി അടക്കാൻ കഴിയാതെ അവന്റെ പുറകിൽ ലിഫ്റ്റിൽ കയറി.

“കുറേ നേരം എടുത്ത പോലെ തോന്നി.”

“ആണോ..?  സോറി...”

അവൾക്കവനെ അഭിമുഖീകരിക്കാൻ ഒരു മടിയുണ്ടായി. അതവനിൽ ചെറിയ സംശയത്തിന്റെ വിത്തുകൾ പാകി. ഗ്രൗണ്ട്ഫ്ലോറിൽ ഇറങ്ങി പാർക്കിങ്ങിലേക്ക്‌ അവർ ഒന്നിച്ചു നടന്നു. ബൈക്കിൽ കയറി അവളെ ഒന്ന് നോക്കിയപ്പോഴും മുഖത്ത് വെപ്രാളം തന്നെയാണ് കാണുന്നത്. കള്ളങ്ങളൊന്നും മുഖത്ത് ഒളിപ്പിക്കാൻ ആമിക്ക് കഴിയില്ലെന്ന് കണ്ട് അവൻ മനസ്സിൽ ചിരിച്ചു. വെറുതെ രണ്ടേറുകൾ എറിഞ്ഞാൽ പെണ്ണ് തത്തക കളിക്കുന്നത് കാണാം.

“എന്നിട്ട് ഡിസ്‌കഷൻ പൂർണമായി കഴിഞ്ഞിരുന്നൊ..?”

അവനൊന്നു വച്ച് ചോദിച്ചു. അതിന്റെ പൊരുൾ അവൾക്ക് മനസിലായി.

“എന്തെ സംശയമുണ്ടോ...?”

“ഉണ്ടെങ്കിൽ..?”

“നിന്നെ കൊല്ലും ഞാൻ..”

കപട ദേഷ്യത്തോടെ പറഞ്ഞ് അവളവന്റെ ബൈക്കിൽ കയറി. വണ്ടി ഓടി തുടങ്ങി. സമയം ആറു മണിയുടെ ഇരുട്ട് അന്തരീക്ഷത്തിൽ കലർത്താൻ തുടങ്ങിയിരുന്നു. വണ്ടിയോടുന്നതിടയിലും വാ തോരാതെ സംസാരിക്കുന്ന ശ്രീയുടെ ഇപ്പോഴുള്ള മൗനം അവൾ ശ്രദ്ധിച്ചു. ചതിയല്ലേ ഏട്ടനോട് ചെയ്തത് എന്നാലോചിച്ചപ്പോൾ അവൾക്ക് വല്ലാതെയായി.

“ഏട്ടാ..” അവൾ സ്നേഹത്തോടെ വിളിച്ചു.

“ഓ.....”

“എന്താ ഒന്നും മിണ്ടാത്തെ..?”

“ഒന്നുമില്ല... വെറുതെ..”

“അല്ല...! എന്തോ ഉണ്ട്.. പറയ്.. എന്നോട് പറയില്ലേ...?”

“അത് ഡിസ്‌കഷനിൽ നിന്റെ ഷാൾ ഉയർന്നു വരുമോ എന്ന് ചിന്തിച്ചതാ..”

അത് കേട്ട് വിളർച്ച വന്ന ഭാവത്തോടെ ആമി പുറകിലിരുന്ന് നാക്ക് കടിച്ചു. ഒന്നും മിണ്ടിയില്ല.

“എന്തെ..? ഒന്നും പറയാനില്ലേ..?”

“സോറി ശ്രീ... കള്ളം പറയുന്നില്ല.. റിതി എന്നോട് വീണ്ടും

💬 Comments

View all comments